ബിര്‍മിങ്ങ്ഹാം: തിരുസഭാഗാത്രത്തോടുചേര്‍ന്ന് ദൃശ്യവും സ്പര്‍ശ്യവുമായ രീതിയില്‍ ഓരോരുത്തരും ആയിരിക്കുന്ന ജീവിതസാഹചര്യങ്ങളില്‍ ജീവിക്കുന്ന മാതൃകകളാകുക എന്നതാണ് ഓരോ അല്മായന്റെയും ദൗത്യവും കടമയുമെന്നു സുപ്രീംകോടതി റിട്ട. ജസ്റ്റീസ് കുര്യന്‍ ജോസഫ്. ഗ്രേറ്റ്ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ വൈദികരെയും സന്ന്യസ്തരെയും അല്മായ പ്രതിനിധികളെയും ഉള്‍പ്പെടുത്തികൊണ്ടുള്ള പ്രഥമപാസ്റ്ററല്‍ കൗണ്‍സിലില്‍ മുഖ്യാതിഥിയായി ഓണ്‍ലൈനിലൂടെ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
തിരുസഭയെ കെട്ടിപ്പടുക്കുക എന്ന ദൗത്യമാണ് ഓരോ അല്മായന്റെയും ധര്‍മ്മമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സീറോ മലബാര്‍ സഭയുടെ ആരാധനാക്രമത്തിലും, വിശ്വാസാചാരാനുഷ്ഠാനങ്ങളിലും, പാരമ്പര്യങ്ങളിലുമുള്ള അന്യാദൃശ്യമായ സൗന്ദര്യം മനസിലാക്കി വരുംതലമുറകളിലേക്ക് അതു കൈമാറി നല്‍കുവാനും അതിലൂടെ സഭയെ കെട്ടിപ്പടുക്കുവാനുമുള്ള വലിയ വിളി ഏറ്റെടുത്തു നടപ്പിലാക്കുക എന്നത് ഓരോ അല്മായന്റെയും അവകാശവും ഉത്തരവാദിത്വവും ആണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍, വീഡിയോ കോണ്‍ഫെറന്‍സിലൂടെ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലാണ് അഡ്‌ഹോക് പാസ്റ്ററല്‍ കൗണ്‍സില്‍ നിലവില്‍ വന്നതായുള്ള പ്രഖ്യാപനം നടത്തിയത്. സീറോമലബാര്‍ സഭാംഗങ്ങള്‍ എന്ന നിലയില്‍ ആഗോളസഭയെ ശക്തിപ്പെടുത്താനുള്ള വലിയ ഉത്തരവാദിത്വമാണ് യുകെയുടെ പ്രത്യേക സാഹചര്യത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ നിക്ഷിപ്തമായിരിക്കുന്നതെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.
പ്രഥമ അഡ്‌ഹോക്ക് കമ്മറ്റിയുടെ സെക്രട്ടറിയായി റോമില്‍സ് മാത്യുവിനെയും, ജോയിന്റ് സെക്രട്ടറിയായി ജോളി മാത്യുവിനേയും നിയമിച്ചു.ഭരണകൂടം, മതപീഡനം ശക്തമാക്കുന്നതിനു പിന്നിലെ കാരണമായി നിരീക്ഷിക്കുന്നത്.