•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

പി.ടി. ഉഷ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷയായി

പദവിയിലെത്തുന്ന ആദ്യവനിതയും ആദ്യമലയാളിയും

ന്യൂഡല്‍ഹി: പി.ടി. ഉഷ എം.പി. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷയായി. അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ പി.ടി. ഉഷയ്ക്ക് എതിരാളികളില്ലായിരുന്നു. 
നിലവില്‍ രാജ്യസഭാംഗമായ പി.ടി. ഉഷ ഏഷ്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെയും ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെയും നിരീക്ഷകപദവിയും വഹിച്ചിട്ടുണ്ട്. അത്‌ലറ്റുകളുടെയും നാഷണല്‍ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് പി.ടി. ഉഷ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചത്. 
ഉഷയുടെ നിയമനം ഉറപ്പാക്കി 'ഇതിഹാസ സുവര്‍ണപുത്രിക്ക് അഭിനന്ദനങ്ങള്‍' എന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ട്വീറ്റ് ചെയ്തു. ഐഒഎയുടെ 95 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സജീവകായികതാരം അധ്യക്ഷപദവിയിലെത്തുന്നത്. ഈ പദവിയിലെത്തുന്ന ആദ്യവനിത, ആദ്യമലയാളി എന്നീ ബഹുമതികളും പയ്യോളി എക്‌സ്പ്രസ് എന്നറിയപ്പെടുന്ന 58 കാരിയായ പി.ടി. ഉഷയ്ക്കു സ്വന്തം.
1982 മുതല്‍ 94 വരെയുള്ള ഏഷ്യന്‍ ഗെയിംസുകളില്‍നിന്ന് നാലു സ്വര്‍ണം ഉള്‍പ്പെടെ 11 മെഡലുകള്‍ നേടിയ ഉഷ 1984 ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നാലാം സ്ഥാനക്കാരിയായി ഫിനിഷ് ചെയ്തിരുന്നു. അത്‌ലറ്റിക് കരിയറില്‍ നൂറിലേറെ ദേശീയ-അന്തര്‍ദേശീയ മെഡലുകള്‍ നേടിയ പി.ടി. ഉഷ ട്രാക്കില്‍നിന്നു വിരമിച്ചശേഷം യുവതാരങ്ങള്‍ക്കു പരിശീലനം നല്കിവരികയായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ രാജ്യസഭയിലേക്ക് പി.ടി. ഉഷയെ നാമനിര്‍ദേശം ചെയ്തിരുന്നു.
 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)