തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ കേരള ജ്യോതി പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക്. വിവിധ മേഖലകളില്‍ സമൂഹത്തിനു നല്‍കിയ സമഗ്രസംഭാവനകള്‍ക്കു നല്കുന്ന പദ്മപുരസ്‌കാരങ്ങളുടെ മാതൃകയിലാണ് പുരസ്‌കാരങ്ങള്‍.
കേരളപ്രഭ പുരസ്‌കാരത്തിന് ഓംചേരി എന്‍.എന്‍. പിള്ള (നാടകം, സാമൂഹികസേവനം, പബ്ലിക് സര്‍വീസ്) ടി. മാധവമേനോന്‍ (സിവില്‍ സര്‍വീസ്, സാമൂഹികസേവനം), മമ്മൂട്ടി (കല) എന്നിവരും അര്‍ഹരായി.
ഡോ. സത്യഭാമാദാസ് ബിജു (ശാസ്ത്രം), ഗോപിനാഥ് മുതുകാട് (സാമൂഹികസേവനം, കല), കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (സാമൂഹികസേവനം, വ്യവസായം). എം.പി. പരമേശ്വരന്‍ (ശാസ്ത്രം, സാമൂഹികസേവനം) കാനായി കുഞ്ഞിരാമന്‍(കല), വൈക്കം വിജയലക്ഷ്മി (കല) എന്നിവര്‍ കേരളശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി.