•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവിത

അങ്ങനെയായിരുന്നെങ്കില്‍!

  • അഡ്വ. എ.റ്റി. തോമസ് വാളനാട്ട്
  • 13 October , 2022

നല്ലൊരു ചുമര്‍ചിത്രം ഞാന്‍ വരച്ചേനേ ചുമ-
രെന്നടുത്തുണ്ടായിരുന്നെങ്കിലെന്നോര്‍ക്കുന്നു ഞാന്‍
നല്ലൊരു കവിത ഞാന്‍ രചിച്ചീടുമായിരു-
ന്നെന്നുടെ കൈയില്‍ നല്ലോരെഴുത്താണിയുണ്ടെങ്കില്‍
നല്ലൊരു പ്രഭാഷണം കാഴ്ചവച്ചേനേ ഞാന-
ന്നെന്നുടെ കണ്ഠം ശുദ്ധമായിരുന്നെങ്കില്‍
നല്ല മാര്‍ക്കു വാങ്ങി ഞാന്‍ വിജയിച്ചേനേ ഓര്‍മ്മ
നല്ലപോല്‍ ജ്വലിച്ചെങ്കില്‍, ബുദ്ധിയില്‍ തെളിഞ്ഞെങ്കില്‍
നല്ലൊരു പെരുമാറ്റം കാഴ്ചവച്ചേനേ എന്നോ-
ടേവരും നന്നായ് പെരുമാറിയിരുന്നെങ്കില്‍
നല്ല ജീവിതം നയിച്ചീടുമായിരുന്നു ഞാന്‍
നല്ല കാര്യങ്ങള്‍ ഈശന്‍ നല്‍കിയിരുന്നെങ്കില്‍
ഒന്നുമെന്നുടെ കുറ്റമല്ലെന്നതു കേട്ട
നിങ്ങളേവര്‍ക്കും ബോധ്യം വന്നതെന്‍ സമാശ്വാസം.
കുറ്റമൊന്നുമേ പൊറുത്തില്ല ഞാനെന്നില്‍ത്തന്നെ
മറ്റു സോദരങ്ങളില്‍ മുഴുവന്‍ വിധിച്ചു ഞാന്‍
ഇന്നു ഞാന്‍ നോക്കുന്നേരത്തൊന്നുമേ ശരിയായി-
ല്ലെന്നൊരു തോന്നല്‍ തെല്ലു ഖിന്നനാക്കിടുന്നെന്നെ.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)