•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

സി.ജെ. മാടപ്പാട്ട് ബൈബിള്‍ സാഹിത്യ അവാര്‍ഡ്: രചനകള്‍ ക്ഷണിക്കുന്നു

പാലാ: സി.ജെ. മാടപ്പാട്ട് മെമ്മോറിയല്‍ ബൈബിള്‍ സാഹിത്യ അവാര്‍ഡിനു രചനകള്‍ ക്ഷണിക്കുന്നു.
ബൈബിള്‍ പ്രമേയമാക്കിയുള്ള നോവല്‍, ചെറുകഥാസമാഹാരം എന്നിവയാണ് അവാര്‍ഡിനു പരിഗണിക്കുക. 2021 ജനുവരി ഒന്നിനും 2022 ഓഗസ്റ്റ് 15 നും മദ്ധ്യേ രചിക്കപ്പെട്ടതും 100 പേജില്‍ കുറയാത്തതും മൗലികവുമായ കൃതികളാണ് അവാര്‍ഡിനു പരിഗണിക്കുന്നത്. 10001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. അവാര്‍ഡിനായുള്ള കൃതികള്‍ 2022 ഓഗസ്റ്റ് 31 നു മുമ്പായി സമര്‍പ്പിക്കേണ്ടതാണ്.
രചനകള്‍ അയയ്‌ക്കേണ്ട വിലാസം: റവ. ഡോ. ജോസഫ് മലേപ്പറമ്പില്‍, വികാരി ജനറാള്‍, ബിഷപ്‌സ് ഹൗസ്, പാലാ, പാലാ - പിന്‍ 686575, ഫോണ്‍: 9447132324

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)