കൊച്ചി: ദേശീയ വിദ്യാഭ്യാസനയവുമായി ബന്ധപ്പെട്ട് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോണ്‍ ബര്‍ളയ്ക്കു നിവേദനം നല്‍കി. ഭാരതത്തിന്റെ വിദ്യാഭ്യാസപുരോഗതിയുടെ ചരിത്രത്തില്‍ ക്രൈസ്തവര്‍ നല്‍കിയ സംഭാവനകള്‍ക്കു ദേശീയ വിദ്യാഭ്യാസനയം 2020ല്‍ വേണ്ടത്ര പ്രാധാന്യം നല്‍കിയിട്ടില്ലെന്നും എയ്ഡഡ് മേഖലയെക്കുറിച്ചു മൗനം പാലിക്കുന്നുവെന്നും നിവേദനത്തില്‍ പറയുന്നു. ന്യൂനപക്ഷപദവി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ പ്രത്യേക അദാലത്ത് സംഘടിപ്പിച്ച് ക്രമീകരണങ്ങള്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി ജാന്‍ വികാസ കാര്യക്രമം പദ്ധതിയുടെ നടപടിക്രമങ്ങള്‍ ഏറെ സങ്കീര്‍ണമാണെന്നും ഇതില്‍ സത്വരപരിഹാരങ്ങള്‍ വേണമെന്നും നിവേദനത്തില്‍ വ്യക്തമാക്കി. അധ്യാപക ഗുണനിലവാരം ഉറപ്പാക്കുന്നതിലേക്ക് സി-ടെറ്റ്, കെ-ടെറ്റ് പരീക്ഷകള്‍ നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തു. കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ സെക്രട്ടറി ഫാ. ചാള്‍സ് ലെയോണ്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ദളിത് കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസഫ് വടക്കേക്കുറ്റ് എന്നിവര്‍ ചേര്‍ന്നാണ് നിവേദനം കൈമാറിയത്.