•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

അരുവിത്തുറ വല്യച്ചന്‍മലയിലേക്ക് കുരിശിന്റെ വഴി പുനരാരംഭിച്ചു

അരുവിത്തുറ: ദീര്‍ഘനാളത്തെ ഇടവേളയ്ക്കുശേഷം അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയുടെ നേതൃത്വത്തില്‍ വല്യച്ചന്‍മലയിലേക്ക് കുരിശിന്റെ വഴി ആരംഭിച്ചു. നോമ്പിന്റെ ആദ്യ ദിനമായ തിങ്കളാഴ്ച (ഫെബ്രുവരി 28) വല്യച്ചന്‍മലയിലേക്കു നടത്തിയ കുരിശിന്റെ വഴിയില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. ഫാ. മാത്യു മണക്കാട്ട് സന്ദേശം നല്‍കി. മനുഷ്യാവതാരവും പീഡാസഹനവും കുരിശുമരണവുംവഴി മാനവകുലത്തിനു നിത്യരക്ഷ നല്‍കിയ ഈശോയ്ക്കു നന്ദി പറയാനും ആ മാതൃക പിന്‍തുടരാനുമുള്ള എളിയ ശ്രമമാണു ക്രൈസ്തവവിശ്വാസികള്‍ നോമ്പിലൂടെ നിര്‍വഹിക്കുന്നത്.
നോമ്പിലെ എല്ലാ ദിവസവും രാവിലെ 5.30 നും 6.30 നും 7.30 നും ഉച്ചകഴിഞ്ഞ് 4 നും പള്ളിയില്‍ കുര്‍ബാന. വൈകുന്നേരം 5 ന് പള്ളിയില്‍നിന്ന് മലയടിവാരത്തേക്ക് ജപമാല. തുടര്‍ന്ന് മലമുകളിലേക്ക് കുരിശിന്റെ വഴി. 6.15 ന് മലമുകളില്‍ കുര്‍ബാന.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)