•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

ക്രൈസ്തവര്‍ക്കെതിരേ വര്‍ദ്ധിച്ചുവരുന്ന പീഡനങ്ങള്‍ ആശങ്കാജനകം: സീറോ മലബാര്‍ സഭാസിനഡ്

കാക്കനാട്: രാജ്യവ്യാപകമായി ക്രൈസ്തവര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ആശങ്കാജനകമാണെന്ന് സീറോ മലബാര്‍ സഭാസിനഡ്. രാജ്യത്തിന്റെ മതേതരസ്വഭാവത്തിനു വിരുദ്ധമായി ക്രൈസ്തവസ്ഥാപനങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും ന്യായമായ അവകാശങ്ങള്‍പോലും നിഷേധിക്കുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നു. വി. മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി കോണ്‍ഗ്രിഗേഷന്റെ വിവിധ സ്ഥാപനങ്ങളെ ബോധപൂര്‍വം ലക്ഷ്യംവയ്ക്കുന്ന നിലപാടുകള്‍ അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത് ഖേദകരമാണ്.
സാഗര്‍ രൂപതയിലുള്‍പ്പെടെ വിവിധ സ്‌കൂളുകള്‍ക്കും ഇതരസ്ഥാപനങ്ങള്‍ക്കുമെതിരേ അടുത്ത കാലത്തുണ്ടായ അതിക്രമങ്ങള്‍ തികച്ചും നിര്‍ഭാഗ്യകരമാണ്. മതപരിവര്‍ത്തനനിരോധനനിയമം എന്ന പേരില്‍ ചില സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്ന നിയമപരിഷ്‌കരണങ്ങള്‍ രാജ്യത്തിന്റെ മതേതരസ്വഭാവത്തിനു ഹാനികരമാണ്. ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാനും വിശ്വസിക്കാനും പൗരനുള്ള സ്വാതന്ത്ര്യത്തില്‍ ഭരണകൂടം അന്യായമായി ഇടപെടുന്നത് ജനാധിപത്യവിരുദ്ധമാണ്. ക്രൈസ്തവര്‍ക്കെതിരേ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയാന്‍ ഭരണാധികാരികള്‍ സത്വരമായി ഇടപ്പെടണമെന്ന് സീറോ മലബാര്‍ സിനഡ് ആവശ്യപ്പെട്ടു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)