കുറവിലങ്ങാട്: ദേവമാതാ കോളജ് പ്രിന്‍സിപ്പലായി ഡോ. സുനില്‍ സി. മാത്യു ചുമതലയേറ്റു. പാലാ സെന്റ് തോമസ് കോളജ് ഗണിതശാസ്ത്രവിഭാഗം മേധാവിയായിരുന്നു.
കുറവിലങ്ങാട് ദേവമാതാ കോളജില്‍നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദവും കോട്ടയം സി.എം.എസ്. കോളജില്‍നിന്ന് ബിരുദാനന്തരബിരുദവും എം.ജി സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡിയും കരസ്ഥമാക്കി. എം.ജി സര്‍വകലാശാലയില്‍ റിസര്‍ച്ച് ഗൈഡായ ഡോ. സുനില്‍ 51 ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.