പാലാ: തുറന്ന ചര്‍ച്ചകളും വ്യക്തമായ നിലപാടുകളും സഭയ്ക്കു കരുത്തേകുമെന്നു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപത സിനഡ് അസംബ്ലിക്കു മുന്നോടിയായി വിവിധ കമ്മീഷനുകളുടെ ചെയര്‍മാന്മാരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.
ആഗോളസഭയിലെ സിനഡിനു മുന്നോടിയായി പാലാ രൂപത സിനഡല്‍ അസംബ്ലി ജൂണ്‍ 20 നു പാലാ ചൂണ്ടച്ചേരി എന്‍ജിനീയറിങ് കോളജില്‍ ചേരും. സിനഡിനു മുന്നോടിയായി രൂപതയിലെ ഇടവകകളിലും സന്ന്യാസിനീഭവനങ്ങളിലും സ്ഥാപനങ്ങളിലും ചര്‍ച്ചകള്‍ നടത്തി ആശയരൂപീകരണം നടത്തിയിട്ടുണ്ട്.
വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. കെ.കെ. ജോസ്, സെക്രട്ടറി സിജു സെബാസ്റ്റ്യന്‍, രൂപത ചാന്‍സലര്‍ റവ. ഡോ. ജോസ് കാക്കല്ലില്‍ എന്നിവര്‍ പ്രസംഗിച്ചു.
വിവിധ കമ്മീഷനുകളുടെ ചെയര്‍മാന്മാരായി ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ (ഇവാഞ്ചലൈസേഷന്‍), റവ. ഡോ. ജോസഫ് കുറ്റിയാങ്കല്‍ (ലിറ്റര്‍ജി), ഷിബി തോമസ് ഈരൂരിക്കല്‍ (മതബോധനം), ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലലയില്‍ (ഇടവകസമൂഹം), ഡോ. ആന്‍സി ജോര്‍ജ് വടക്കേചിറയാത്ത് (കുടുംബക്ഷേമം), സാജു അലക്‌സ് തെങ്ങുംപള്ളിക്കുന്നേല്‍ (യുവജനക്ഷേമം), ജസ്റ്റിന്‍ കുന്നുംപുറം (ദളിത് ക്ഷേമം), ഡോ. വി.വി. ജോര്‍ജുകുട്ടി ഒട്ടലാങ്കല്‍ (വിദ്യാഭ്യാസം), ഡാന്റീസ് കൂനാനിക്കല്‍ (സാമൂഹികപ്രവര്‍ത്തനം), ബെന്നി കോച്ചേരി (മാധ്യമം), ഫാ. ജോസ് കീരഞ്ചിറ (ആരോഗ്യം), റോയി ജെ. കല്ലറങ്ങാട്ട് (പരിസ്ഥിതി), ഡോ. ബ്രിന്‍സി മാത്യു പുതിയിടത്തുചാലില്‍ (സ്ത്രീ ശക്തീകരണം), ഡോ. ടി.ടി. മൈക്കിള്‍ (ന്യൂനപക്ഷക്ഷേമം) എന്നിവരെ നിയമിച്ചു.