•  3 Apr 2025
  •  ദീപം 58
  •  നാളം 5
കാര്‍ഷികം

യൂക്കാലിപ്റ്റസ്

ലോകത്തു വ്യാപകമായി കാണപ്പെടുന്ന ഒരു മരമാണ് യൂക്കാലിപ്റ്റസ്. വിവിധ രാജ്യങ്ങളിലായി 600 ഇനത്തോളം യൂക്കാലിപ്റ്റസ് മരങ്ങളുള്ളതായി പഠനങ്ങള്‍ പറയുന്നു.
വളരെ വേഗം വളരുന്ന ഈ മരത്തിന് സുഗന്ധമുള്ള നീണ്ട ഇലകളാണുള്ളത്. ഡിസംബര്‍ - ജനുവരി മാസങ്ങളാണ് ഇവയുടെ പൂക്കാലം. തടി പ്രധാനമായും കടലാസു നിര്‍മാണത്തിന് ഉപയോഗിക്കുന്നു.
ടെറിറ്റി കോര്‍ണീസ്, ഗ്രാന്‍ഡിസ്, ഡെഗ്‌ളുവറ്റ്, സ്‌ഗ്ലോബുലസ്, സിട്രിഡോറ എന്നിവയാണ് കേരളത്തില്‍ കണ്ടുവരുന്ന യൂക്കാലിപ്റ്റസ് ഇനങ്ങള്‍.
ഇലയും തണ്ടും വാറ്റിയെടുക്കുന്ന തൈലം ഔഷധഗുണങ്ങള്‍ അടങ്ങിയതാണ്. ഇലയില്‍നിന്നാണ് കൂടുതല്‍ തൈലം ലഭിക്കുക. യൂക്കാലിപ്റ്റസില്‍നിന്നെടുക്കുന്ന എണ്ണ സൗന്ദര്യവര്‍ധകവസ്തുക്കള്‍, സോപ്പ്, ഹെയര്‍ ഓയില്‍, വിവിധതരം ബാമുകള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനും ഉപയോഗിക്കുന്നു.
ഇത് അണുനാശിനിയായും ഉപയോഗിക്കാറുണ്ട്. കന്നുകാലിത്തൊഴുത്തിലും മറ്റും ഇവ വെള്ളത്തില്‍ ചേര്‍ത്ത് സ്‌പ്രേ ചെയ്യുന്നത് വളരെ നല്ലതാണ്. മൃഗചികിത്സാരംഗത്തും ഈ തൈലത്തിനു സ്ഥാനമുണ്ട്.
സൗരഭ്യമുള്ള ജനിതഹരിതവൃക്ഷമായ യൂക്കാലിപ്റ്റ്‌സ് 'മിര്‍ട്ടേസി' കുടുംബത്തില്‍പ്പെടുന്നു. ഉഷ്ണമേഖലാപ്രദേശത്തും സമശീതോഷ്ണപ്രദേശത്തും ഇവ നന്നായി വളരുന്നു. ഉയര്‍ന്ന അന്തരീക്ഷതാപനിലയും ധാരാളം മഴയും യൂക്കാലിപ്റ്റിസിന്റെ വളര്‍ച്ചയ്ക്കാവശ്യമാണ്. തൈകള്‍ നട്ടുവളര്‍ത്തിയാണ് ഇവയുടെ കൃഷിരീതി.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)