•  10 Apr 2025
  •  ദീപം 58
  •  നാളം 6
പ്രാദേശികം

നവീകരിച്ച മുട്ടുചിറ റൂഹാദക്കുദിശാ പള്ളിയുടെ കൂദാശകര്‍മം നടന്നു

മുട്ടുചിറ: നവീകരിച്ച മുട്ടുചിറ റൂഹാദക്കുദിശാ ഫൊറോനപ്പള്ളിയുടെ കൂദാശകര്‍മം മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. പൗരാണികതയിലും പാരമ്പര്യത്തിലും കേരളത്തിലെ പ്രമുഖദൈവാലയങ്ങള്‍ക്കൊപ്പമാണ് മുട്ടുചിറ ഫൊറോനപ്പള്ളിയെന്നും പള്ളിയിലെ പുരാതനമാര്‍ത്തോമ്മാസ്ലീവായും സുറിയാനിലിഖിതങ്ങളും പുരാവസ്തുക്കളും മുട്ടുചിറയുടെ പൗരാണികകാലംമുതലുള്ള ശക്തമായ വിശ്വാസപാരമ്പര്യത്തിന്റെ തെളിവുകളാണെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ ദൈവാലയപ്രവേശനവും ശിലാഫലക അനാച്ഛാദനവും നടത്തി. തുടര്‍ന്ന് മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു.
ഒന്നര നൂറ്റാണ്ടുമുമ്പു നിര്‍മിച്ച ഇപ്പോഴുള്ള ദൈവാലയത്തിന്റെ തനിമ നഷ്ടപ്പെടാതെ, പൗരാണികത നിലനിര്‍ത്തിയാണ് നവീകരണം നടത്തിയത്. വികാരി ജനറാള്‍ മോണ്‍. ഏബ്രാഹം കൊല്ലിത്താനത്തുമലയില്‍ തിരുക്കര്‍മങ്ങളില്‍ സഹകാര്‍മികത്വം വഹിച്ചു.
വികാരി ഫാ. ജോസഫ് ഇടത്തുംപറമ്പില്‍, സീനിയര്‍ അസിസ്റ്റന്റ് വികാരി ഫാ. മാത്യു കാവനാടിമലയില്‍, അസിസ്റ്റന്റ് വികാരി ഫാ. സണ്ണി മൂലക്കരയില്‍, മന്ത്രി റോഷി അഗസ്റ്റിന്‍, തോമസ് ചാഴികാടന്‍ എം.പി., മോന്‍സ് ജോസഫ് എം.എല്‍.എ., ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി തുടങ്ങിയവര്‍ പങ്കെടുത്തു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)