•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

ഡോ. അഗസ്റ്റിന്‍ കുന്നത്തേടം ലോകശാസ്ത്രജ്ഞരുടെ പട്ടികയില്‍

യു.എസിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രഖ്യാപിച്ച  ഏറ്റവും മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയില്‍ കേരള യൂണിവേഴ്‌സിറ്റി റിട്ടയേര്‍ഡ് ബയോകെമിസ്ട്രി പ്രഫസര്‍ ഡോ. കെ.ടി. അഗസ്റ്റിന്‍ കുന്നത്തേടം ഇടം നേടി.
അദ്ദേഹത്തെക്കൂടാതെ കേരളയൂണിവേഴ്‌സിറ്റിയില്‍നിന്നു നാലുപേരും എം.ജി. യൂണിവേഴ്‌സിറ്റിയില്‍നിന്നു വൈസ്ചാന്‍സിലര്‍ സാബു തോമസും, തിരുവനന്തപുരം പാപ്പനംകോടുള്ള ശാസ്ത്രസ്ഥാപനമായ ചകകടഠല്‍ നിന്ന് 15 പേരും കൊല്ലം അമൃതവിദ്യാപീഠത്തിലെ വിവിധ കേന്ദ്രങ്ങളിലുള്ള നാലു ശാസ്ത്രജ്ഞരും പട്ടികയിലുണ്ട്.
ലോകത്തിലെ 50 ലക്ഷം ശാസ്ത്രജ്ഞരില്‍നിന്ന് ഒരു ലക്ഷംപേരെയാണ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി തിരഞ്ഞെടുത്തത്.
പുകയിലയിലെ കാന്‍സര്‍ജന്യവസ്തുവായ നിക്കോട്ടിനെ നിര്‍വീര്യമാക്കുവാനും പെട്രോളില്‍ ചേര്‍ക്കുന്ന ഈയത്തിനെ ദൂരീകരിക്കുവാനും ഉള്ളി-വെളുത്തുള്ളിത്തൈലങ്ങള്‍ക്കു കഴിയുമെന്ന, സഹപ്രവര്‍ത്തകരുമായി ചേര്‍ന്നു നടത്തിയ ഗവേഷണപഠനങ്ങളിലെ കണ്ടുപിടിത്തത്തിനാണ് ഡോ. അഗസ്റ്റിന്‍ അംഗീകാരം നേടിയത്. പാലാ സ്വദേശിയായ ഇദ്ദേഹം ഇപ്പോള്‍ തിരുവനന്തപുരത്താണ് താമസം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)