•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

സാമൂഹികവിമര്‍ശനം സാഹിത്യത്തിന്റെ ധര്‍മമാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്

മൂഹത്തിന്റെ മൂല്യനിരാസങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധവും പ്രതിരോധവുമാണ് സാഹിത്യത്തിന്റെ ധര്‍മമെന്നും അതു ഭാഷയെയും സംസ്‌കാരത്തെയും ശുദ്ധീകരിക്കുമെന്നും പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. റവ.ഡോ. തോമസ് മൂലയില്‍ രചിച്ച് ദീപനാളം പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ 'ഷട്ടപ്പ്' എന്ന പുസ്തകത്തിന്റെ പ്രകാശനം പാലാ ബിഷപ്‌സ് ഹൗസില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ പുസ്തകത്തിന്റെ കോപ്പി ഏറ്റുവാങ്ങി. 
മലയാളഭാഷയുടെയും സംസ്‌കൃതിയുടെയും വേരുകളിലേക്ക് ഇനിയും സഞ്ചരിക്കാനുണ്ടെന്നും അങ്ങനെ ഭാഷയുടെ ഓജസ്സും തേജസ്സും ഓരോ മലയാളിയും വീണ്ടെടുക്കേണ്ടതുണ്ടെന്നും ബിഷപ് ഓര്‍മിപ്പിച്ചു. കഥാകൃത്ത് ഡി. ശ്രീദേവി ആശംസാപ്രസംഗം നടത്തി. ഡോ. ജോസ് കാക്കല്ലില്‍, ഫാ. ജോസ് നെല്ലിക്കത്തെരുവില്‍, റവ. ഡോ. കുര്യന്‍ മറ്റം, ഫാ. കുര്യാക്കോസ് നരിതൂക്കില്‍, നരിവേലില്‍ മത്തായിക്കത്തനാര്‍, ഫാ. കുര്യന്‍ തടത്തില്‍, ബ്ര. ഐവിന്‍ വെട്ടുകല്ലുംപുറത്ത്, പ്രഫ. സിജു ജോസഫ്, ഡോ. ജോസ് ജെയിംസ്, അഡ്വ. സണ്ണി ഓടയ്ക്കല്‍, ജെയ്‌സണ്‍, നിരുപമ എത്സബത്ത്  തുടങ്ങിയവര്‍ പങ്കെടുത്തു. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)