•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
പ്രാദേശികം

അഭയാക്കേസിലെ അപവാദപ്രചാരണങ്ങള്‍ അവസാനിപ്പിക്കണം: സീറോ മലബാര്‍ സഭ സിനഡ്

  • സ്വന്തം ലേഖകൻ
  • 28 January , 2021

കൊച്ചി: അഭയാക്കേസിലെ കോടതിവിധിയിലെ ചില നിരീക്ഷണങ്ങളെ ക്രൈസ്തവസഭയെ അധിക്ഷേപിക്കാനുള്ള മാര്‍ഗമായി ചില മാധ്യമങ്ങളും പ്രസ്ഥാനങ്ങളും ദുരുപയോഗിക്കുന്നതില്‍ സീറോ മലബാര്‍ സഭ സിനഡ് ആശങ്ക രേഖപ്പെടുത്തി. സിസ്റ്റര്‍ അഭയയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതുപോലും സഭയാണെന്ന സത്യം മറച്ചുവച്ചാണ് ഈ അപവാദപ്രചാരണം എന്നത് ദുഃഖകരമാണ്.
സഭയില്‍ സമര്‍പ്പിതജീവിതം നയിച്ചിരുന്ന സിസ്റ്റര്‍ അഭയയുടെ ആത്മാവിനും അവരുടെ കുടുംബത്തിനും നീതി ലഭിക്കണമെന്ന് ആരേക്കാളുമാഗ്രഹിക്കുന്നതു സഭയാണ്. ഈ ലക്ഷ്യത്തോടെ സഭ സ്വീകരിച്ച നിലപാടുകളെ അവഗണിക്കാനും നിക്ഷിപ്ത താത്പര്യങ്ങളോടെ സഭയെ സമൂഹമധ്യത്തില്‍ അധിക്ഷേപിക്കാനുമാണ് ചില തത്പരകക്ഷികള്‍ ശ്രമിക്കുന്നത്. അഭയാക്കേസില്‍ സിബിഐ കോടതി പുറപ്പെടുവിച്ച വിധിയെ രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയില്‍ വിശ്വാസമുള്ള സമൂഹം എന്ന നിലയില്‍ സഭ സ്വീകരിക്കുന്നു.
എന്നാല്‍, വിധിയുടെ ഉള്ളടക്കത്തെക്കുറിച്ച് പരിണതപ്രജ്ഞരായ ന്യായാധിപന്മാരും ഫോറന്‍സിക് വിദഗ്ധരും കുറ്റാന്വേഷണമേഖലയില്‍ പ്രാവീണ്യമുള്ളവരും പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള വ്യത്യസ്ത അഭിപ്രായങ്ങള്‍ ഗൗരവമായി പരിഗണിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നിലപാടിനോടു ചേര്‍ന്നാണ് സീറോ മലബാര്‍ സഭയും ചിന്തിക്കുന്നത്. നിക്ഷിപ്ത താത്പര്യങ്ങളെപ്രതി നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകരുത്. മേല്‍ക്കോടതികളുടെ വിധിത്തീര്‍പ്പില്‍ വസ്തുതകളുടെ നിജസ്ഥിതി കൂടുതല്‍ വ്യക്തമാകുമെന്നു സഭയ്ക്കു പ്രതീക്ഷയുണ്ട്.
അഭയാക്കേസിനോടനുബന്ധിച്ച് സ്വന്തം അഭിപ്രായം പറയാനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യം മാനിക്കുമ്പോള്‍തന്നെ സ്വകാര്യ വെളിപാടുകളെന്ന നിലയില്‍ സഭയുടെ നാമത്തില്‍ അഭിപ്രായങ്ങള്‍ പറയുന്നതില്‍നിന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ സ്വയം മാറിനില്‍ക്കണം. ഇത്തരം ചിന്താഗതിയോട് സഭ യോജിക്കുന്നില്ല. ഇത്തരം പ്രസ്താവനകളെ വിശ്വാസികളും പൊതുസമൂഹവും അവഗണിക്കണമെന്നും സീറോമലബാര്‍ സഭയുടെ മെത്രാന്‍ സിനഡ് അഭ്യര്‍ത്ഥിച്ചു.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)