•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

മൂന്നുനോമ്പിന്റെ നിറവില്‍ കുറവിലങ്ങാട്

26 ന് കപ്പല്‍പ്രദക്ഷിണം
കുറവിലങ്ങാട്: ആഗോള മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ കുറവിലങ്ങാട് ഇടവകയും ലക്ഷക്കണക്കായ മുക്തിയമ്മഭക്തരും തിരുനാളുകളുടെ പുണ്യത്തിലേക്ക്. മൂന്നുനോമ്പുതിരുനാള്‍, ദേശത്തിരുനാള്‍, വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ എന്നിവയിലൂടെ ഒരു മാസത്തിനുള്ളില്‍ വലിയ ആത്മീയവിരുന്നിന് ആതിഥ്യമരുളുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇടവകസമൂഹം.
തിരുനാളുകളിലും തിരുക്കര്‍മങ്ങളിലും വിശ്വാസികളുടെ പങ്കാളിത്തം പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ക്രമീകരിക്കുന്നത്. 
24 ന് മൂന്നുനോമ്പു തിരുനാളിനു കൊടിയേറും. 25, 26 തീയതികളിലാണ് പ്രധാന തിരുനാള്‍. പ്രസിദ്ധമായ കപ്പല്‍പ്രദക്ഷിണം 26 നാണ്. ഫെബ്രുവരി ഏഴിന് ദേശത്തിരുനാളുകള്‍ക്കും പത്താം തീയതി തിരുനാളിനും കൊടിയേറും. 13,14 തീയതികളിലാണ് വി. സെബസ്ത്യാനോസിന്റെ തിരുനാള്‍. 
ആര്‍ച്ചുപ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍, സീനിയര്‍ അസി. വികാരിയും തിരുനാള്‍ ജനറല്‍ കണ്‍വീനറുമായ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, അസി. വികാരിമാര്‍, കൈക്കാരന്മാര്‍, യോഗപ്രതിനിധികള്‍, കുടുംബക്കൂട്ടായ്മ ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നത്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)