•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

ചരിത്രമെഴുതുന്ന കര്‍ഷകമുന്നേറ്റം

  • പ്രഫ. റോണി കെ ബേബി
  • 21 January , 2021


കാര്‍ഷികനിയമങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധമുയര്‍ത്തി കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളിലെത്തിയിട്ട് അന്‍പതു ദിവസത്തോളമായിട്ടും വിഷയത്തില്‍ ഫലപ്രദമായ ഇടപെടല്‍ നടത്താതെ സമരത്തെ നിര്‍വീര്യമാക്കുന്നതിനുള്ള കുതന്ത്രങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്‍പോട്ടു പോവുകയാണ്. കാര്‍ഷികനിയമത്തിനെതിരായ കര്‍ഷകരുടെ സമരം കൈകാര്യം ചെയ്തരീതിയില്‍ സുപ്രീം കോടതിയും ശക്തമായ അതൃപ്തി പ്രകടിപ്പിച്ചതോടെ കര്‍ഷകപ്രക്ഷോം ദേശവ്യാപകമായി ശ്രദ്ധ നേടുകയാണ്.  സുപ്രീം കോടതിയുടെ പ്രതികൂലപരാമര്‍ശത്തോടെ കോടതിയുടെ ഇടപെടലിലൂടെ സമരം പൊളിക്കാം എന്ന കേന്ദ്രസര്‍ക്കാരിന്റെ നീക്കവും പാളുകയാണ്.  സമരം തടയാനാകില്ലെന്നു പറഞ്ഞ കോടതി കാര്‍ഷികനിയമം മരവിപ്പിച്ചുകൂടേയെന്ന് കേന്ദ്രസര്‍ക്കാരിനോടു ചോദിച്ചത് സര്‍ക്കാരിനു പ്രതികൂലമായി മാറുകയാണു ചെയ്തത്. യാതൊരു മുന്നൊരുക്കവും ഇല്ലാതെയാണ് കാര്‍ഷികനിയമങ്ങള്‍ കൊണ്ടുവന്നത ് എന്ന വിമര്‍ശനവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. സമരരംഗത്തുള്ള കര്‍ഷകര്‍ക്ക് വലിയ ധാര്‍മികവിജയമാണ് കോടതിവിധിയിലൂടെ ഉണ്ടായത ്. 
കാര്‍ഷികനിയമങ്ങളില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കര്‍ഷകസംഘടനയായ ഭാരതീയ കിസാന്‍ യൂണിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. മതിയായ ചര്‍ച്ച നടത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷികനിയമങ്ങള്‍ തിടുക്കത്തില്‍ പാസാക്കിയതെന്ന് ഹര്‍ജിയില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ പറഞ്ഞു. ഈ നിയമങ്ങള്‍ നടപ്പാക്കുന്നത് കര്‍ഷകസമൂഹത്തിനു ദുരന്തമുണ്ടാക്കുകയും, കര്‍ഷകരെ ചൂഷണം ചെയ്യുന്നതിനു മതിയായ ഇടം നല്‍കുകയും ചെയ്യുമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഈ ആശങ്കകള്‍ ശരി വച്ചുകൊണ്ടുള്ള പരാമര്‍ശമാണ് ഇപ്പോള്‍ സുപ്രീം കോടതി നടത്തിയിരിക്കുന്നത ്.
 സെപ്തംബര്‍ 27നു നിലവില്‍ വന്ന കാര്‍ഷികനിയമങ്ങളിലെ ആശങ്ക പലതവണ സര്‍ക്കാരിനെ അറിയിച്ചിട്ടും  പ്രതിഷേധിച്ചിട്ടും കണ്ടില്ലെന്നു നടിച്ചതോടെയാണ് കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയിലേക്കു നീങ്ങിയത്. നവംബര്‍ 25നു പലയിടങ്ങളില്‍നിന്നായി പാര്‍ലമെന്റ് ലക്ഷ്യമാക്കി കര്‍ഷകര്‍ ഡല്‍ഹി ചലോ മാര്‍ച്ച് ആരംഭിച്ചു. 26നു പഞ്ചാബ്, ഹരിയാന, യു.പി. സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയില്‍ എത്തിയതോടെ കൊവിഡ് ചണൂണ്ടിക്കാട്ടി പോലീസ് തടഞ്ഞു. ഇതോടെ കര്‍ഷകരുടെ പോരാട്ടം സിംഗു, ശംഭു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളില്‍ ശക്തമാക്കി. 
പല തവണ കര്‍ഷകരുമായി ചര്‍ച്ച എന്ന പേരില്‍ ചില പ്രഹസനങ്ങള്‍ സര്‍ക്കാരിന്റെ 'ഭാഗത്തുനിന്നുണ്ടായെങ്കിലും അതിലുള്ള ആത്മാര്‍ത്ഥതയില്‍ കര്‍ഷകനേതാക്കള്‍ക്കു സംശയമുണ്ട്. താങ്ങുവിലയില്‍ രേഖാമൂലം ഉറപ്പുനല്‍കും,  സര്‍ക്കാര്‍നിയന്ത്രിത ചന്തകള്‍ നിലനിര്‍ത്തും, സ്വകാര്യമേഖലയെ നിയന്ത്രിക്കും,  തര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കാം തുടങ്ങിയ അഞ്ചു നിര്‍ദ്ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്കു രേഖാമൂലം നല്കിയത്. എന്നാല്‍, വിവാദനിയമനിര്‍മാണങ്ങള്‍ പിന്‍വലിക്കുന്നതില്‍ കുറഞ്ഞൊരു തീരുമാനവും തങ്ങള്‍ക്കു സ്വീകാര്യമല്ല എന്നാണ് കര്‍ഷകനേതാക്കളുടെ പക്ഷം. മിനിമം സഹായവില സംബന്ധിച്ച ഉറപ്പ് എഴുതി നല്‍കാന്‍ ഗവണ്‍മെന്റ് തയ്യാറാകുമ്പോള്‍ അത് അംഗീകരിക്കുകയായിരുന്നില്ലേ നല്ലത് എന്ന ചോദ്യത്തിനു കര്‍ഷകസംഘടനാനേതാവ് ധലിവാളിന്റെ മറുപടി, നിലവിലുള്ള നിയമം അതേരീതിയില്‍ തുടരുമ്പോള്‍, മണ്ഡികള്‍ അപ്രത്യക്ഷമായിക്കഴിയുമ്പോള്‍ മിനിമം സഹായവില കടലാസില്‍ എഴുതി നല്‍കിയിട്ട് എന്തുനേട്ടമുണ്ടാകാനാണ് എന്നായിരുന്നു.  മൂന്ന് കര്‍ഷകവിരുദ്ധനിയമങ്ങളും പൂര്‍ണമായും റദ്ദു ചെയ്തിരിക്കുന്നു എന്ന ഏഴു വാക്കുകള്‍ മാത്രമാണ ് സര്‍ക്കാരില്‍നിന്ന് ഞങ്ങള്‍ കേള്‍ക്കാനാഗ്രഹിക്കുന്നത്, സ്വരാജ് ഇന്ത്യയുടെ നേതാവ് യോഗേന്ദ്ര യാദവ് പറയുന്നു. 
പല സംസ്ഥാനങ്ങളും എതിര്‍ക്കുന്ന നിയമങ്ങളില്‍ എന്തു കൂടിയാലോചന നടന്നു എന്നാണ് കോടതി കേന്ദ്രസര്‍ക്കാരിനോടു ചോദിച്ചത്. പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍  കേന്ദ്ര നിയമങ്ങള്‍ക്കു പകരമായി സംസ്ഥാനത്തിന്റെതായ കാര്‍ഷിക നിയമങ്ങള്‍ പാസാക്കുകയുണ്ടായി. കേരള നിയമസഭ' പുതിയ കാര്‍ഷികനിയമങ്ങള്‍ റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ഏകകണ്ഠമായി പ ാസാക്കി. രാജ്യത്തിന്റെ ഫെഡറല്‍ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ് ഈ സംഭവങ്ങള്‍. രാജ്യത്തെ ഒരു വലിയ വിഭാഗം ജനങ്ങളുടെ അനുദിനജീവിതത്തെ ബാധിക്കുന്ന സുപ്രധാന നിയമനിര്‍മാണങ്ങള്‍ ആയിട്ടുകൂടി വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന നിസ്സംഗത വലിയ വിമര്‍ശനങ്ങള്‍ക്കു കാരണമായിട്ടുണ്ട ്.
കര്‍ഷകസമരം കോര്‍പ്പറേറ്റ് വിരുദ്ധ സമരമായും മാറുകയാണ്. റിലയന്‍സ് പെട്രോള്‍ പമ്പുകള്‍, മാളുകള്‍, മൊബൈല്‍ സേവനങ്ങള്‍ എന്നിവയ്‌ക്കെതിരായ ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ ഉത്തരേന്ത്യയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കര്‍ഷകസംഘടനകള്‍ റിലയന്‍സ് സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ധര്‍ണകളും സത്യാഗ്രഹങ്ങളും തുടരുകയാണ്. ലക്ഷക്കണക്കിനു മൊബൈല്‍ ഉപയോക്താക്കള്‍ ജിയോ നെറ്റ് വര്‍ക്കില്‍നിന്നു മറ്റു സേവനദാതാക്കളിലേക്കു തങ്ങളുടെ കണക്ഷന്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. കര്‍ഷകരോഷത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങള്‍ കരാര്‍കൃഷിയിലേക്കുകടക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് പഞ്ചാബ് - ഹരിയാന ഹൈക്കോടതിയില്‍ സത്യവാങ്മൂലംതന്നെ നല്‍കേണ്ടിവരികയുണ്ടായി. എന്നാല്‍, കരാര്‍ കൃഷിയിലേക്കു കടക്കാന്‍ റിലയന്‍സിന് ഉദ്ദേശ്യമില്ലെന്ന സത്യവാങ്മൂലം തികച്ചും നുണയാണെന്ന് കര്‍ഷകസംഘടനകള്‍ പറയുന്നു. മഹാരാഷ്ട്രയിലെ റായ്ഗഢിലും മറ്റു സ്ഥലങ്ങളിലും റിലയന്‍സ് വന്‍തോതില്‍ കൃഷി'ഭൂമി കയ്യടക്കി വച്ചിരിക്കുകയാണെന്ന വസ്തുതമറച്ചുവെച്ചുകൊണ്ടാണ് കോടതിയെ ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ ഭൂമി വിട്ടുകൊടുക്കാന്‍ റിലയന്‍സ് തയ്യാറാകണമെന്നും കര്‍ഷകസംഘടനകള്‍ ആവശ്യപ്പെടുന്നു.
രാജ്യമെമ്പാടും കര്‍ഷകസമരത്തിന് അനുകൂലമായി വലിയ വികാരം ഉണ്ടാകുന്ന സാഹചര്യത്തില്‍  പ്രക്ഷോഭത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളും ശക്തമായി നടക്കുന്നുണ്ട്. പല തവണ സമരക്കാര്‍ക്കുനേരേ പോലീസ് അതിക്രമങ്ങളുണ്ടായി. സമരക്കാരെ രാജ്യദ്രോഹികള്‍ എന്നു ചിത്രീകരിക്കാനുള്ള ആസൂത്രിതശ്രമങ്ങളുണ്ടായി. 
സര്‍ക്കാരിന് അനുകൂലമായ മാധ്യമങ്ങളുപയോഗിച്ച് സമരത്തിന്റെ വാര്‍ത്തകള്‍ മൂടിവയ്ക്കാനുള്ള  ്രശമങ്ങളും നടന്നു.  പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്ന പ്രധാന കര്‍ഷകസംഘടനയായ ഭാരതീയ കിസാന്‍ യൂണിയന്— വിദേശസഹായം സ്വീകരിക്കാന്‍— അനുവാദമില്ലെന്ന— കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദത്തിന്റെ ഫലമായി ബാങ്കുകള്‍ നിലപാടുകള്‍ സ്വീകരിച്ചു.  വിദേശവിനിമയ വകുപ്പിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ്—ബാങ്കുകളുടെ നടപടി. ഏതുവിധേനയും സമരത്തെതകര്‍ക്കാനുള്ള നടപടികള്‍ പുരോഗമിക്കുമ്പോള്‍ അതിനെയെല്ലാം മറികടന്നുകൊണ്ട്, കോരിച്ചൊരിയുന്ന മഴയെയും  മരംകോച്ചുന്ന തണുപ്പിനെയും അതിജീവിച്ചുകൊണ്ട് പോരാട്ടങ്ങളുടെ പുതിയ ചരിത്രം എഴുതാനുള്ള കുതിപ്പിലാ ് കര്‍ഷക സഹോദരര്‍.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)