•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവിത

നല്ലകാലസ്തവം

  • ഏഴാച്ചേരി രാമചന്ദ്രന്‍
  • 7 January , 2021

മഞ്ഞുപൂക്കും ഡിസംബര്‍മരങ്ങള്‍തന്‍
ചില്ലകള്‍വി,ട്ടുദയസങ്കീര്‍ത്തനം,
മെല്ലെമെല്ലെ ജനുവരിപ്പച്ചമേല്‍
ചെന്നു തൊട്ടു ചിലമ്പു ചാര്‍ത്തുന്നു.
നന്മകള്‍, നവജീവിതാദര്‍ശ-
പ്പൊന്നുരച്ചു കുറിതൊട്ടൊരുങ്ങി,
നല്ലകാലം നമുക്കു നേരുന്നു
അന്നദാതാക്കളാം വെളിച്ചങ്ങള്‍!
നേരുനേരെന്നുറക്കെച്ചിലയ്ക്കും
ജീവിതങ്ങള്‍, കിളികള്‍, കിനാക്കള്‍,
വന്നിതാ പുതുവര്‍ഷമേ, നിന്‍വിരല്‍-
ത്തുമ്പുതൊട്ടു വിളിക്കുന്നു നമ്മെ!
ഭാവുകങ്ങള്‍, മനുഷ്യത്വമേ നിന്‍
ഭാവഗീതമുയിര്‍ക്കട്ടെ നിത്യം.
പാവനങ്ങള്‍, ഭവനങ്ങള്‍ തോറും
സ്‌നേഹമേ, നീ തിരി തെളിച്ചാലും!
അല്ലയോ പ്രിയമാര്‍ന്ന ജനുവരി-
ച്ചന്ദ്രികേ, നിന്‍ ചുരുള്‍മുടിച്ചാര്‍ത്തില്‍
വന്നു ചുംബിച്ചിടംപാടുനില്‍പ്പാ-
ണന്തമറ്റോരനുഗ്രഹജാലം!

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)