•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവിത

ശിപ്രം

  • ഫാ. തോമസ് പാട്ടത്തില്‍ചിറ സി.എം.എഫ്.
  • 17 December , 2020


ശിപ്രമെന്നാലിന്നു സര്‍വ്വരുമേതോരു-
ശിക്ഷപോലണിയും മുഖാവരണം.
ശിശു,യുവ,വൃദ്ധജനങ്ങളുമവരിലെ-
ശിഷ്ട,ദുഷ്ടര്‍ക്കുമുള്ളോരു മറ.
    ശസ്ത്രക്രിയ ചെയ്യുവോര്‍ക്കുമാത്രം മുമ്പ്-
    ശീലമുണ്ടായോരു മാസ്‌കതിത്ര-
    ശീഘ്രമേവര്‍ക്കുമനുദിനജീവിത-
    ശൈലിയായ് മാറുമെന്നാരറിഞ്ഞു!
ശനിപോലെ ചീനയില്‍നിന്നു പടര്‍ന്നൊരു
ശവദാഹിയാം മഹാമാരിതന്നെ,
ശതകോടിമാനവവദനങ്ങളില്‍ കൊടും-
ശകുനപ്പിഴയാമീ മൂടിയേറ്റി.
    ശരവേഗമെമ്പാടും വ്യാപിച്ചിടും നര-
    ശിക്കാരിയാം കൊറോണ വ്യാധിയെ,
    ശകലമുള്ളാരീ തുണിത്തുണ്ടിനാലവര്‍
    ശ്രമിച്ചിടുന്നൂ ചെറുത്തീടുവാനായ്.
ശീമോനും,ശങ്കരനും,ശിഹാബ്,തങ്ങളും
ശ്വേതരുംശ്യാമരുംസമ്പന്നരും
ശൂന്യഹസ്തരും ധരിക്കുമീ മാസ്മിനു-
ശൂദ്ര,ബ്രാഹ്മണവ്യത്യാസമില്ല!
    ശോഭിതമായ് നിന്ന ഭൗമാനനത്തിനു
    ശോകഭാവം ചാര്‍ത്തിടുന്നിതെങ്ങും.
    ശ്ലീലദീപത്തിന്‍ പ്രഭാങ്കുരമാകെയ-
    ശ്ലീലമി മാസ്‌ക് പൊത്തിക്കെടുത്തി!
ശാസ്ത്രത്തെ വാഴ്ത്തുമീ കാലത്തിനേറ്റൊരു-
ശാപമോയീ മുഖംമൂടിയയ്യോ!
ശങ്കകൂടാതിതുമാറ്റിടാമെന്നൊരു-
ശുഭവാര്‍ത്തയെത്തുമോയെന്നെങ്കിലും?
    ശരിയാണു ചൊന്നതാമിവയൊക്കെയെങ്കിലും,
    ശമനമി ദുസ്ഥിതിക്കെത്തീടിലും,
    ശപഥമെടുക്കണമേവരും മാസ്‌ക്കൊന്നു-
    ശവമായിടുംവരെയണിയുവാനായ്.
ശ്രവണങ്ങളില്‍ കോര്‍ത്തിടുന്നോരു മാസ്‌കല്ല,
ശീലയില്‍ തീര്‍ത്തതുമല്ലതോര്‍ക്കാം.
ശിഷ്ടകാലം ചിന്ത, വാക്ക്, കര്‍മ്മങ്ങള്‍ക്കു
ശിക്ഷണത്തിന്‍ ശിപ്രമുണ്ടാകണം.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)