ഒരിക്കല്‍ നഗരവും ഗ്രാമവും...
ഒരേ താക്കോലില്‍ പൂട്ടിയിട്ട കാലത്ത്...
സൗഹൃദത്തിന്റെ പകല്‍...
പകുത്തു തന്നുകൊണ്ടൊരു മുഖം...
പുറത്തു പ്രത്യക്ഷപ്പെട്ടപ്പോള്‍
എന്റെ കണ്ണു തെളിഞ്ഞു.
അതോടെ നക്ഷത്രങ്ങളാകാശത്തും
തളിരിലകള്‍ ഭൂമിയിലും എഴുതിയത്
ഞാന്‍ വായിച്ചു തുടങ്ങി.
ജാതി ചോദിക്കുന്നതു പാപമാണെന്ന്
പുസ്തകം പഠിപ്പിച്ചതുകൊണ്ട്
ഞാന്‍ ജാതി ചോദിച്ചില്ല...
അവനെന്നെക്കുറിച്ചറിയാനുള്ള
ആകാംക്ഷയാണെന്നോര്‍ത്ത്...
അവനും ഞാനും സംസാരിക്കുന്ന
ഒരേ അക്ഷരയുടുപ്പില്‍
ഞാനെല്ലാമെന്നെക്കുറിച്ച് പങ്കുവച്ചു.
ഒരാമസോണ്‍ വില്പനക്കാരന്റെ
കറുത്തു വീര്‍ത്ത ബാഗില്‍....
അവനെനിക്കു നുകരുവാനായ്
മാത്രമൊരു മൊബൈല്‍ നല്‍കി.
പിന്നീടെന്റെ പ്രണയത്തിന്
രാത്രിയും പകലുമില്ലായിരുന്നു...
അപ്പോള്‍ പുറത്തേതോ ദൈവപ്രമാണം
പേടിച്ച് ഉച്ചഭാഷിണിയിലലറി...
അത് പരീക്ഷച്ചൂടിനു മാത്രം
പഠിക്കേണ്ട പുസ്തകമല്ലേ?
എന്നവന്‍ എന്നെ പഠിപ്പിച്ചു.
പ്രണയസേച്ഛ്വാധിപത്യങ്ങളില്‍
എനിക്കെല്ലാം അവനായിരുന്നു...
പരിശുദ്ധപ്രണയത്തിന്
'ലൗ ജിഹാദി' എന്നു പേരിട്ടവനെതിരേ
ഞാന്‍ തെരുവില്‍ പ്രതിഷേധത്തിനിറങ്ങി...
വിശുദ്ധപുസ്തകത്തിലെ
ഉത്തമഗീതങ്ങളെക്കാള്‍
വിജാതീയന്റെ പര്‍ദ്ദയുടെ
സുവിശേഷം ഞാനറിയാതണിഞ്ഞു.
ഒരിക്കല്‍ ഞാന്‍ പൊതിഞ്ഞു
ഭദ്രം മൂടി വച്ച നഗ്നാവേശങ്ങളില്‍
അവന്‍ അത്രമേല്‍ തലോടിയപ്പോ...
വിലക്കിന്റെ അവസാനത്തെ
പൂട്ടും ഞാന്‍ തുറന്നു...
വീണ്ടും ഒരാമസോണ്‍വില്പനക്കാരന്റെ
കറുത്ത ബാഗില്‍ കറുത്ത ഉടലാട
അവനെനിക്കു നിധിയായ് നീട്ടിയപ്പോ...
എനിക്കവനോടാദ്യമായ് ജാതി
ചോദിക്കണമെന്നു തോന്നി...
പ്രണയമൊരു കഴുമരം
പോലെന്‍ കഴുത്തിലാടുന്നത്
അപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു...
പ്രണയത്തില്‍ അവനെനിക്ക്
സമ്മാനിച്ച പ്രമാണങ്ങള്‍
മരണത്തിന്റെ പ്രമാണങ്ങളായി
എന്നെ പിന്‍തുടരുന്നതും...
പ്രണയത്തിന്റെ കറുത്തശീലയില്‍
എന്റെ നിറം മായുന്നതും ഞാനറിഞ്ഞു.
നുകര്‍ന്നു ചതച്ചീമ്പിത്തുപ്പുവാനായ് മാത്രം,
പല പേരില്‍, പല സ്ഥലങ്ങളില്‍....
നീ ഉദിക്കല്ലേ, പ്രിയ പ്രണയമേ....