നാമെല്ലാവരും ജീവിതത്തിലൊരിക്കലെങ്കിലും എക്‌സ്-റേ എടുത്തിട്ടുള്ളവരാണ്. റേഡിയോളജി വൈദ്യശാസ്ത്രത്തില്‍ എത്രമാത്രം വിപ്ലവം സൃഷ്ടിച്ചെന്നും രോഗനിര്‍ണയ, ചികിത്സാപ്രക്രിയകളെ മുമ്പത്തെക്കാള്‍ എത്രമാത്രം എളുപ്പവും വേദനരഹിതവുമാക്കിയെന്നും നാം പലപ്പോഴും ഓര്‍മ്മിക്കാറില്ല. ഇന്ന് ഏതു ചികിത്സയ്ക്കും മുന്നോടിയായി ഡോക്ടര്‍മാര്‍ എക്‌സ്-റേ നിര്‍ദ്ദേശിക്കുന്നു. ഒടിഞ്ഞ അസ്ഥി കണ്ടെത്തുന്നതു മുതല്‍ സ്തനാര്‍ബുദത്തിന്റെ സ്‌ക്രീനിംഗ്‌രീതിയായ മാമ്മോഗ്രാഫിക്കു വരെ എക്‌സ്-റേ ഉപയോഗിക്കുന്നു.
1895 നവംബര്‍ 8 ന്, വില്‍ഹെം റോന്റ്‌ജെന്‍ എക്‌സ്- റേ കിരണങ്ങള്‍ കണ്ടെത്തിയതിന്റെ വാര്‍ഷി കമാണ് അന്താരാഷ്ട്ര റേഡിയോളജിദിനം (കഉഛഞ). രോഗികളുടെ സുരക്ഷിതമായ പരിചരണത്തിന് റേഡിയോളജി നല്‍കുന്ന മൂല്യത്തെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുക, ആരോഗ്യപരിപാലന രംഗത്ത് റേഡിയോളജിസ്റ്റുകളും റേഡിയോഗ്രാഫര്‍ മാരും വഹിക്കുന്ന പ്രധാന പങ്കിനെക്കുറിച്ച് പൊതുജനധാരണ മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് ഈ ദിനം ആഘോഷിക്കു ന്നത്. ബവേറിയയിലെ വുര്‍സ്ബര്‍ഗിലെ ഭൗതികശാസ്ത്ര പ്രൊഫസറായ വില്‍ഹെം റോന്റ്‌ജെന്‍ 1895-ല്‍ കാഥോഡ് കിരണ ങ്ങള്‍ ഗ്ലാസിലൂടെ കടന്നുപോകുമോ എന്നു പരിശോധിക്കുന്നതിനി ടയില്‍ ആകസ്മികമായി എക്‌സ്- കിരണങ്ങള്‍ കണ്ടെത്തി. അദ്ദേഹ ത്തിന്റെ കാഥോഡ് ട്യൂബ് കറുത്ത കടലാസില്‍ പൊതിഞ്ഞിരുന്നു. അതിനാല്‍ പച്ചനിറമുള്ള വെളിച്ചം അടുത്തുള്ള ഫ്‌ളൂറസെന്റ് സ്‌ക്രീനില്‍ തട്ടിയപ്പോള്‍ അദ്ദേഹം അദ്ഭുതപ്പെട്ടു. ഈ പ്രകാശം മിക്കവസ്തുക്കളിലൂടെയും കടന്നുപോകുമെങ്കിലും ഖരവസ്തുക്ക ളുടെ നിഴലുകള്‍ അവശേഷിക്കുമെന്ന് പരീക്ഷണത്തിലൂടെ അദ്ദേഹം കണ്ടെത്തി. കിരണങ്ങള്‍ എന്താണെന്നറിയാത്തതിനാല്‍, അദ്ദേഹം അവയ്ക്ക് 'എക്‌സ്' എന്ന് പേരിട്ടു.
എക്‌സ്-കിരണങ്ങള്‍ മനുഷ്യശരീരത്തിലൂടെ അസ്ഥികളെയും ടിഷ്യുവിനെയും ദൃശ്യമാക്കി കടന്നുപോകുമെന്ന് റോന്റ്‌ജെന്‍ കണ്ടെത്തി. ഒരു വര്‍ഷത്തിനുള്ളില്‍ യൂറോപ്പിലെയും അമേരിക്ക യിലെയും ഡോക്ടര്‍മാര്‍ ബുള്ളറ്റ് ഷോട്ടുകള്‍, അസ്ഥിഒടിവുകള്‍, വൃക്കയിലെ കല്ലുകള്‍, വിഴുങ്ങിയ വസ്തുക്കള്‍ എന്നിവ കണ്ടെത്താന്‍ എക്‌സ്-റേ ഉപയോഗിച്ചുതുടങ്ങി. 1901-ല്‍ ഭൗതികശാസ്ത്രത്തിനുള്ള ആദ്യത്തെ നൊബേല്‍ സമ്മാനം അദ്ദേഹത്തിനു ലഭിച്ചു. റേഡിയേ ഷന്‍ എക്‌സ്‌പോഷറില്‍നിന്നുള്ള പാര്‍ശ്വഫലങ്ങളെക്കുറിച്ച് കാര്യമായ പരിഗണന നല്‍കാതെ എക്‌സ്-റേയുടെ ക്ലിനിക്കല്‍ ഉപയോഗം അഭിവൃദ്ധിപ്പെട്ടു.
എക്‌സ്-റേ റേഡിയേഷനുമായി ബന്ധപ്പെട്ട അപകടസാധ്യത കളെക്കുറിച്ച് നമുക്കിപ്പോള്‍ നല്ല ധാരണയുണ്ടെന്നു മാത്രമല്ല അനാവശ്യമായ എക്‌സ്‌പോഷര്‍ കുറയ്ക്കുന്നതിന് പ്രോട്ടോക്കോ ളുകളും നിലവിലുണ്ട്. പുതിയ സാങ്കേതികവിദ്യകളും മികച്ച സമ്പ്രദായങ്ങളും റേഡിയോളജിയെ കൂടുതല്‍ സുരക്ഷിതവും കാര്യക്ഷമവുമാക്കി. എക്‌സ്-റേ ആധുനികവൈദ്യശാസ്ത്രത്തിന്റെ ഒരു മൂലക്കല്ലായിത്തുടരുമ്പോള്‍, മാഗ്‌നെറ്റിക് റെസൊണന്‍സ് ഇമേജിംഗ് (എംആര്‍ഐ), കംപ്യൂട്ടഡ് ടോമോഗ്രഫി (സിടി), അള്‍ട്രാസൗണ്ട് തുടങ്ങി നിരവധി ഇമേജിംഗ് ടെക്‌നിക്കുകളുടെ വി കാസത്തിന് ഈ കണ്ടെത്തല്‍ വഴിയൊരുക്കി. അവയില്‍ ചിലത് റേഡിയേഷന്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നു.
എക്‌സ്‌പ്ലോറേറ്ററി സര്‍ജറിക്ക് പകരം ഇമേജിംഗ്‌ടെസ്റ്റുകള്‍
ചില ഇമേജിംഗ് പ്രോസിജിയറുകള്‍ക്ക് അതിന്റേതായ റിസ്‌കുകള്‍ ഉണ്ടെങ്കിലും അവര്‍ക്ക് പലപ്പോഴും ശസ്ത്രക്രിയയെക്കാള്‍ മുന്‍തൂക്കം ലഭിക്കാറുണ്ട്. ഇമേജിംഗ് സാങ്കേതികവിദ്യയുടെ പുരോഗതി കാരണം കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ഇന്‍വേസീവ് ശസ്ത്രക്രിയയുടെ നിരക്ക് 95% കുറഞ്ഞു എന്നത് ശ്രദ്ധേയമായ നേട്ടമാണ്. സി.ടി. സ്‌കാനുകള്‍, എംആര്‍ഐ സ്‌കാനുകള്‍, അള്‍ട്രാസൗണ്ട് എന്നിവ രോഗനിര്‍ണ്ണയം കൂടുതല്‍ സുരക്ഷിതമാക്കി. പെറ്റ്‌സ്‌കാനുകളിലൂടെ ക്യാന്‍സറിനെ കണ്ടെത്തി ചികിത്സിക്കാന്‍ പോലും ഇമേജിംഗ് ഇന്നുപയോഗിക്കുന്നു.
റേഡിയേഷന്‍ ഡോസ് റിഡക്ഷന്‍
അമിതമായ റേഡിയേഷന്‍ എക്‌സ്‌പോഷറിന്റെ അപകടങ്ങള്‍ ഏവര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ടുതന്നെ റേഡിയേഷന്റെ അളവു കുറയ്ക്കാന്‍ മെഡിക്കല്‍സമൂഹം നിരന്തരമായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. ലെഡ്എപ്രിനുകള്‍, മരുന്നുകള്‍, രോഗിനില്‍ക്കുന്ന സ്ഥാനം എന്നിവ സ്‌കാനിങ്ങിന്റെ സമയത്തെ രോഗിയുടെ എകസ്‌പോഷര്‍ കുറയ്ക്കുകയും പല തവണ സ്‌കാന്‍ ചെയ്യേണ്ട അവസ്ഥ ഒഴിവാക്കുകയും ചെയ്യും.
അള്‍ട്രാസൗണ്ട്
ഗര്‍ഭാവസ്ഥയെ നിരീക്ഷിക്കാന്‍ മാത്രമല്ല, എക്കോ കാര്‍ഡിയോഗ്രാം, ഗൈഡഡ് നീഡില്‍ പ്ലേസ്‌മെന്റ്, അബ്‌ഡോമിനല്‍ ഇമേജിംഗ് എന്നിവയ്ക്കും അള്‍ട്രാസൗണ്ട് ഉപയോഗിക്കുന്നു. ഇത് ഏറ്റവും സുരക്ഷിതവും താരതമ്യേന ചെലവു കുറഞ്ഞതുമായ ഇമേജിംഗ് പ്രോസിജിയറുകളില്‍ ഒന്നാണ്. കൂടാതെ, ടെലിസോണോ ഗ്രാഫി ഉപയോഗിച്ച് മൊബൈല്‍ മെഷീനുകള്‍ ആശുപത്രിയിലുട നീളവും വിദൂരസ്ഥലങ്ങളില്‍നിന്നും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന പ്രത്യേകതയുമുണ്ട്. ഈ പുതിയ സാങ്കേതികവിദ്യ രോഗികളുടെ ചികിത്സാചെലവും കാത്തിരിപ്പുസമയവും ഗണ്യമായി കുറയ്ക്കുന്നു. ഏറ്റവും പുതിയ സംവിധാനങ്ങള്‍ക്ക് സ്തനാര്‍ബുദം കണ്ടെത്താനും പ്രോസ്റ്റേറ്റ്, കരള്‍, വൃക്ക, പാന്‍ക്രിയാറ്റിക്, മൂത്രസഞ്ചി തുടങ്ങിയ ആന്തരികാവയവങ്ങളുടെ പരിശോധന നടത്താനും കഴിയും.
സിടി ആന്‍ജിയോഗ്രാഫി
ആന്‍ജിയോഗ്രാഫിയിലെ പുരോഗതി ഈ പ്രക്രിയയെ വളരെ വേഗമുള്ളതും സുരക്ഷിതവും ചെലവു കുറഞ്ഞതുമാക്കി മാറ്റി. സിടി ആന്‍ജിയോഗ്രാം ഉപയോഗിച്ച് യാതൊരു റിസ്‌കും കൂടാതെ 10-25 മിനിറ്റിനുള്ളില്‍ ഫലം കണ്ടെത്താം.
ഡിജിറ്റല്‍ മാമോഗ്രാഫി
സ്തനങ്ങളുടെ എക്‌സ്‌റേ ചിത്രമാണ് ഡിജിറ്റല്‍ മാമ്മോഗ്രാഫി. ഇവ സ്തനാര്‍ബുദം കണ്ടെത്തുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ ഗമാണ്. കൂടുതല്‍ കൃത്യതയുള്ള രോഗനിര്‍ണയം സാധ്യമാക്കുന്ന തിനും മാമ്മോഗ്രാഫി സഹായിക്കുന്നു.
പെറ്റ്‌സ്‌കാന്‍
ഗ്ലൂക്കോസിന്റെ ഓട്ടോറേഡിയോഗ്രാഫിയും സി.ടി. സ്‌കാനിങ്ങി ന്റെ കംപ്യൂട്ടര്‍ അപഗ്രഥനവും സംയോജിപ്പിച്ചുകൊണ്ടുള്ള പോസിട്രോണ്‍ എമിഷന്‍ ടോമോഗ്രഫി (PET-scan), ശരീരത്തില്‍ സംഭവിക്കുന്ന ഉപാപചയമാറ്റങ്ങള്‍ കണ്ടെത്തി എന്താണു സംഭവിക്കുന്നതെന്നും എങ്ങനെ ശരിയായി ചികിത്സിക്കണം എന്നതിനെക്കുറിച്ചും ഡോക്ടര്‍മാര്‍ക്ക് മികച്ച ധാരണ നല്‍കുന്നു. പെറ്റ്‌സ്‌കാന്‍ ശരീരത്തിലെ ക്യാന്‍സറിന്റെ വ്യാപനം തിരിച്ചറിയാനും കീമോതെറാപ്പി നിരീക്ഷിക്കാനും ഉപയോഗിച്ചുവരുന്നു.
റിമോട്ട് വ്യൂവിങ് സിസ്റ്റംസ്
1895 ല്‍ എക്‌സ ്-കിരണങ്ങള്‍ കണ്ടെത്തിയതുമുതല്‍ റേഡിയോളജി മേഖല വളരെയധികം മുന്നേറി. അതില്‍ ഒരു പടിയാണ് ടെലി മെഡിസിന്‍. ചെലവുകളും കാത്തിരിപ്പുസമയവും കുറയ്ക്കുകയും കൃത്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു എന്ന പ്രത്യേകത ഈ സംവിധാനത്തിനുണ്ട്. ലോകമെമ്പാടും ചിത്രങ്ങളും റിപ്പോര്‍ട്ടുകളും അയയ്ക്കാനും അവ ഫലപ്രദമായി ഉപയോഗിക്കാനും വെബ്അധിഷ്ഠിത സംവിധാനങ്ങള്‍ ഡോക്ടര്‍മാരെ സഹായിക്കുന്നു.
രോഗീപരിചരണത്തിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഏറ്റവും മികച്ച രീതിയില്‍ കൃത്യമായും കാര്യക്ഷമമായും ഉപയോഗപ്പെടുത്തുക എന്നതാണ് ഈ വര്‍ഷത്തെ റേഡിയോഗ്രഫിദിനസന്ദേശം. ലോകമാകമാനം ഭീതിയോടെ നോക്കിക്കാണുന്ന കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ആദ്യം പ്രതികരിച്ചവരില്‍ റേഡിയോളജിസ്റ്റുകളും ഉള്‍പ്പെടുന്നു എന്ന വസ്തുത ഈ സന്ദേശത്തിന് ആക്കം കൂട്ടുന്നു. കൊവിഡ് 19 രോഗികളുടെ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും ഒഴിച്ചുകൂടാനാവാത്ത സംഭാവന റേഡിയോളോജിസ്റ്റുകളും റേഡിയോഗ്രാഫര്‍മാരും ഇപ്പോഴും നല്‍കി ക്കൊണ്ടിരിക്കുന്നു.
ഡോ. രാജേഷ് ആന്റണി (സീനിയര്‍ കണ്‍സള്‍ട്ടന്റ് - ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി),
ഡോ. രചന ജോര്‍ജ് (സീനിയര്‍ കണ്‍സള്‍ട്ടന്റ്)
ഡോ. പീറ്റര്‍ പോള്‍ (കണ്‍സള്‍ട്ടന്റ്)
ഡോ. വിഷ്ണുദേവ് എ (റേഡിയോളജിസ്റ്റ്)
ഡോ. ജോസഫ് ചെറിയാന്‍ (റേഡിയോളജിസ്റ്റ്),
ഡോ. താരാ ജോസഫ് (റേഡിയോളജിസ്റ്റ്)
പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ഇന്റര്‍വന്‍ഷണല്‍ റേഡിയോളജി ആന്‍ഡ് റേഡിയോ ഡയഗ്‌നോസിസ് ആന്‍ഡ് ഇമേജിംഗ് വിഭാഗം പ്രസിദ്ധീകരിക്കുന്നത്