•  4 Sep 2025
  •  ദീപം 58
  •  നാളം 26
ലേഖനം

അല്‍ക്വയിദയും ഇസ്ലാമിക് സ്റ്റേറ്റും

    ലോകത്തെ ആകെ ഭയപ്പെടുത്തിയ മറ്റൊരു തീവ്രവാദിപ്രസ്ഥാനമാണ്, ഇസ്ലാമിക് സ്റ്റേറ്റ്. 1999 ല്‍ ഇറാക്ക് തീവ്രവാദി അബൂബക്കര്‍ അലി ബാഗ്ദാദിയാണ് ഐ.എസ്.സ്ഥാപിച്ചത്. അധ്യാപകനായിരുന്ന അലിബാഗ് ദാദി ഇറാക്കിലെ ഒരു തീവ്രവാദിനേതാവായി മാറി. ലോകം മുഴുവന്‍ അടങ്ങുന്ന ഒരു മുസ്ലീംരാഷ്ട്രമെന്ന സങ്കല്പമാണ് ഈ സംഘടനയ്ക്കുണ്ടായിരുന്നത്. തുര്‍ക്കി ആസ്ഥാനമായി മുസ്ലീങ്ങളെ മുഴുവന്‍ ഭരിച്ചിരുന്നു എന്നു കരുതപ്പെടുന്നു. ഖലീഫസ്ഥാനം പുനര്‍ജീവിപ്പിക്കണമെന്നവര്‍ ആഗ്രഹിച്ചു. അതുകൊണ്ടാണ്, അലി ബാഗ്ദാദി എന്ന ഒന്നാം ഖലീഫയായി സ്വയം പ്രഖ്യാപിച്ചത്. മറ്റു തീവ്രവാദഗ്രൂപ്പുകളെപ്പോലെ അമേരിക്കയും ഇസ്രയേലുമായിരുന്നു ഇസ്‌ലാമിക് സ്റ്റേറ്റിന്റെയും മുഖ്യശത്രുക്കള്‍. ലോകത്തെ മുഴുവന്‍ ഒരു  കാലിഫേറ്റ് ആയി പ്രഖ്യാപിച്ച ഇസ്ലാമിക് സ്റ്റേറ്റ് എല്ലാ മുസ്ലീങ്ങളും തങ്ങളുടെ നിയമം അനുസരിക്കണമെന്നു ശഠിച്ചു. അതിനു തയ്യാറാകാത്തവരെ വളരെക്രൂരമായി കൊലചെയ്ത് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു ജനങ്ങളെ ഭയപ്പെടുത്താന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. മുസ്ലീംവിഭാഗത്തിലെ ഷിയകളെയും മധ്യപൂര്‍വദേശത്തെ ക്രിസ്ത്യാനികളെയുമാണവര്‍ തുടരെ കൊന്നുതള്ളിക്കൊണ്ടിരുന്നത്.
   30000 പടയാളികളുമായി ഇറാനില്‍ താവളമടിച്ചിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ലോകത്തിനു മുഴുവന്‍ ഭീഷണിയായി മാറിയപ്പോള്‍ അവരെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ഭാഗത്തുനിന്നുണ്ടായി. ഒടുവില്‍ 2019 ഒക്‌ടോബര്‍ 27 ന് സിറിയയിലെ ബാരിഷയില്‍ ഒളിവിലിരുന്ന ബാഗ്ദാദിയെ അമേരിക്കന്‍ കമാന്‍ഡോകള്‍ കണ്ടെത്തി വധിക്കുകയാണുണ്ടായത്.
    ഇന്ത്യയ്ക്കു പലപ്പോഴും ശല്യം ചെയ്യുന്ന ലഷ്‌കര്‍ ഇതൊയ്‌ബെ എന്ന തീവ്രവാദിഗ്രൂപ്പും യഹൂദരെപ്പോലെ ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും ഉന്മൂലനം ചെയ്യണമെന്ന സ്വപ്നവുമായി നടക്കുന്നവരാണ്. 2025 ഏപ്രില്‍ 22 ന് കാഷ്മീരിലെ പഹല്‍ഹാമില്‍ ടൂറിസ്റ്റുകള്‍ക്കെതിരേ ആക്രമണം നടത്തി നിരപരാധികളെ വധിച്ച റസിസ്റ്റന്റ്‌സ് ഫ്രണ്ട് എന്ന തീവ്രവാദഗ്രൂപ്പ് ലഷ്‌കര്‍ ഇതൊയ്‌ബെയുടെ ഉപഘടകങ്ങളിലൊന്നാണ്.
   1990 ല്‍ അഫ്ഗാനിസ്ഥാനിലെ ഹാഫിസ് മുഹമ്മദ്, സഫര്‍ ഇക്ബാര്‍ എന്നീ തീവ്രവാദികളാണ് ലഷ്‌കര്‍ ഇ തൊയ്‌ബെ സ്ഥാപിച്ചത്. ഇപ്പോള്‍ പാക്കിസ്ഥാനിലാണ് ആസ്ഥാനം. ദക്ഷിണേന്ത്യയില്‍ ഒരു മുസ്ലീം രാഷ്ട്രമാണ് ഇവരുടെ ലക്ഷ്യം.
   ലോകജനത്ക്കു മുഴുവന്‍ ഭീഷണിയായിത്തീര്‍ന്നിട്ടുള്ള ഇസ്‌ലാമിസ്റ്റുതീവ്രവാദിപ്രസ്ഥാനങ്ങളുടെ എണ്ണം അമ്പതു കവിഞ്ഞിട്ടുണ്ട്. ഇപ്പോഴും പുതിയത് ഉണ്ടായിക്കൊണ്ടിരിക്കുന്നു. മുസ്ലീംരാഷ്ട്രങ്ങള്‍ക്കു പുറമേ മറ്റു രാഷ്ട്രങ്ങളിലെ സമ്പന്നമുസ്ലീങ്ങളും മുസ്ലീംപ്രസ്ഥാനങ്ങളും ഇവര്‍ക്കു താങ്ങും തണലുമായി നിലകൊള്ളുന്നു.
   ഈ തീവ്രവാദസംഘടനകളുടെ പ്രത്യക്ഷത്തില്‍ നിര്‍ദോഷമെന്നു തോന്നാവുന്നതെങ്കിലും അത്യന്തം അപകടകരമായ അജണ്ടയാണ് അഭയാര്‍ത്ഥികളൈ കൂട്ടത്തോടെ യൂറോപ്യന്‍രാജ്യങ്ങളിലേക്കു തള്ളിവിടുന്ന പരിപാടി. മുസ്ലീംരാജ്യങ്ങളില്‍ ആഭ്യന്തരകലാപങ്ങള്‍ ഉണ്ടാക്കിയും തങ്ങള്‍ക്ക് അനഭിമതരായവരെ പീഡിപ്പിച്ചും രാജ്യത്തുനിന്നു പുറത്താക്കുകയാണിവര്‍ ചെയ്യുന്നത്. ഇങ്ങനെ പുറത്താക്കപ്പെടുന്നവരില്‍ ഭൂരിപക്ഷവും മുസ്ലീങ്ങളായിരിക്കും. യൂറോപ്യന്‍ രാഷ്ട്രങ്ങളും അമേരിക്കയും മാനുഷികപരിഗണനയുടെ പേരില്‍ ഇവര്‍ക്ക് അഭയം കൊടുക്കുന്നു. നാളിതുവരെ ഏതാണ്ട് 122 ദശലക്ഷം അഭയാര്‍ത്ഥികള്‍ പടിഞ്ഞാറന്‍ നാടുകളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ത്തന്നെ ബ്രിട്ടണ്‍ ഉള്‍പ്പെടെ പല രാജ്യങ്ങള്‍ക്കും ഇവര്‍ വലിയ തലവേദനയായിക്കഴിഞ്ഞിരിക്കുന്നു. അനതിവിദൂരഭാവിയില്‍ ലോകസമാധാനത്തിനും സുരക്ഷയ്ക്കും ഇവര്‍ ഭീഷണിയായിത്തീര്‍ന്നേക്കാമെന്നു പലരും ആശങ്കപ്പെടുന്നു. തങ്ങള്‍ ഈ രാജ്യങ്ങളില്‍ ഭീകരപ്രവര്‍ത്തനം ശക്തിപ്പെടുത്തുമ്പോള്‍ അവിടത്തെ അഭയാര്‍ത്ഥികള്‍ അഞ്ചാംപത്തികളായി തങ്ങളെ സഹായിക്കുമെന്നു ഭീകരസംഘടനകള്‍ കണക്കുകൂട്ടുന്നു.  
 
  (തുടരും)
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)