•  26 Jun 2025
  •  ദീപം 58
  •  നാളം 16
പ്രാദേശികം

മഹാകവി പാലാ സ്മൃതിസദസ്

    പാലാ: സഹൃദയസമിതിയുടെയും മഹാകവി പാലാ സ്മാരക പബ്ലിക് ലൈബ്രറിയുടെയും ആഭിമുഖ്യത്തില്‍ നടത്തിയ മഹാകവി പാലാ സ്മൃതിസദസ് മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു. രവി പുലിയന്നൂര്‍ അധ്യക്ഷത വഹിച്ചു.
   സാഹിത്യകാരി ഡി. ശ്രീദേവി പാലാ അനുസ്മരണപ്രഭാഷണം നടത്തി. സുമ ബി. നായര്‍, വേണുഗോപാല്‍ ചാമക്കാലായില്‍, പി.എസ്. മധുസൂദനന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നുനടത്തിയ കവിയരങ്ങില്‍ രാജു അരീക്കര, ഏഴാച്ചേരി സന്തോഷ്, വേണു കെഴുവംകുളം, ഇ.വി. ജയനാരായണന്‍, രാഗേഷ് മോഹന്‍ കുറിച്ചിത്താനം, പാലാ കെ.ആര്‍.മണി, ബിനു സുതന്‍ പാളയം എന്നിവര്‍ പങ്കെടുത്തു. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)