•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

സമൂഹത്തിന്റെ വളര്‍ച്ചയില്‍ പൊതുവിദ്യാലയങ്ങളുടെ പങ്ക് നിര്‍ണായകം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

   പാലാ: പൊതുസമൂഹത്തിന്റെ വളര്‍ച്ചയില്‍ പൊതുവിദ്യാലയങ്ങള്‍ വഹിച്ച പങ്ക് നിര്‍ണായകമാണെന്ന് ബിഷപ്  മാര്‍ ജോസഫ് കല്ലറങ്ങാട്ട്. രൂപത കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സിയുടെ കീഴിലുള്ള വിദ്യാലയങ്ങളില്‍നിന്ന് നൂറുശതമാനം വിജയം കരസ്ഥമാക്കിയ സ്‌കൂളുകളെയും എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും അനുമോദിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. അക്കാദമിക്മികവിനെക്കാള്‍ മൂല്യങ്ങള്‍ക്കു വില കല്പിക്കുന്ന തലമുറയാണ് വളര്‍ന്നുവരേണ്ടതെന്നും മൂല്യങ്ങള്‍ പരിശീലിപ്പിക്കുന്നതിന് അധ്യാപകര്‍ പ്രാധാന്യം നല്‍കണമെന്നും ബിഷപ് പറഞ്ഞു.
മാണി സി. കാപ്പന്‍ എം.എല്‍.എ, കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍, ടീച്ചേഴ്‌സ് ഗില്‍ഡ് ഡയറക്ടര്‍ ഫാ. ജോര്‍ജ് വരകുകാലാപ്പറമ്പില്‍, അക്കാദമിക് കൗണ്‍സില്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് പറമ്പിത്തടത്തില്‍, ടീച്ചേഴ്‌സ് ഗില്‍ഡ് പ്രസിഡന്റ് ജോബി കുളത്തറ, സെക്രട്ടറി ഷിനു ആനത്താരയ്ക്കല്‍, പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടിയ അനഘ രാജീവ് എന്നിവര്‍ പ്രസംഗിച്ചു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)