•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

സുവിശേഷചൈതന്യനിറവില്‍ മിഷനറിമഹാസംഗമം

    പാലാ: ദൈവവിളിയുടെ വിളനിലമായ പാലാ രൂപത സംഘടിപ്പിച്ച മിഷനറിമഹാസംഗമം  രൂപതയ്ക്കും വിശ്വാസിസമൂഹത്തിനും പുതുചൈതന്യമേകി ചരിത്രം കുറിച്ചു. പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന ദൈവാലയാങ്കണത്തില്‍ മേയ് 10 ശനിയാഴ്ച രാവിലെ നടന്ന സംഗമത്തില്‍ പാലാ രൂപതാംഗങ്ങളായ മൂവായിരത്തിലധികം വൈദികരും സന്ന്യസ്തരും അണിനിരന്നു. സംഗമത്തില്‍ പങ്കെടുത്ത സഭാമേലധ്യക്ഷന്മാരും ജനപ്രതിനിധികളും, രൂപതാംഗങ്ങളായ മിഷനറിമാര്‍ ലോകത്തിന്റെ വിവിധഭാഗങ്ങളിലായി നടത്തുന്ന സേവനപ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു.
    കേന്ദ്രമന്ത്രിയും സംസ്ഥാനമന്ത്രിയും ജനപ്രതിനിധികളും പങ്കെടുത്ത സമ്മേളനം രൂപതയുടെ മുന്നോട്ടുള്ള പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകരുന്നതായിരുന്നു. സമ്മേളനത്തില്‍ വേദി അലങ്കരിച്ച വിശിഷ്ടാതിഥികള്‍ക്കൊപ്പം എം.പി. മാരായ ജോസ് കെ. മാണി, ഫ്രാന്‍സിസ് ജോര്‍ജ്, ആന്റോ ആന്റണി, ഡീന്‍ കുര്യാക്കോസ്, എം.എല്‍.എ. മാരായ മാണി സി. കാപ്പന്‍, സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, മുന്‍ എം.പി.മാരായ ജോയി എബ്രഹാം, തോമസ്ചാഴികാടന്‍, പി.സി. തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ രാജേഷ് വാളിപ്ലാക്കല്‍, നിര്‍മ്മല ജിമ്മി, അഡ്വ. ഷോണ്‍ ജോര്‍ജ്, ജോസ് പുത്തന്‍കാലാ, ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ തുടങ്ങിയവരും പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍, സിഞ്ചെല്ലൂസുമാരായ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍. ജോസഫ് കണിയോടിക്കല്‍, എം.എസ്.ടി ഡയറക്ടര്‍ ജനറാള്‍ ഫാ. വിന്‍സെന്റ് കദളിക്കാട്ടില്‍ പുത്തന്‍പുര, പ്രവിത്താനം ഫൊറോനവികാരി ഫാ. ജോര്‍ജ് വേളൂപ്പറമ്പില്‍, എസ്എംഎസ് സുപ്പീരിയര്‍ ജനറല്‍ സി. പീയൂഷ മേലേട്ടുകുന്നേല്‍, എസ്എംസി സുപ്പീരിയര്‍ ജനറല്‍ സി. സ്‌നേഹ പോള്‍ വെട്ടിക്കാമറ്റം, ഡിഎസ്ടി പ്രൊവിന്‍ഷ്യാല്‍ സുപ്പീരിയര്‍ സി. ആഗ്നറ്റ് കോരംകുഴയ്ക്കല്‍, എസ്.എ.ബി.എസ്. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. മരീന ഞാറക്കാട്ടില്‍, എസ്.എച്ച്. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. മെര്‍ലിന്‍ അരീപ്പറമ്പില്‍, എഫ്‌സിസി ഭരണങ്ങാനം പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. ജെസി മരിയ ഓലിക്കല്‍, എഫ്.സി.സി. പാലാ പ്രൊവിഷന്‍ഷ്യല്‍ സുപ്പീരിയര്‍ സി. ലിസ്ബിന്‍ പുത്തന്‍പുര, സി.എം.സി. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി.സിജി തെരേസ് കിഴക്കേവെള്ളിലാപ്പള്ളില്‍, എസ്.എം.എസ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. കാര്‍മല്‍ ജിയോ കവിയില്‍കളപ്പുരയ്ക്കല്‍ തുടങ്ങിയവരും സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)