•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
പ്രാദേശികം

. ഷാജി ജോണിന് അല്‍ഫോന്‍സാ കോളജിന്റെ യാത്രാമംഗളങ്ങള്‍; ഡോ. സിസ്റ്റര്‍ മിനിമോള്‍ മാത്യു എഫ്.സി.സി. പുതിയ പ്രിന്‍സിപ്പല്‍

  • *
  • 15 May , 2025

   പാലാ: ഇരുപതുവര്‍ഷത്തെ സ്തുത്യര്‍ഹസേവനത്തിനുശേഷം അല്‍ഫോന്‍സാ കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ഷാജി ജോണ്‍ പുന്നത്താനത്തുകുന്നേല്‍ വിരമിച്ചു. 2005 ല്‍ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായി സര്‍വീസില്‍ പ്രവേശിച്ച അദ്ദേഹം 2023 ല്‍ അല്‍ഫോന്‍സാ കോളജിന്റെ പ്രിന്‍സിപ്പലായി നിയമിതനായി. അദ്ദേഹത്തിന്റെ നേതൃകാലം കോളജിന്റെ സുവര്‍ണകാലമായിരുന്നു. ഗവേഷണപ്രബന്ധങ്ങളും ലേഖനങ്ങളും ദേശീയ-അന്തര്‍ദേശീയ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഇദ്ദേഹം തന്റെ സേവനകാലയളവില്‍ നിരവധി ദേശീയസെമിനാറുകളുടെ സംഘാടനത്തിനു നേതൃത്വം നല്‍കി.

   നാക് അഞ്ചാം സൈക്കിളില്‍ എ പ്ലസ് ഗ്രേഡോടെ റി അക്രിഡിറ്റേഷന്‍ നേടാന്‍ കോളജിനു കഴിഞ്ഞു. വജ്രജൂബിലിച്ചടങ്ങുകള്‍ വിപുലമായി സംഘടിപ്പിച്ചു. മള്‍ട്ടിമീഡിയ തിയേറ്റര്‍, കോളജ് കമാനം, വി.ഐ.പി. ലോഞ്ച്, കോളജ് പ്രവേശനകവാടത്തിലെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പ്രതിമ തുടങ്ങിയവയുടെ നിര്‍മാണവും ലൈബ്രറിനവീകരണവുമുള്‍പ്പെടെയുള്ള  വികസനപദ്ധതികള്‍ അദ്ദേഹത്തിന്റെ ഭരണകാലത്തെ പ്രധാന നേട്ടങ്ങളാണ്. കായികമേഖലയിലെ മികവിന് കോളജിനു ലഭിച്ച ജി. വി. രാജാ അവാര്‍ഡ്, കേരള ലീഡര്‍ഷിപ്പ് അവാര്‍ഡ്, ദീപികയുള്‍പ്പെടെയുള്ള മാധ്യമസ്ഥാപനങ്ങള്‍ മികച്ച കലാലയത്തിനു നല്‍കുന്ന പുരസ്‌കാരങ്ങള്‍ എന്നിവ കോളജ് സ്വന്തമാക്കിയത് അദ്ദേഹത്തിന്റെ കാലത്താണ്.
    മഹാത്മാഗാന്ധി സര്‍വകലാശാലയുടെ മികച്ച എന്‍.എസ്.എസ്. യൂണിറ്റിനുള്ള മോസസ് അവാര്‍ഡ് ഈ വര്‍ഷം കോളജിനു ലഭിച്ചു. മികച്ച എന്‍.എസ്.എസ്. സൗഹൃദപ്രിന്‍സിപ്പല്‍, മികച്ച പ്രോഗ്രാം ഓഫീസര്‍, മികച്ച എന്‍.എസ്.എസ്. വോളണ്ടിയര്‍ എന്നീ പുരസ്‌കാരങ്ങളും സ്ഥാപനത്തിനു സ്വന്തമായി. ഈ വര്‍ഷത്തെ എം. ജി. സര്‍വകലാശാല അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് കിരീടവും കോളജ് നേടിയെടുത്തു.
വിവിധ പദ്ധതികളിലൂടെ കേന്ദ്രസര്‍ക്കാരിന്റെ 2.86 കോടി രൂപയുടെ ധനസഹായം സ്വരൂപിക്കാന്‍ കോളജിനു സാധിച്ചു. കോളജ് എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്‌നേഹവീട് പദ്ധതിയിലൂടെ 35 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കി.
നാലുവര്‍ഷ ബിരുദപ്രോഗ്രാമിന്റെ ആരംഭത്തോടെ പഠനസമയം പുനഃക്രമീകരിക്കുകയും പാര്‍ടൈം ജോലികള്‍ക്കും പി.എസ്.സി., എസ്.എസ്.സി., ബാങ്കുപരിശീലനം എന്നിവയ്ക്കുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. നവീകരിച്ച ലൈബ്രറിയും ഓപ്പണ്‍ ജിമ്മും കമ്യൂണിറ്റി കോളജ് കോഴ്‌സുകളും പൊതുജനങ്ങള്‍ക്കുകൂടി ഉപയോഗിക്കാന്‍ തക്കവിധത്തില്‍ തുറന്നുകൊടുത്തു.
കോളജ് രക്ഷാധികാരി മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രിന്‍സിപ്പലിനോടൊപ്പം സര്‍വീസില്‍നിന്നു വിരമിച്ച ഹിന്ദിവിഭാഗം മേധാവി ഡോ. ജസ്റ്റി ഇമ്മാനുവല്‍, ലൈബ്രേറിയന്‍ ബിജിമോള്‍ ജോസഫ്, ഓഫീസ് സ്റ്റാഫ് ബോസ്‌കോച്ചന്‍ തോമസ് എന്നിവര്‍ക്കു യാത്രയയപ്പു നല്‍കി. കോളജ് മാനേജര്‍ മോണ്‍. ജോസഫ് തടത്തില്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. സിസ്റ്റര്‍ റിയാ മാത്യു, ഡോ. സിസ്റ്റര്‍ മഞ്ജു എലിസബത്ത്, ബര്‍സാര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഡോ. സിസ്റ്റര്‍ മിനിമോള്‍ മാത്യു എഫ്.സി.സി. ചുമതലയേറ്റു
   അല്‍ഫോന്‍സാകോളജിന്റെ പുതിയ പ്രിന്‍സിപ്പലായി ഡോ. സിസ്റ്റര്‍ മിനിമോള്‍ മാത്യു എഫ്.സി.സി. ചുമതലയേറ്റു. 2008 ല്‍ മലയാളവിഭാഗത്തില്‍ അധ്യാപികയായും കഴിഞ്ഞ നാലുവര്‍ഷമായി വൈസ് പ്രിന്‍സിപ്പലായും സേവനമനുഷ്ഠിക്കുകയായിരുന്നു. എം. ജി. യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഫോക്‌ലോറില്‍ ഡോക്ടറേറ്റ് നേടി. റിസര്‍ച്ച് ഗൈഡും മലയാളവിഭാഗം മേധാവിയുമായ സിസ്റ്റര്‍, ഫ്രാന്‍സിസ്‌കന്‍ ക്ലാരസഭ ഭരണങ്ങാനം അല്‍ഫോന്‍സാ ജ്യോതി പ്രോവിന്‍സ് അംഗമാണ്. പൂവരണി മുതുപ്ലാക്കല്‍ കുടുംബാംഗമാണ്. ദേശീയ-അന്തര്‍ദേശീയ ജേര്‍ണലുകളില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
   മഞ്ജു ജോസ് പുതിയ വൈസ് പ്രിന്‍സിപ്പലായി ചുമതലയേറ്റു. സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം മേധാവിയായ മഞ്ജു ജോസ് അന്തീനാട് ആനക്കല്ലുങ്കല്‍ കുടുംബാംഗമാണ്. അസിസ്റ്റന്റ് ബര്‍സാറായി റവ. ഡോ. ജോബിന്‍ സെബാസ്റ്റ്യന്‍ നിയമിതനായി. ഫാ. ജോബിന്‍ സ്ലീവാപുരം വടക്കേത്തകിടിയേല്‍ കുടുംബാംഗമാണ്. ഡോ. സിസ്റ്റര്‍ മഞ്ജു എലിസബത്ത് കുരുവിള വൈസ് പ്രിന്‍സിപ്പലായും ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ ബര്‍സാറുമായി സേവനമനുഷ്ഠിച്ചുവരുന്നു.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)