•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

നിഖ്യാ വിശ്വാസപ്രമാണത്തിന് കോണ്‍സ്റ്റാന്റിനോപ്പിളില്‍ അംഗീകാരം

  • നിഖ്യാസൂനഹദോസിന്റെ 1700-ാം വര്‍ഷം പ്രമാണിച്ച് നിഖ്യാസൂനഹദോസിനെയും നിഖ്യാവിശ്വാസപ്രമാണത്തെയുംകുറിച്ചുള്ള ഒരു പഠനപരമ്പര  14

   എപ്പിഫാനിയൂസിന്റെ വിശ്വാസപ്രമാണം താഴെ കൊടുക്കുന്നു: സര്‍വശക്തിയുള്ള പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും ദൃശ്യാദൃശ്യങ്ങളായ എല്ലാവസ്തുക്കളുടെയും നിര്‍മാതാവുമായ ഏകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. ദൈവത്തിന്റെ ഏകജാതനും, ലോകങ്ങള്‍ക്കെല്ലാംമുമ്പ് പിതാവില്‍ നിന്ന്, അതായത്, പിതാവിന്റെ സത്തയില്‍നിന്നു ജനിച്ചവനും, പ്രകാശത്തില്‍നിന്നുള്ള പ്രകാശവും, സത്യദൈവത്തില്‍നിന്നുള്ള സത്യദൈവവും, ജനിച്ചവനും സൃഷ്ടിയല്ലാത്തവനും, പിതാവുമായി സമസത്തയായവനും, ആയ ഏക കര്‍ത്താവീശോമിശിഹായിലും (ഞങ്ങള്‍ വിശ്വസിക്കുന്നു). ആകാശത്തിലും ഭൂമിയിലുമുള്ള വസ്തുക്കളെല്ലാം അവനാല്‍ നിര്‍മ്മിക്കപ്പെട്ടു.  
അവന്‍ മനുഷ്യരായ നമുക്കും നമ്മുടെ രക്ഷയ്ക്കും വേണ്ടി സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി പരിശുദ്ധാത്മാവിനാല്‍ കന്യകാമറിയാമില്‍നിന്ന് ശരീരമെടുത്ത് മനുഷ്യനായി. അവന്‍ പൊന്തിയോസ് പീലാത്തോസിന്റെ കാലത്ത് നമുക്കുവേണ്ടി ക്രൂശിക്കപ്പെടുകയും, കഷ്ടതകള്‍ സഹിച്ചു മരിക്കുകയും സംസ്‌കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നപ്രകാരം മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു. അവന്‍ സ്വര്‍ഗ്ഗത്തിലേക്കു കരേറി പിതാവിന്റെ വലത്തുഭാഗത്തിരിക്കുന്നു. ജീവനുള്ളവരെയും മരിച്ചവരെയും വിധിക്കാന്‍ അവന്‍ വീണ്ടും മഹത്വത്തില്‍ വരുവാനിരിക്കുന്നു.
    അവന്റെ രാജ്യത്തിന് അവസാനമുണ്ടാകയില്ല. പിതാവില്‍നിന്നു പുറപ്പെട്ട് പിതാവിനോടും പുത്രനോടും കൂടെ ആരാധിക്കപ്പെടുകയും മഹത്വീകരിക്കപ്പെടുകയും ചെയ്യുന്നവനും പ്രവാചകരിലൂടെ സംസാരിച്ചവനും കര്‍ത്താവും ജീവദാതാവും ആയ പരിശുദ്ധാത്മാവിലും ഏകവും പരിശുദ്ധവും കാതോലികവും അപ്പസ്‌തോലികവുമായ സഭയിലും (ഞങ്ങള്‍ വിശ്വസിക്കുന്നു). പാപമോചനത്തിനുള്ള ഏകമാമോദീസാ ഞങ്ങള്‍ ഏറ്റുപറയുന്നു. മരിച്ചവരുടെ ഉയിര്‍പ്പും വരാനിരിക്കുന്ന ലോകത്തിലെ ജീവിതവും ഞങ്ങള്‍ നോക്കിപ്പാര്‍ക്കുന്നു.
'ദൈവപുത്രന്‍ ഇല്ലാതിരുന്ന ഒരു സമയം ഉണ്ടായിരുന്നു' എന്നും 'ജനിക്കുന്നതിനുമുമ്പ് അവന്‍ ഇല്ലായിരുന്നു' എന്നും 'അവന്‍ ഇല്ലായ്മയില്‍നിന്ന് ഉണ്ടായി' എന്നും 'അവന്‍ മറ്റൊരു ഹ്യൂപ്പോസ്റ്റാസിസാണ്', 'സത്തയാണ്', 'അവന്‍ ഒരു പ്രവാഹം ആണ്', 'മാറ്റമുള്ളതാണ്' എന്നും മറ്റും പറയുന്നവരെ കാതോലികവും അപ്പസ്‌തോലികവുമായ സഭ ശപിക്കുന്നു.
   ഇതിന്റെ ആദ്യഭാഗം നിഖ്യാവിശ്വാസപ്രമാണത്തിനു തുല്യമാണ്. പരിശുദ്ധാത്മാവിന്റെ ദൈവത്വത്തെക്കാണിക്കുന്ന രണ്ടാം ഭാഗമാണ് ഇതിനു കൂടുതലായി ഉള്ളത്; അതായത്, 'പിതാവില്‍നിന്നു പുറപ്പെട്ട്, പിതാവിനോടും പുത്രനോടുംകൂടെ ആരാധിക്കപ്പെടുകയും മഹത്വീകരിക്കപ്പെടുകയും ചെയ്യുന്നവനും പ്രവാചകരിലൂടെ സംസാരിച്ചവനും കര്‍ത്താവും ജീവദാതാവുമായ പരിശുദ്ധാത്മാവ്.'
നിഖ്യാ വിശ്വാസപ്രമാണം പോലെ 381 ലെ കോണ്‍സ്റ്റാന്റിനോപ്പിള്‍ വിശ്വാസപ്രമാണവും ജറുസലേംസഭയിലെ വിശ്വാസപ്രമാണത്തെ അടിസ്ഥാനമാക്കി രൂപീകരിക്കപ്പെട്ടതാണ് എന്നാണ് ഇപ്പോഴുള്ള ഭൂരിപക്ഷാഭിപ്രായം. 381 ലെ കൗണ്‍സില്‍ സാര്‍വത്രികസൂനഹദോസാണ് എന്ന് 451 ലെ കാല്‍സിഡന്‍ കൗണ്‍സിലില്‍ അംഗീകരിച്ചപ്പോള്‍ മുതല്‍ ഗ്രീക്കുസഭ ഇത് തങ്ങളുടെ സഭയുടെ ഔദ്യോഗികവിശ്വാസപ്രമാണമായി അംഗീകരിച്ചു. ഇത് കുര്‍ബാനയില്‍ ആദ്യമായി ഉള്‍പ്പെടുത്തിയത് ഏകസ്വഭാവചിന്താഗതിയുള്ള പീറ്റര്‍ ഫുള്ളര്‍ (467-488) എന്ന അന്ത്യോക്യന്‍ പാത്രിയാര്‍ക്കീസാണ്.
    സാവധാനം മറ്റു സഭകളും ഇതു കുര്‍ബാനയില്‍ ഉള്‍പ്പെടുത്തി. ഫ്രാങ്കിഷ് സഭയില്‍ ഒന്‍പതാം നൂറ്റാണ്ടു മുതല്‍ കുര്‍ബാനയില്‍ ഇത് ഉപയോഗിക്കാന്‍ തുടങ്ങി. മധ്യശതകങ്ങളില്‍ 'പിതാവില്‍നിന്നും (ളശഹശീൂൗല) എന്നുകൂടി പാശ്ചാത്യസഭ ഇതിനോടു കൂട്ടിച്ചേര്‍ത്തു. റോമന്‍ റീത്തില്‍ ഈ വിശ്വാസപ്രമാണം ഞായറാഴ്ചകളിലും തിരുനാളുകളിലും മാത്രമേ ഉപയോഗിക്കുന്നുള്ളു. പൗരസ്ത്യദേശങ്ങളില്‍ മാമ്മോദീസായോട് അനുബന്ധിച്ച് ഇത് ഉപയോഗിക്കുന്നു.
3. ഫീലിയോക്വേ വിവാദം
'പരിശുദ്ധാത്മാവ് പിതാവില്‍ നിന്നു പുറപ്പെടുന്നു' എന്ന് 381 ലെ കോണ്‍സ്റ്റാന്റിനോപ്പിള്‍ കൗണ്‍സില്‍ കൃത്യമായി പറഞ്ഞുവച്ചു. പരിശുദ്ധാത്മാവിന്റെ ദൈവത്വത്തെ നിരാകരിച്ച സെമി-ആര്യന്മാര്‍ക്ക് കൊടുത്ത ഉത്തരവും കൂടിയായിരുന്നു ഇത്. എന്നാല്‍, താമസിയാതെ 'പിതാവില്‍നിന്നുള്ള പരിശുദ്ധാത്മാവിന്റെ പുറപ്പെടല്‍' (ുൃീരലശൈീി) എങ്ങനെ എന്നു പലരും ചിന്തിക്കാനും ഉത്തരം കണ്ടെത്താനും തുടങ്ങി. ഈ പുറപ്പെടലില്‍ പുത്രന്റെ പങ്ക് എന്ത്? പിതാവില്‍ നിന്നു മാത്രമാണോ, അതോ പുത്രനില്‍നിന്നുകൂടിയാണോ, കാരണം പിതാവിന്റെതന്നെ സത്തയല്ലേ പുത്രന്? തുടങ്ങിയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നു. പിതാവില്‍നിന്നു പുറപ്പെടുന്ന പരിശുദ്ധാത്മാവ്, പിതാവില്‍നിന്നു പുത്രനിലൂടെ പുറപ്പെടുന്നു' എന്നാണ് ഗ്രീക്കു സഭ ചിന്തിച്ചത്. എന്നാല്‍, 'പിതാവില്‍നിന്നു പുറപ്പെടുന്ന പരിശുദ്ധാത്മാവ് പിതാവില്‍നിന്നും പുത്രനില്‍നിന്നും കൂടി പുറപ്പെടുന്നു' എന്ന് റോമന്‍ സഭയും ചിന്തിച്ചു. 'പുത്രനിലൂടെ' എന്ന ഗ്രീക്ക് സഭയുടെ പ്രയോഗവും 'പുത്രനില്‍ നിന്നു കൂടി' എന്ന ലത്തീന്‍സഭയുടെ പ്രയോഗവും നിഖ്യാ-കോണ്‍സ്റ്റാന്റിനോപ്പിള്‍ വിശ്വാസപ്രമാണത്തിലില്ലാത്തതാണ്.
589 ല്‍ സ്‌പെയിനിലെ തൊളേദോയില്‍ കൂടിയ സിനഡില്‍ പടിഞ്ഞാറന്‍സഭ 'പുത്രനില്‍ നിന്നും കൂടി' (ളശഹശീൂൗല) എന്നത് കൂട്ടിച്ചേര്‍ത്തു. അന്നത്തെ ഫ്രാങ്കിഷ് സഭ ഇത് ഔദ്യോഗികമായി പ്രാര്‍ഥനയില്‍ ഉപയോഗിക്കാനും തുടങ്ങി. ഏതാണ്ട് ഇതുപോലുള്ള ഒരു പ്രയോഗം വി. അഗസ്റ്റിന്റെ ഫോര്‍മുലയില്‍ ഉണ്ടായിരുന്നു എന്ന് ആരോപിച്ചുകൊണ്ട് പടിഞ്ഞാറന്‍സഭ ഇതിനു കൂടുതല്‍ പ്രചാരം നല്‍കി. 1000-ാം ആണ്ടിനുശേഷം റോമും ഇത് ഔദ്യോഗികമായി അംഗീകരിച്ചു. കിഴക്ക്, പടിഞ്ഞാറ് സഭകള്‍ക്കിടയില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് ഇതു വഴിതെളിച്ചു. സഭയുടെ യഥാര്‍ത്ഥവിശ്വാസത്തിന്മേലുള്ള പടിഞ്ഞാറിന്റെ കൈകടത്തലായി ഗ്രീക്കുസഭ ഇതിനെ കാണുകയും അതിന്റെ പേരില്‍ അവസരം കിട്ടുമ്പോഴെല്ലാം പടിഞ്ഞാറിനെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. പടിഞ്ഞാറന്‍ റോമാസാമ്രാജ്യത്തില്‍ (യൂറോപ്പ്) അഞ്ചു മുതല്‍ പത്തുവരെയുള്ള നൂറ്റാണ്ടുകളിലെ ജര്‍മ്മാനിക് വംശജരുടെ കുടിയേറ്റത്തോടെയും മാനസാന്തരത്തോടെയും പുതുതായി ഉയര്‍ന്നുവന്ന പടിഞ്ഞാറന്‍സഭയുടെ വളര്‍ച്ചയും മേല്‍ക്കോയ്മയും അംഗീകരിക്കാന്‍ പഴമയും പാരമ്പര്യവും പ്രൗഢിയുമുള്ള ബൈസന്റയിന്‍ സഭയ്ക്ക് ഒരിക്കലും സാധിച്ചിരുന്നില്ല. 'പുതുക്രിസ്ത്യാനി'കളായാണ് പടിഞ്ഞാറിനെ കിഴക്കന്‍സഭ (ഗ്രീക്കു സഭ) കണ്ടിരുന്നത്. 
മധ്യകാലഘട്ടത്തില്‍ പടിഞ്ഞാറന്‍ സഭ (റോമാസഭ) വളരെയേറെ മാറ്റങ്ങള്‍ക്കു വിധേയമായെങ്കില്‍ ഗ്രീക്കു സഭ പഴമയില്‍ത്തന്നെ (മിശേൂൗശ്യേ) തുടര്‍ന്നതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. പരസ്പര അംഗീകാരത്തിനും വിട്ടുവീഴ്ചയ്ക്കും ആരും തയ്യാറായില്ല. എട്ടാം നൂറ്റാണ്ടില്‍ ഫോസിയൂസ് കോണ്‍സ്റ്റാന്റിനോപ്പിളില്‍ പാത്രിയാര്‍ക്കീസായിരുന്ന കാലത്ത് 'ഫീലിയോക്വേ'യുടെ പേരില്‍ റോമാസഭയെ വളരെ കുറ്റപ്പെടുത്തുകയും അതംഗീകരിച്ച റോമിലെ മാര്‍പാപ്പായെ എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് പതിനൊന്നാം നൂറ്റാണ്ടില്‍ മൈക്കിള്‍ ചെറുലാരിയൂസ് കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയാര്‍ക്കീസായിരുന്ന കാലത്താണ് ഈ പ്രശ്‌നത്തിന്റെ പേരില്‍ (രാഷ്ട്രീയമുള്‍പ്പെടെ മറ്റു പല കാരണങ്ങളും) ഗ്രീക്കുസഭയും റോമാസഭയും വഴക്കടിക്കുകയും വേര്‍പിരിയുകയും ചെയ്തത്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)