•  8 May 2025
  •  ദീപം 58
  •  നാളം 9
പ്രാദേശികം

ഫ്രാന്‍സിസ് പാപ്പ മൂന്നാം ക്രിസ്തു: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ സെന്റ് തോമസ് കത്തീദ്രലില്‍ നടന്ന പാപ്പാ അനുസ്മരണം

    രണ്ടാം ക്രിസ്തു എന്നു ചരിത്രത്തില്‍ അറിയപ്പെടുന്ന വി. ഫ്രാന്‍സിസിന്റെ നാമം സ്വീകരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പായെ ചരിത്രം മൂന്നാം ക്രിസ്തു എന്നു വിശേഷിപ്പിക്കുമെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ സെന്റ് തോമസ് കത്തീദ്രല്‍ പള്ളിയില്‍ നടന്ന അനുസ്മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്. സാര്‍വത്രികസഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പാ ദൈവപിതാവിന്റെ സന്നിധിയിലേക്കു മരണംവഴി യാത്രയായതിനെ അനുസ്മരിച്ച് യോഗവും പ്രാര്‍ഥനാശുശ്രൂഷയും പാലാ കത്തീദ്രല്‍ പള്ളിയില്‍ നടത്തപ്പെട്ടു. ഫ്രാന്‍സിസ് പാപ്പാ നിര്‍വചനങ്ങള്‍ക്കതീതമായി സമാനതകളില്ലാത്ത നേതൃത്വമികവിലൂടെ ഒരായുസ്സ് മുഴുവന്‍ സുവിശേഷത്തിന്റെ മൂല്യങ്ങളെ ലോകത്തിനു പകര്‍ന്നുതന്ന വിശ്വപൗരനാണ് എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തെ മുഴുവന്‍ പ്രകാശിപ്പിക്കുന്ന വെളിച്ചമായിരുന്ന അദ്ദേഹം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നമ്മുടെ ചിന്താമണ്ഡലത്തെ നിരന്തരം സ്വാധീനിച്ച വ്യക്തിയാണെന്ന് തന്റെ അനുസ്മരണസന്ദേശത്തില്‍ ബിഷപ് വിശ്വാസികളെ ഓര്‍മിപ്പിച്ചു.
പാലാ കത്തീദ്രല്‍ പള്ളിയില്‍ നടത്തപ്പെട്ട അനുസ്മരണയോഗത്തിലും പ്രാര്‍ഥനാശുശ്രൂഷയിലും പാലാ രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പിലും രൂപതയിലെ എല്ലാ വൈദികരും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും കത്തീദ്രല്‍ ഇടവകാംഗങ്ങളും പങ്കെടുത്തു. മുഖ്യവികാരി ജനറാള്‍ ഡോ. ജോസഫ് തടത്തില്‍ ഏവര്‍ക്കും സ്വാഗതം നല്‍കി സംസാരിച്ചു. എം. എസ്.റ്റി. ഡയറക്ടര്‍ ജനറാള്‍ ഡോ. വിന്‍സെന്റ് ജോസഫ് കദളിക്കാട്ടില്‍പുത്തന്‍പുര, വികാരി ജനറാള്‍മാരായ ഡോ. ജോസഫ് മലേപ്പറമ്പില്‍, ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഡോ. ജോസഫ് കണിയോടിക്കല്‍ കത്തീദ്രല്‍പള്ളി വികാരി ഡോ. ജോസ് കാക്കല്ലില്‍, രൂപത പ്രൊക്യൂറേറ്റര്‍ ഡോ. ജോസഫ് മുത്തനാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. രൂപത ചാന്‍സിലര്‍ ഡോ. ജോസഫ് കുറ്റിയാങ്കല്‍ ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)