വിണ്ണിന്കവാടം തുറന്നു - അതി -
വെണ്മയില് വാനം വിരിഞ്ഞു
വെണ്മേഘത്തേരിലണഞ്ഞു-നാഥന്
വിശ്വമതു കണ്ടുണര്‍ന്നു.
ഹേമന്തകാലക്കുളിരാല്-ഭൂമി
ഉന്മാദഗാത്രിയായ്ത്തീര്ന്നു
വാനവരേറ്റം മദിച്ചു - മണ്ണില്‍
മാനവരുത്സവമാടി.
വാനമേഘങ്ങളില്‍ നാഥന് - ശുഭ്ര
വാരൊളി ചിന്തിയ നേരം
ഹര്ഷപുളകിതമെങ്ങും - പുതു
പുത്തന്പ്രതീക്ഷയുണര്ന്നു.
ശ്വേതവസ്ത്രാങ്കിതനായി - പര -
മേശനുയിര്ത്തു വിണ്മേലേ
മണ്ണും മനവും കുളിര്‍ത്തു - അതി
മോദം പുലര്ന്നീ മഹിയില്‍
താരുകള്‍ പുഞ്ചിരി തൂകി - എങ്ങും
മാരുതനേകി സുഗന്ധം
പാപവിമോചിതനാളില് - നവ
ഗാനമുണര്ന്നെങ്ങും വാനില്‍
നവ്യമാം ചാരുതയോടെ - പരം
നാകീയ നാഥനു മോദം
വാദ്യഘോഷങ്ങളാല്‍ സ്വര്‍ഗ്ഗം-അതി
ഹൃദ്യവരവേല്പു നല്കി.