•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രാദേശികം

നഷ്ടപ്പെടുത്തലുകള്‍ ഉണ്ടാകാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത അനിവാര്യം : മാര്‍ ജോസഫ് കല്ലറങ്ങാട്ട്

  • *
  • 10 April , 2025

   പാലാ: ലഹരിവസ്തുക്കളുടെ ഉപയോഗത്തിലൂടെ കുടുംബങ്ങളിലെ കെട്ടുറുപ്പു കുറഞ്ഞുപോകുകയാണെന്നും മാരകമായ വിപത്തുകള്‍ ഉണ്ടാകാതിരിക്കാന്‍ മാതാപിതാക്കളും സമൂഹവും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കെ.സി.ബി.സി  പ്രോലൈഫ്‌സമിതിയുടെ പ്രോലൈഫ്ദിനാഘോഷം മാര്‍ച്ച് 26 ന് പാലാ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. ഗര്‍ഭപാത്രത്തില്‍വച്ച് പിഞ്ചുകുഞ്ഞുങ്ങള്‍ വധിക്കപ്പെടുന്നതിനെയാണ് ആദ്യകാലങ്ങളില്‍ പ്രോലൈഫ്പ്രവര്‍ത്തകര്‍ എതിര്‍ത്തിരുന്നതെങ്കില്‍ ഇന്ന് ജീവനെ ഹനിക്കുന്ന ശക്തികള്‍ പിടിമുറുക്കിയിരിക്കുന്നതിനാല്‍ പ്രോലൈഫ്പ്രവര്‍ത്തകരുടെ ജോലിയും ഉത്തരവാദിത്വവും പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണെന്ന് ബിഷപ് ഓര്‍മിപ്പിച്ചു.

കെ.സി.ബി.സി. പ്രോലൈഫ് സമിതി ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വേദനകളുടെയും കിരാതമായ കൊലപാതകങ്ങളുടെയും കാലങ്ങള്‍ അവസാനിപ്പിക്കാന്‍ ഒന്നായി പരിശ്രമിക്കാമെന്ന് അധ്യക്ഷപ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. പാലാ രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് നരിതൂക്കില്‍ ചടങ്ങിനു  സ്വാഗതമാശംസിച്ചു. കെ.സി.ബി.സി പ്രോലൈഫ് ഡയറക്ടര്‍ ഫാ. ക്ലീറ്റസ് കതിര്‍പറമ്പില്‍, ജെയിംസ് ആഴ്ചങ്ങാടന്‍, ജോണ്‍സണ്‍ ചൂരേപറമ്പില്‍, സാബു ജോസ്, ജെസ്ലീന്‍ ജോ എന്നിവര്‍ ആശംസകള്‍  അര്‍പ്പിച്ചു. ജീവന്റെ സമഗ്രസംരക്ഷണത്തിനായി പ്രവര്‍ത്തിച്ച ഫാ. ജോസ് കോട്ടയില്‍, ഡോ. കുര്യന്‍ മറ്റം, ജോയിസ് മുക്കുടം, സി. വനജ എസ്.എം.എസ്, സന്തോഷ് & മിനി മരിയസദനം, കുരുവിനാല്‍ പുന്നോലില്‍ ടോമി & അമ്പിളി എന്നിവരെ പ്രത്യേകമായി അനുമോദിച്ചു. കെ.സി.ബി.സി. പ്രോലൈഫ് ട്രഷറര്‍ ടോമി പ്ലാത്തോട്ടം നന്ദി അര്‍പ്പിച്ചു.
    രാവിലെ 8.45 ന് 2025 ലെ പ്രോലൈഫ് ആഘോഷപരിപാടികള്‍ക്ക് ആരംഭം കുറിച്ചു. പാലാ രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് പരിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കി. പ്രോലൈഫ് എന്താണെന്നും പ്രോലൈഫ് പ്രവര്‍ത്തകരുടെ കടമകള്‍ എന്താണെന്നും ചൂണ്ടിക്കാണിക്കുന്ന ക്ലാസ്സുകള്‍ക്കും ചര്‍ച്ചകള്‍ക്കും  ഡോ. ദേവ് കപ്പൂച്ചിന്‍, ജോര്‍ജ് എഫ്. സേവ്യര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പാലാ രൂപത പ്രോലൈഫ് ഡയറക്ടര്‍ ഫാ. ജോസഫ് നരിതൂക്കില്‍, ജോയിന്റ് ഡയറക്ടര്‍ സി. മേരി ജോര്‍ജ് എഫ്.സി.സി, പ്രസിഡന്റ് മാത്യു എം. കുര്യാക്കോസ്, സെക്രട്ടറി ഡോ. ഫെലിക്‌സ് ജെയിംസ് എന്നിവരുടെ നേതൃത്വത്തില്‍ 40 അംഗകമ്മിറ്റിയാണ് ചടങ്ങുകള്‍ക്കുവേണ്ട ക്രമീകരണങ്ങള്‍ ചെയ്തത്.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)