•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

ദീപനാളം സാഹിത്യമത്സരം വിജയികള്‍

 പാലാ: പാലാ രൂപത പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ദീപനാളത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ - കോളജ് കുട്ടികള്‍ക്കായി നടത്തിയ സാഹിത്യരചനാമത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. ഉപന്യാസം, കഥ, കവിത, ചിത്രരചന എന്നീ വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ നൂറിലേറെ കുട്ടികള്‍ പങ്കെടുത്തു. 
  മത്സരവിജയികളുടെ പേരുവിവരം താഴെ ചേര്‍ക്കുന്നു: ഉപന്യാസരചന ഒന്നാം സ്ഥാനം: ജിന്‍സ് കാവാലി(യു.സി. കോളജ്, ആലുവ), രണ്ടാം സ്ഥാനം: അനുപ്രിയ ജോജോ (ദേവമാതാകോളജ്, കുറവിലങ്ങാട്), മൂന്നാം സ്ഥാനം ലിനറ്റ് സി. ജോസഫ് (എസ്.എച്ച്. ജി. എച്ച്.എസ്. രാമപുരം).
കഥാരചന ഒന്നാം സ്ഥാനം: എയ്ഞ്ചലിന്‍ ഹന്ന ഷിനു(സെന്റ് മൈക്കിള്‍സ് എച്ച്.എസ്.എസ്. പ്രവിത്താനം, രണ്ടാം സ്ഥാനം: ലിജോ അഗസ്റ്റിന്‍ (സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍, പാലാ), മൂന്നാം സ്ഥാനം: അലോണ ആല്‍ബി (ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍, ചെമ്മലമറ്റം).
കവിതാരചന ഒന്നാം സ്ഥാനം: അനുപ്രിയ ജോജോ (ദേവമാതാ കോളജ്, കുറവിലങ്ങാട്), രണ്ടാം സ്ഥാനം: അച്യുത് കെ.എസ്. (സെന്റ് തോമസ് കോളജ്, പാലാ), മൂന്നാം സ്ഥാനം: ശ്രീനന്ദനാ ഷാജി (സെന്റ് മേരീസ് ജി.എച്ച്.എസ്.എസ്, പാലാ).
ചിത്രരചന ഒന്നാം സ്ഥാനം: ശ്രാവണ്‍ചന്ദ്രന്‍ ടി.ജെ. (മാര്‍ ആഗസ്തീനോസ് കോളജ്, രാമപുരം), രണ്ടാം സ്ഥാനം: ഐശ്വര്യ എം. (സെന്റ് മേരീസ് ജി.എച്ച്.എസ്. കുറവിലങ്ങാട്), മൂന്നാം സ്ഥാനം: ആകാശ്‌മോന്‍ എം. 
(ഗവ. യു.പി. എസ്. കളത്തൂര്‍.) 
ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്ക് യഥാക്രമം 3001, 2001, 1001 രൂപാ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനം. ഫെബ്രുവരി 15 ന് പാലാ അല്‍ഫോന്‍സാ കോളജില്‍ നടക്കുന്ന പ്രതിഭാസംഗമത്തില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അവാര്‍ഡുകള്‍ വിതരണം ചെയ്യും.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)