പാലാ: നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) നടത്തിയ നാലാംവട്ട മൂല്യനിര്‍ണയത്തില്‍ 3.35 സ്‌കോറോടെ എ പ്ലസ് ഗ്രേഡ് നേടി അധ്യാപക വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സംസ്ഥാനത്ത് ഒന്നാംസ്ഥാനവും രാജ്യത്ത് മൂന്നാംസ്ഥാനവും കരസ്ഥമാക്കി പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍.
2000 ല്‍ ആദ്യ അക്രഡിറ്റേഷനില്‍ ഫോര്‍ സ്റ്റാര്‍പദവിയും 2007 ല്‍ എ പ്ലസ് ഗ്രേഡും 2014 ല്‍ 3.32 സ്‌കോറോടെ എ ഗ്രേഡും നേടിയ കോളജ് ആദ്യ അക്രഡിറ്റേഷന്റെ 25-ാം വര്‍ഷം എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയിരിക്കുകയാണ്.
ഡിഎല്‍എഡ്, ബിഎഡ്, എം.എഡ്, പിഎച്ച്ഡി എന്നീ പ്രോഗ്രാമുകള്‍ കോളജില്‍ നടത്തപ്പെടുന്നു. പാഠ്യപദ്ധതി, അധ്യാപനനിലവാരം, അധ്യാപകയോഗ്യത, ഗവേഷണം, അടിസ്ഥാനസൗകര്യങ്ങള്‍, സാമൂഹികപ്രവര്‍ത്തനങ്ങള്‍, സ്ഥാപനം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍, വിദ്യാര്‍ഥി കേന്ദ്രീകൃതപ്രവര്‍ത്തനങ്ങള്‍, ഭരണനിര്‍വഹണം എന്നീ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണു മൂല്യനിര്‍ണയം നടത്തിയത്.
അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കോളജ് മാനേജര്‍ മോണ്‍. ജോസഫ് തടത്തില്‍ അനുമോദനങ്ങള്‍ നേര്‍ന്നു. യോഗത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ബീനാമ്മ മാത്യു, വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. ടി.സി. തങ്കച്ചന്‍, മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ. ജോസ് പി. മറ്റം, ഡോ. മാത്യൂസ് ടി. തെള്ളി, മാത്യു എം. കുര്യാക്കോസ്, ഡോ. ലവീന ഡൊമിനിക്, അനു മരിയ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
പ്രാദേശികം
പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന് നാക് അക്രഡിറ്റേഷനില്‍ എ പ്ലസ് ഗ്രേഡ്
