പാലാ: 45 രാജ്യങ്ങളിലെ 110 ഭാഷകളിലുള്ള ബൈബിള്‍ശേഖരവുമായി പാലാ ഉള്ളനാട് സ്വദേശി ഡെന്നീസ് ജോര്‍ജ്. ഡെന്നീസിന്റെ ശേഖരത്തില്‍ അഞ്ഞൂറിലേറെ ബൈബിള്‍കോപ്പികളാണുള്ളത്.
46 ഇന്ത്യന്‍ഭാഷകളിലേതുകൂടാതെ 44 വിദേശരാജ്യങ്ങളില്‍നിന്നുള്ള ബൈബിള്‍പരിഭാഷകളും ശേഖരത്തിലുണ്ട്.
തെലുങ്ക്, കന്നഡ, ഉര്‍ദു, മറാഠി, സംസ്‌കൃതം, കുക്കി, പഞ്ചാബി, കാശ്മീരി, തുളു, അസമീസ് തുടങ്ങി ഒട്ടേറെ ഇന്ത്യന്‍ഭാഷകളിലെയും കൊറിയ, സ്വീഡന്‍, പോളണ്ട്, എത്യോപ്യ, ബള്‍ഗേറിയ, കെനിയ, പോര്‍ച്ചുഗല്‍, ശ്രീലങ്ക ഉള്‍പ്പെടെയുള്ള ഒട്ടേറെ വിദേശരാജ്യങ്ങളിലെയും ബൈബിളുകള്‍ ഡെന്നീസിന്റെ ശേഖരത്തിലുണ്ട്.
മാതാപിതാക്കളായ വര്‍ക്കി, ചിന്നമ്മ, ഭാര്യ ബിന്ദു, മക്കളായ എഡ്വിന്‍, ഇവാന്‍, ഇയോണ്‍ എന്നിവരുടെ സഹായവും പിന്തുണയും ഡെന്നീസിനുണ്ട്. സ്റ്റാമ്പുകള്‍, നാണയങ്ങള്‍, പുരാവസ്തുക്കള്‍ എന്നിവയുടെ ശേഖരണവുമുണ്ടെങ്കിലും കൂടുതല്‍ സമയം കണ്ടെത്തുന്നത് ബൈബിള്‍ശേഖരണത്തിനാണ്.
- ജോസഫ് കുമ്പുക്കന്‍