•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രാദേശികം

സാഹിത്യശില്പശാലയും പ്രതിഭാസംഗമവും ഫെബ്രുവരി 15 ന്

  • *
  • 6 February , 2025

   പാലാ: പാലാ രൂപത പ്ലാറ്റിനം ജൂബിലിയും ദീപനാളം പ്രതിഭയുടെ പത്താം വാര്‍ഷികവും പ്രമാണിച്ച് ദീപനാളത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ - കോളജ് വിദ്യാര്‍ഥികള്‍ക്കായി ഏകദിന സാഹിത്യശില്പശാലയും പ്രതിഭാസംഗമവും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 15 ന് രാവിലെ 9.30 ന് പാലാ അല്‍ഫോന്‍സാ കോളജ് ഓഡിറ്റോറിയത്തില്‍ എഴുത്തുകാരനും നിരൂപകനുമായ ഡോ. കുര്യാസ് കുമ്പളക്കുഴി സാഹിത്യശില്പശാല ഉദ്ഘാടനം ചെയ്യും. പാലാ രൂപത സിഞ്ചെല്ലൂസ് മോണ്‍. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് അധ്യക്ഷത വഹിക്കും. കഥ, കവിത, ലേഖനം എന്നീ വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചയും സംവാദവും തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍ നയിക്കും. 
ഉച്ചകഴിഞ്ഞ് 2.30 നു ചേരുന്ന പ്രതിഭാസംഗമം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. ദീപനാളം ചീഫ് എഡിറ്റര്‍ ഫാ. കുര്യന്‍ തടത്തില്‍ അധ്യക്ഷത വഹിക്കും. നോവലിസ്റ്റും കഥാകൃത്തുമായ ഡോ. ജോര്‍ജ് ഓണക്കൂര്‍ മുഖ്യപ്രഭാഷണം നടത്തും. വിവിധ രംഗങ്ങളില്‍ കഴിവു തെളിയിച്ച വിദ്യാര്‍ഥിപ്രതിഭകളെ ചടങ്ങില്‍ പുരസ്‌കാരം നല്‍കി ആദരിക്കും. ദീപനാളം സാഹിത്യരചനാമത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും തദവസരത്തില്‍ നല്‍കും. മൂല്യാധിഷ്ഠിതരചനകളിലൂടെ സാഹിത്യരംഗത്തു നല്കിയ സമഗ്രസംഭാവനയ്ക്കുള്ള ദീപനാളം സാഹിത്യ അവാര്‍ഡ് ശ്രീ വിനായക് നിര്‍മ്മലിന് ചടങ്ങില്‍ സമ്മാനിക്കുന്നതാണ്.  ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)