•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവിത

കാലാതീതന്‍

  • ശ്യാമള അനില്‍കുമാര്‍
  • 30 January , 2025

സാഹിത്യനഭസ്സിലെ പൊന്‍താരകമേ
വിഷുവാഘോഷം കഴിഞ്ഞ് ഇടവേളയില്‍
രക്തംപുരണ്ട മണ്‍തരികളെ ശുദ്ധീകരിച്ച്
പാതിരാവിലും പകല്‍വെളിച്ചത്തിലുമിരുന്നു നീ
പഴയ നാലുകെട്ടിന്റെ പ്രതാപം അയവിറക്കി
അറബിപ്പൊന്നിനോടു മോഹമില്ലാക്കാലവട്ടം കടന്ന്
നിര്‍മാല്യം തൊഴാന്‍ ഗോപുരനടയില്‍ നില്ക്കുമ്പോള്‍
ദൈവത്തിന്റെ രണ്ടാമൂഴക്കാരന്‍ നീയെന്നറിഞ്ഞുവോ
ഒരു വടക്കന്‍വീരഗാഥയ്ക്കുള്ള കോപ്പുകൂട്ടാന്‍
കടവിലെ ഓളങ്ങളെ നോക്കി സദയം ഇരിക്കുമ്പോള്‍
കാലദേശങ്ങളെ മൈത്രിയിലൂടൊരുമിപ്പിക്കാന്‍
കഥകളുടെ പെരുന്തച്ചനായവനും നീതന്നെ
എഴുത്തിന്റെ ആത്മാംശം മഞ്ഞുതുള്ളിയായ് നിറഞ്ഞ്
ഇരുട്ടിന്റെ ആത്മാവിലെ അസുരവിത്തിനെ
അക്ഷരത്തിന്റെ നഖക്ഷതമേല്ക്കാതെ മെല്ലെ
തുടച്ചുമാറ്റിയപ്പോള്‍ നീലത്താമര വിരിഞ്ഞു
കര്‍ക്കടകം വാനപ്രസ്ഥത്തിനു പോയനേരം
വിശപ്പു മാറി കണ്ണാന്തളിപ്പൂക്കള്‍ പറിച്ചുനടന്ന്
താഴ്‌വാരത്തിലെ വാരിക്കുഴിയില്‍ വീണ് എഴുന്നേറ്റ
ജ്ഞാനവൃക്ഷത്തിലെ പൊന്‍തൂവലും നീതന്നെ
കഥകളുടെ പണിപ്പുരയില്‍ വാരണാസിയില്‍ മുങ്ങി
വാക്കുകളാല്‍ വിസ്മയം തീര്‍ത്ത ചിരംജീവിയോ നീ
അക്ഷരസ്‌നേഹികളില്‍ അറിയാതൊരു നേര്‍ത്ത
നൊമ്പരം അഗാധമൗനമോടെ കിനിഞ്ഞിറങ്ങുന്നു
മകരജ്യോതിപോലെ വിളങ്ങും കേരളജ്യോതിയായവനെ
അറിവിന്റെ ആഴക്കടലിലെ അദ്ഭുതവിളക്കാണു നീ
കാലത്തിനൊപ്പം മറഞ്ഞ കാലാതീതനെ, നമിക്കുന്നു
അക്ഷരസ്‌നേഹികളാം കേരളമക്കള്‍ നിന്നെ മറിക്കില്ല ഒരുനാളും

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)