ലോകൈകനാഥനാം ദൈവപുത്രന്‍ മന്നില്‍
മര്‍ത്ത്യനു രക്ഷകനായ്പ്പിറന്നു
പാരിന്റെ പാപവിമോചകന്‍ ശ്രീയേശു
രാജനായ് പുല്‍ക്കൂട്ടില്‍ ജാതനായി
വാനദൂതര്‍ പാടി മംഗളഗീതികള്‍
മാലോകര്‍ക്കാനന്ദമദ്ഭുതമായ്
വാനുലകത്തിലെ ദേവസദ്വാര്‍ത്തകള്‍
മാനവഹൃത്തിനെ ശുദ്ധി ചെയ്തു
അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി
നന്മനം മന്നിലുള്ളോര്‍ക്കു ശാന്തി
മാലാഖവ്യൂഹസങ്കീര്‍ത്തനം കേട്ടുട-
നെത്തിയിടന്മാര്‍ ഗോശാലയില്‍
പൊന്നുണ്ണിരാജനെ കണ്ടുവന്ദിച്ചവ-
രാമോദനൃത്തസ്തുതി പൊഴിച്ചു
സംപൂജ്യരാം മൂന്നു രാജാക്കളാദരാ-
ലര്‍പ്പിച്ചു കാഴ്ചകള്‍ സമ്പൂര്‍ണമായ്
യൗസേപ്പും മേരിയും ധ്യാനിച്ചു ശക്തരായ്
പൊന്നുണ്ണിരാജനെ ശുശ്രൂഷിച്ചു
പാപവിമോചകന്‍ പാരിന്റെ രക്ഷകന്‍
പകലോന്‍പ്രഭതൂകി വാണിടുന്നു.
കാര്‍ട്ടൂണ്‍