•  28 Nov 2024
  •  ദീപം 57
  •  നാളം 38
കവിത

മുനമ്പം മുള്‍മുനയില്‍

കൊച്ചിക്കടുത്തുള്ള ഗ്രാമമാണേ
മുമ്പധികം കേള്‍ക്കാത്ത മുനമ്പമാണേ
മത്സ്യബന്ധനം ജീവിതമാര്‍ഗമാണേ
സമാധാനം സ്വസ്ഥം ജീവിതവും
ഇന്നിതാ മാറുന്നു മുനമ്പമെന്നാല്‍
കണ്ണീര്‍മുനമ്പായി മാറിടുന്നു
മുള്‍മുനയിലമരുന്നു ജീവിതങ്ങള്‍
അറുന്നൂറിലേറെ കുടുംബങ്ങളും
അധ്വാനിച്ചു വേര്‍പ്പൊഴുക്കിയ ഭൂമിയാണേ 
കിരാതനിയമത്തിന്‍ പിടിയിലാണേ
അറിഞ്ഞില്ലേ ആരാരും ഈയൂഴിയില്‍
ഈ പതിതരാം ജനതയുടെ ചുടുകണ്ണുനീര്‍
മുഖ്യധാരാമാധ്യമങ്ങളെങ്ങുപോയി 
രാഷ്ട്രീയനേതാക്കളെങ്ങുപോയി
നീതിനിയമങ്ങളെങ്ങുപോയി
മരണത്തിലെത്തുന്നവര്‍ ചങ്കുപൊട്ടി
നേരും നെറിവും എങ്ങുമില്ലേ
വഖഫ് കുരുക്കിന്നറുതിയില്ലേ?
അന്യന്റെ മുതലില്‍ കണ്ണിടാതെ
അധ്വാനിച്ചീടേണം വിയര്‍പ്പൊഴുക്കി 
വഖഫിന്‍ ഇടപെടല്‍ അനീതിയല്ലേ
പെരുംകൊള്ളയ്ക്കറുതിയില്ലേ 
ഈ കരിനിയമത്തില്‍ കണ്ണീര്‍ വീഴ്ത്തി 
ഹൃദയം നുറുങ്ങി എന്‍ സ്വന്തങ്ങള്‍ 
എല്ലാ നിയമവും കീറിമുറിച്ചിതാ 
വഖഫിന്‍ വാള്‍ തലയ്ക്കുമീതേ
പോരാടുന്നു പാവങ്ങളുടെമേല്‍
ചെറുത്തുനില്‍ക്കാന്‍ അണിചേരുക നാം
ഒന്നിച്ചുനിന്ന് ഒറ്റക്കെട്ടായി 
പൊരുതുക നാം വഖഫിനെതിരേ
അന്യന്റെ മുതലിലും സ്വത്തിലും
കണ്ണുടക്കിയ കിരാതര്‍ക്കെതിരേ
ഇനിയൊരു വഖഫും മുനമ്പത്തിലല്ല
ഒരിടത്തും കടന്നുകയറുവാനായി 
ഇടയാക്കില്ല കേരളജനത
ഒറ്റക്കെട്ടായി ധീരതയോടെ
ഒറ്റക്കെട്ടായി ധീരതയോടെ

 

 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)