•  21 Nov 2024
  •  ദീപം 57
  •  നാളം 37
പ്രാദേശികം

ഷംഷാബാദ് രൂപതയുടെ ദ്വിതീയമെത്രാനായി മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ സ്ഥാനമേറ്റു

   ഷംഷാബാദ്: ഷംഷാബാദ് രൂപതയുടെ ദ്വിതീയമെത്രാനായി മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ സ്ഥാനമേറ്റു. ബാലാപുരിലെ ബിഷപ്‌സ് ഹൗസ് അങ്കണത്തില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു സ്ഥാനാരോഹണച്ചടങ്ങുകള്‍. 
മുപ്പതോളം ബിഷപ്പുമാരുടെയും നിരവധി വൈദികരുടെയും അല്മായരുടെയും അകമ്പടിയോടെ മാര്‍ പാണേങ്ങാടനെ വേദിയിലേക്ക് ആനയിച്ചു. സ്ഥാനാരോഹണ തിരുക്കര്‍മങ്ങള്‍ക്കു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
സ്ഥാനാരോഹണച്ചടങ്ങുകളുടെ ആരംഭത്തില്‍ രൂപത ചാന്‍സലര്‍ ഫാ. മേജോ കോരത്ത് നിയമനപത്രിക വായിച്ചു. സ്ഥാനമേറ്റശേഷം മാര്‍ പ്രിന്‍സ് ആന്റണി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. സിബിസിഐ പ്രസിഡന്റും തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്തയുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് വചനസന്ദേശം നല്‍കി. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന പൊതുസമ്മേളനം മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. ഹൈദരാബാദ് അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. പൂള ആന്റണി അധ്യക്ഷത വഹിച്ചു.
    ഷംഷാബാദ് രൂപത അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ സ്വാഗതമാശംസിച്ചു. സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത്, മാതൃവേദി റീജണല്‍ പ്രസിഡന്റ് ഡെല്ലാ ചാക്കോ കാരാത്തറ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഷംഷാബാദ് രൂപതയുടെ വാര്‍ഷികപദ്ധതിയനുസരിച്ച് 2025 സാമൂഹികപ്രതിബദ്ധതാവര്‍ഷമായി ആചരിക്കുകയാണ്. വര്‍ഷാചരണത്തിന്റെ ഉദ്ഘാടനം ചങ്ങനാേശരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ചു. സ്ഥാനാരോഹണ സപ്ലിമെന്റിന്റെ പ്രകാശനം മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍വഹിച്ചു.
     ചടങ്ങുകള്‍ക്ക് രൂപത അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത്, എപ്പാര്‍ക്കിയല്‍ ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ഡോ. അബ്രാഹം പാലത്തിങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഷംഷാബാദ് രൂപതയുടെ പ്രഥമമെത്രാനായിരുന്ന മാര്‍ റാഫേല്‍ തട്ടില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിനെതുടര്‍ന്നുള്ള ഒഴിവിലാണ് അദിലാബാദ് ബിഷപ്പായിരുന്ന ബിഷപ് പാണേങ്ങാടന്‍ ഷംഷാബാദ് രൂപതാധ്യക്ഷനായി നിയമിതനായത്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)