കുറവിലങ്ങാട്: എല്ലാ സഭകളിലും സാന്നിധ്യമുള്ള ശങ്കരപുരി കുടുംബം സഭൈക്യപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം വഹിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ശങ്കരപുരി ഗ്ലോബല്‍ എക്യുമെനിക്കല്‍ ക്രൈസ്തവസംഗമത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കര്‍ദിനാള്‍. വിശ്വാസസംരക്ഷണമാണ് കുടുംബയോഗങ്ങളുടെ വലിയ കടമയെന്നും കര്‍ദിനാള്‍ പറഞ്ഞു.
ഡോ. യുയാക്കീം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍, മന്ത്രി റോഷി അഗസ്റ്റിന്‍, പ്രഫ. പി.ജെ. കുര്യന്‍, തോമസ് കണ്ണന്തറ, ആല്‍വിന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.
ദീപിക ചീഫ് എഡിറ്റര്‍ ഫാ. ഡോ. ജോര്‍ജ് കുടിലില്‍, ഡോ. റൂബിള്‍ രാജ്, ഏബ്രഹാം കലമണ്ണില്‍ എന്നിവരുള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച 15 പേരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആദരിച്ചു. ശങ്കരപുരി ഗ്ലോബല്‍ എക്യുമെനിക്കല്‍ ഫോറം പ്രസിഡന്റ് ഡോ. സിറിയക് തോമസ് അധ്യക്ഷത വഹിച്ചു.
സിഎസ്‌ഐ മധ്യകേരള മഹാ ഇടവക ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍, എംപിമാരായ ജോസ് കെ. മാണി, ഫ്രാന്‍സിസ് ജോര്‍ജ്, ആര്‍ച്ചുപ്രീസ്റ്റ് ഫാ. ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍, മോന്‍സ് ജോസഫ് എം.എല്‍.എ, ഡോ. ജോസ് പോള്‍ ശങ്കുരിക്കല്‍, ഡോ. ജോസ് കാലായില്‍, ജോര്‍ജുകുട്ടി കര്യാനപ്പള്ളില്‍, ഡോ. ഏബ്രഹാം ബെന്‍ഹര്‍, ജോയി ചെട്ടിശ്ശേരി എന്നിവര്‍ വിവിധ സമ്മേളനങ്ങളില്‍ പ്രസംഗിച്ചു.