•  13 Nov 2025
  •  ദീപം 58
  •  നാളം 36
പ്രാദേശികം

റബര്‍ വിലയിടിവിനെതിരേ കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍സമിതി

    കോട്ടയം: റബര്‍ വിലയിടിവില്‍ സര്‍ക്കാര്‍ - കോര്‍പ്പറേറ്റ് - റബര്‍ ബോര്‍ഡ് ഒത്തുകളിക്കെതിരേ കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ കേരളപ്പിറവിദിനത്തില്‍ കോട്ടയത്ത് ''റബര്‍ കര്‍ഷക കണ്ണീര്‍ജ്വാല'' എന്ന പേരില്‍ പ്രതിഷേധസമരം സംഘടിപ്പിച്ചു. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു.
    ഇറക്കുമതിമാനദണ്ഡങ്ങള്‍ പുതുക്കാന്‍ കേന്ദ്രസര്‍ക്കാര്‍  തയ്യാറാകണമെന്നും റബറിനെ കാര്‍ഷികവിളയായി പ്രഖ്യാപിക്കാന്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്നും രാജീവ് കൊച്ചുപറമ്പില്‍ പറഞ്ഞു.
    റബറിന് 250 രൂപ പ്രകടന പത്രികയില്‍ ഉറപ്പുനല്കി അധികാരത്തിലേറിയ സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണമെന്നും, ബജറ്റില്‍ വകയിരുത്തിയ തുക നല്കി റബറിനു താങ്ങുവില പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കോട്ടയം കളക്ടറേറ്റ് പടിക്കല്‍നിന്നാരംഭിച്ച പ്രതിഷേധറാലി ലൂര്‍ദ് ഫൊറോന വികാരി ഫാ. ഡോ. ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന്,  റബര്‍ ബോര്‍ഡ് പടിക്കല്‍ എത്തിച്ചേര്‍ന്ന് 'പ്രതിഷേധജ്വാല' തെളിയിച്ചു.
കത്തോലിക്കാ കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. ഡോ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയില്‍, ഡോ. കെ. എം. ഫ്രാന്‍സിസ്, രാജേഷ് ജോണ്‍, രൂപത ഡയറക്ടര്‍മാരായ ഫാ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഫാ. ഡോ. മാത്യു പാലക്കുടി തുടങ്ങിയവര്‍ സമരത്തിനു നേതൃത്വം നല്കി.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)