ദീപനാളത്തിലെ പംക്തികള്‍ ഏറെ ജീവദായകവും പ്രയോജനപ്രദവുമാണ്. വിജ്ഞാനശാഖയ്ക്ക് ഏറെ പ്രാമുഖ്യം നല്‍കുന്ന അണിയറശില്പികള്‍ക്ക് അനുമോദനങ്ങള്‍. എഴുത്തുകാരെല്ലാം ഡോക്ടറേറ്റ് നേടിയവരും പ്രമുഖരും. പദവികളുടെ വലുപ്പമുള്ളവരോ വിദ്യാഭ്യാസത്തിന്റെ കൊടുമുടി കയറിയവരോ അല്ലാത്തവരെയും ഉള്‍പ്പെടുത്താം. കഥകള്‍ക്കും കവിതകള്‍ക്കും നെറ്റില്‍നിന്നുമുള്ള ചിത്രങ്ങള്‍ എടുക്കാതെ ആര്‍ട്ടിസ്റ്റുകളെക്കൊണ്ടു വരപ്പിച്ചാല്‍ നന്നായിരുന്നു. വാരികയിലെ നോവല്‍ 'അഗസ്ത്യായനം' മികച്ച നിലവാരം പുലര്‍ത്തി. സംഭവങ്ങള്‍ കണ്‍മുമ്പില്‍ കാണുന്ന പ്രതീതി. നോവലിന്റെ അവസാന അധ്യായങ്ങള്‍ ഏറെ കൗതുകത്തോടെയാണു വായിച്ചത്.