•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

ചരിത്രം വിസ്മരിച്ച് സഭയ്ക്കു മുന്നോട്ടു പോകാനാകില്ല മാര്‍ ജോസഫ് കല്ലറങ്ങാട്ട്

   നിലയ്ക്കല്‍ (പത്തനംതിട്ട): ചരിത്രത്തെ വിസ്മരിച്ചുകൊണ്ടു സഭയ്ക്കു മുന്നോട്ടുപോകാനാകില്ലെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. നിലയ്ക്കല്‍ സെന്റ് തോമസ് എക്യുമെനിക്കല്‍ ദൈവാലയത്തില്‍ മാര്‍ത്തോമ്മാനസ്രാണിസമുദായ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
   ചരിത്രത്തില്‍നിന്നുമാത്രമേ സഭയുടെ മുന്നോട്ടുള്ള പ്രയാണം സാധ്യമാകൂവെന്ന് ബിഷപ് ചൂണ്ടിക്കാട്ടി. ചരിത്രത്തെ നശിപ്പിക്കുന്നതാണ് ഏറ്റവും വലിയ കുറ്റകൃത്യം. മാര്‍ത്തോമ്മാശ്ലീഹായുടെ സാക്ഷ്യമാണ് ഭാരതസഭയുടെ കരുത്ത്. മാര്‍ത്തോമ്മന്‍ പാരമ്പര്യത്തിനവകാശപ്പെട്ട സഭകളുടെ വളര്‍ച്ച, അദ്ദേഹം കടന്നുവന്ന വഴികളിലൂടെത്തന്നെ ദൃശ്യമാകും. സഭയുടെ സുവിശേഷവളര്‍ച്ചയുടെ വഴികള്‍കൂടിയാണിത്. സുവിശേഷദൗത്യം സഭ തുടരണമെന്ന് ഇതു നമ്മെ ഉദ്‌ബോധിപ്പിക്കുന്നുവെന്നും മാര്‍  ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
   ക്‌നാനായ സമുദായമെത്രാപ്പോലീത്താ കുര്യാക്കോസ് മാര്‍ സേവേറിയോസ് അധ്യക്ഷത വഹിച്ചു. ഓര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത ആമുഖപ്രഭാഷണം നടത്തി. സിഎസ്‌ഐ ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍, ഏബ്രഹാം മാത്യു പനച്ചമൂട്ടില്‍, ഫാ. ജോര്‍ജ് തേക്കടിയില്‍, ഫാ. ഷൈജു മാത്യു ഒഐസി, ബിനു വാഴമുട്ടം എന്നിവര്‍ പ്രസംഗിച്ചു.
   തുടര്‍ന്നു നടന്ന സെമിനാര്‍ മാര്‍ത്തോമ്മാസഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്താ ജോസഫ് മാര്‍ ബര്‍ണബാസ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ മോഡറേറ്ററായിരുന്നു. കോട്ടയം പൗരസ്ത്യവിദ്യാപീഠം കാനന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ റവ. ഡോ. ജോസ് കടുപ്പില്‍ വിഷയാവതരണം നടത്തി. അഡ്വ.ബിജു ഉമ്മന്‍, ഫാ. ഗീവര്‍ഗീസ് സഖറിയ, അഡ്വ. ഏബ്രഹാം എം. പട്യാനി, റെജി ചാണ്ടി, തോമസുകുട്ടി തേവരുമുറിയില്‍,  അഡ്വ. ഷെവ. വി.സി. സെബാസ്റ്റ്യന്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)