•  17 Oct 2024
  •  ദീപം 57
  •  നാളം 32
പ്രാദേശികം

പാലാ രൂപത പ്ലാറ്റിനം ജൂബിലി ലിറ്റര്‍ജിക്കല്‍ ക്വിസ്

പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ഉഹ്ദാന എന്ന പേരില്‍ ഒരു ലിറ്റര്‍ജിക്കല്‍ ക്വിസ് രൂപതയിലെ മുഴുവന്‍ ദൈവജനത്തിനുമായി നടത്തുകയാണ്. ദൈവാരാധനയെക്കുറിച്ച്, പ്രത്യേകിച്ച് വി. കുര്‍ബാനയെക്കുറിച്ച് ശരിയായ പ്രബോധനം നല്‍കുകയും അതുവഴിയായി  ദൈവാരാധന കൂടുതല്‍ ജീവാത്മകമാക്കുകയും ചെയ്യുക എന്നുള്ളതാണ് ഈ ക്വിസിന്റെ ലക്ഷ്യം. ഇടവക, ഫൊറോന, രൂപതാതലങ്ങളിലായി 2025 ഏപ്രില്‍, മേയ് മാസങ്ങളിലായിരിക്കും  ക്വിസ് നടത്തുന്നത്. അഞ്ചു ലക്ഷത്തോളം രൂപ ഈ ക്വിസിന്റെ സമ്മാനമായി നല്‍കുന്നുണ്ട്. 
നിബന്ധനകള്‍ 
പാലാ രൂപതാംഗങ്ങള്‍ക്കാണ് ക്വിസില്‍ പങ്കെടുക്കാവുന്നത്. ക്വിസില്‍ പങ്കെടുക്കുന്നവരെ രണ്ടു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു .
   എ വിഭാഗം: 2007 ജനുവരി  ഒന്നിനോ അതിനുശേഷമോ ജനിച്ചവര്‍; ബി വിഭാഗം: 2007 ജനുവരി ഒന്നിനുമുമ്പു ജനിച്ചവര്‍.  ഇടവക, ഫൊറോന, രൂപതാതലങ്ങളിലായി മൂന്നു ഘട്ടമായാണ് ക്വിസ് നടത്തപ്പെടുന്നത്. ഒന്നാമത്തെ ഘട്ടം ഇടവകതലത്തില്‍ ഓണ്‍ലൈനായി നടത്തപ്പെടുന്ന വ്യക്തിഗതമത്സരമാണ്. 2025 ഏപ്രില്‍ 6 ഞായറാഴ്ച രാത്രി 7.30 മുതല്‍ 8.30 (IST) വരെയുള്ള സമയത്താണ് ഇടവകതലത്തിലുള്ള ഓണ്‍ലൈന്‍ ക്വിസ്. ഈ മത്സരത്തില്‍നിന്ന് ഫൊറോനാതലമത്സരത്തിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവരുടെ പേരു വിവരങ്ങള്‍ 2025 ഏപ്രില്‍ 13 നു പ്രസിദ്ധീകരിക്കുന്നതാണ്. ഇടവകതലമത്സരത്തില്‍ ഓരോ വിഭാഗത്തിലും ആദ്യസ്ഥാനങ്ങളില്‍ എത്തുന്ന നാലുപേര്‍ക്ക് ഫൊറോനാതലമത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ഇടവകതലമത്സരത്തില്‍ ഓരോ വിഭാഗത്തിലും ആദ്യസ്ഥാനങ്ങളില്‍ എത്തുന്ന നാലുപേരില്‍ ആദ്യത്തെ രണ്ടുപേര്‍ ചേര്‍ന്ന് ഒരു ടീമായും അടുത്ത രണ്ടുപേര്‍ ചേര്‍ന്ന് രണ്ടാമത്തെ ടീമായുമാണ് ഫൊറോനതല മത്സരത്തില്‍ പങ്കെടുക്കേണ്ടത്.
    ഫൊറോനതലമത്സരം 2025 മേയ് 4 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ഫൊറോനാകേന്ദ്രങ്ങളില്‍വച്ചു നടത്തപ്പെടുന്നതാണ്. ഫൊറോനതലമത്സരത്തില്‍ പങ്കെടുക്കുന്നവര്‍ തങ്ങളുടെ ഇടവകാംഗത്വം തെളിയിക്കുന്നതിന് ബഹു. വികാരിയച്ചന്മാരുടെ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. ക്വിസ് മാസ്റ്റര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ടീം ഉത്തരമെഴുതുന്ന രീതിയായിരിക്കും ഫൊറോനതലമത്സരത്തില്‍ പിന്തുടരുന്നത്. ഫൊറോനതലമത്സരത്തില്‍ ഓരോ വിഭാഗത്തിലും ആദ്യ സ്ഥാനങ്ങളിലെത്തുന്ന മൂന്ന് ടീമുകള്‍ക്ക് രൂപതാതല മത്സരത്തില്‍ (ഗ്രാന്റ് ഫിനാലെ) പങ്കെടുക്കാവുന്നതാണ്.
    രൂപതാതലമത്സരം 2025 മേയ് 24 ശനിയാഴ്ച, 10.00 മാ ന് ചൂണ്ടച്ചേരി  സെന്റ് ജോ സഫ് എന്‍ജിനീയറിങ് കോളേജില്‍വച്ചാണു നടത്തുന്നത്. രൂപതാതലമത്സരം രണ്ടു ഘട്ടങ്ങളിലായാണു നടത്തുന്നത്. ഒന്നാമത്തെ ഘട്ടത്തില്‍ ക്വിസ് മാസ്റ്റര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ടീം ഉത്തരമെഴുതുന്ന രീതിയായിരിക്കും പിന്തുടരുന്നത്. ഈ മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ ഓരോ വിഭാഗത്തിലും ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകളെ ഉള്‍പ്പെടുത്തി ഉഹ്ദാന - ലിറ്റര്‍ജിക്കല്‍ ക്വിസിന്റെ അവസാനഘട്ടം(ഗ്രാന്റ് ഫിനാലെ) ഓഡിയോ വിഷ്വല്‍ രീതികള്‍ ഉള്‍പ്പെടുത്തി നടത്തുന്നതായിരിക്കും.
  പാലാ രൂപതയുടെ മീഡിയ കമ്മീഷന്‍ വഴി നല്‍കുന്ന ദൈവാരാധനയെക്കുറിച്ചുള്ള പഠനപരമ്പരയെ അടിസ്ഥാനമാക്കിയായിരിക്കും എല്ലാ തലങ്ങളിലുമുള്ള ക്വിസ് നടത്തപ്പെടുന്നത്.
    ഉഹ്ദാന - ലിറ്റര്‍ജിക്കല്‍ ക്വിസിന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ വിജയിക്കുന്ന ടീമുകള്‍ക്ക് ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനമായി 50,000 രൂപയും മൂന്നാം സമ്മാനമായി 25,000 രൂപയും നാലാം സമ്മാനമായി 10,000 രൂപയും അഞ്ചാം സമ്മാനമായി 5000 രൂപയും നല്‍കുന്നതാണ്. ലിറ്റര്‍ജിക്കല്‍ ക്വിസിന്റെ രൂപതാതലമത്സരത്തില്‍ പങ്കെടുക്കുന്ന മറ്റെല്ലാ ടീമുകള്‍ക്കും ആയിരം രൂപ വീതം പ്രോത്സാഹനസമ്മാനം നല്‍കുന്നതായിരിക്കും. അന്വേഷണങ്ങള്‍ക്ക്:8089464537.
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)