•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
പ്രതികരണങ്ങള്‍

ക്രൈസ്തവികതയോടുള്ള അവഹേളനം അവസാനിപ്പിക്കണം

  • *
  • 17 October , 2024

ദൈവത്തെക്കുറിച്ചുള്ള അറിവില്ലായ്മയും ദൈവഭക്തിയോടുള്ള അവഗണനയുംകൊണ്ട് ദൈവത്തിന്റെ നാമം വ്യര്‍ഥമായി എടുക്കുന്ന സംഭാഷണങ്ങളും ഗാനങ്ങളും ചേര്‍ത്തുള്ള ചില സിനിമകള്‍  ഈയിടെയായി പുറത്തുവരുന്നുണ്ട്. അത്തരമൊരു സിനിമയാണ്  ബൊഗയ്ന്‍വില്ല . അതിലെ പ്രൊമോഗാനം   സ്തുതി   എന്ന പേരില്‍ പുറത്തിറങ്ങിയിരിക്കുന്നു. ചിത്രത്തിലെ ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിനു സ്തുതി എന്ന ആ ഗാനം ക്രൈസ്തവസമൂഹത്തിന്റെ വിശ്വാസങ്ങളെ വികലമാക്കുന്നതാണ്.
നിരുപദ്രവകരമെന്നു തോന്നിപ്പിക്കുന്നതോ പ്രഥമദൃഷ്ട്യാ നന്മയായി പരിഗണിക്കപ്പെടാവുന്നതോ ആയ രൂപത്തിലാണ് ഇല്യുമിനാറ്റി അവരുടെ ആശയങ്ങള്‍ദൈവത്തെക്കുറിച്ചുള്ള അറിവില്ലായ്മയും ദൈവഭക്തിയോടുള്ള അവഗണനയുംകൊണ്ട് ദൈവത്തിന്റെ നാമം വ്യര്‍ഥമായി എടുക്കുന്ന സംഭാഷണങ്ങളും ഗാനങ്ങളും ചേര്‍ത്തുള്ള ചില സിനിമകള്‍  ഈയിടെയായി പുറത്തുവരുന്നുണ്ട്. അത്തരമൊരു സിനിമയാണ്  ബൊഗയ്ന്‍വില്ല . അതിലെ പ്രൊമോഗാനം   സ്തുതി   എന്ന പേരില്‍ പുറത്തിറങ്ങിയിരിക്കുന്നു. ചിത്രത്തിലെ ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിനു സ്തുതി എന്ന ആ ഗാനം ക്രൈസ്തവസമൂഹത്തിന്റെ വിശ്വാസങ്ങളെ വികലമാക്കുന്നതാണ്.
നിരുപദ്രവകരമെന്നു തോന്നിപ്പിക്കുന്നതോ പ്രഥമദൃഷ്ട്യാ നന്മയായി പരിഗണിക്കപ്പെടാവുന്നതോ ആയ രൂപത്തിലാണ് ഇല്യുമിനാറ്റി അവരുടെ ആശയങ്ങള്‍ അവതരിപ്പിക്കുന്നത്. നന്മയുടെ മൂടുപടമണിഞ്ഞും ഇല്യുമിനാറ്റിയുടെ ആശയങ്ങള്‍ സിനിമകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇല്യുമിനാറ്റി എന്ന സംഘടനതന്നെ ഇന്ന് അറിയപ്പെടുന്നത് അന്ധവിശ്വാസത്തിന്റെയും സാത്താന്‍സേവയുടെയും മൊത്തവ്യാപാരികളായാണ്. ക്രൈസ്തവസഭയെ പൊതുസമൂഹത്തില്‍ തകര്‍ക്കുകയാണ് ഇല്യുമിനാറ്റിസംഘത്തിന്റെ ലക്ഷ്യം.
പല സിനിമാസംവിധായകരും തങ്ങളുടെ രചനകളില്‍ തിന്മ നിറഞ്ഞ ഒരു ക്രിസ്ത്യന്‍ അന്തരീക്ഷം ബോധപൂര്‍വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. മൂല്യനിരാസവും സാംസ്‌കാരികഹിംസയുമാണ് ഇത്തരം സിനിമകളില്‍ സംഭവിക്കുന്നത്. എന്തുകൊണ്ട് സിനിമകളില്‍ ക്രൈസ്തവപശ്ചാത്തലത്തിലുള്ള ഉദ്ധരണികളും പ്രതീകങ്ങളും ഉപയോഗിക്കപ്പെടുന്നു? ഒന്നുകില്‍ ബോധപൂര്‍വമായ ശ്രമം. അല്ലെങ്കില്‍ പബ്ലിസിറ്റിക്കുവേണ്ടിയുള്ള ശ്രമം. മൂന്നാമതൊരു സാധ്യത അറിവില്ലായ്മയാകാം.
ദൈവത്തിന്റെ പരിശുദ്ധമായ നാമം വൃഥാ ഉപയോഗിക്കരുതെന്ന കല്പന വളരെ ലളിതമെന്നു തോന്നുമെങ്കിലും, ഇതിന്റെ ആഴങ്ങളിലേക്കു കടന്നുചെല്ലുമ്പോള്‍മാത്രമാണ് അത്ര ലളിതമല്ലെന്ന തിരിച്ചറിവ് നമുക്കു ലഭിക്കുകയുള്ളൂ. ദൈവനാമം ചേര്‍ത്ത് ശാപവാക്കുകള്‍ പറയുന്നത് ദൈവദൂഷണവും കര്‍ത്താവിനോടു ബഹുമാനരാഹിത്യം പ്രകടിപ്പിക്കുന്നതുമാണെന്നാണ് ക്രൈസ്തവവിശ്വാസം. ദൈവികനാമത്തിന്റെ മാന്ത്രികമായ ഉപയോഗം രണ്ടാം പ്രമാണം നിരോധിക്കുന്നു. ദൈവനാമത്തിന്റെ അനുചിതമായ ഏത് ഉപയോഗത്തെയും രണ്ടാം പ്രമാണം വിലക്കുന്നു.
''ബോഗയ്ന്‍വില്ല'' എന്ന സിനിമ ഹിറ്റോ സൂപ്പര്‍ ഹിറ്റോ ആയിക്കോട്ടെ. സ്തുതി എന്ന ഗാനം വൈറല്‍ ആയിക്കോട്ടെ. എന്നാല്‍, ക്രൈസ്തവപ്രതീകങ്ങളെ, ദൈവവചനങ്ങളെ ഉപയോഗിച്ച് കലാപരമായ കാര്യങ്ങള്‍ക്കുവേണ്ടി ക്രൈസ്തവമതവിശ്വാസത്തെ മുറിപ്പെടുത്താനോ ക്രൈസ്തവമതബിംബങ്ങളെ തച്ചുടയ്ക്കാനോ കലാകാരന്മാര്‍ ശ്രമിക്കരുത്. ഓരോരുത്തര്‍ക്കും അവരവരുടെ മതവും വിശ്വാസവും ദൈവവും പ്രധാനപ്പെട്ടതാണ്. അതിനെ ആദരിക്കുന്നതും അവയോട് ആദരപൂര്‍വകമായ അകലം പാലിക്കുന്നതുമായിരിക്കണം സിനിമാ, കലാ, സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍.

ടോണി ചിറ്റിലപ്പിള്ളി
തൃശൂര്‍

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)