•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
പ്രാദേശികം

ദയാവധത്തിനുള്ള അനുവാദം കൊലപാതകത്തിനും ആത്മഹത്യയ്ക്കും വഴിയൊരുക്കുന്നത്: പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

  • *
  • 10 October , 2024

   കൊച്ചി: ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് അവരുടെയോ ഏറ്റവുമടുത്ത ബന്ധുക്കളുടെയോ അനുമതിയോടെയുള്ള നിഷ്‌ക്രിയ ''ദയാവധ''മനുവദിക്കുന്നതില്‍ ഡോക്ടര്‍മാര്‍ക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന കേന്ദ്രസര്‍ക്കാര്‍നയം മനുഷ്യജീവന്റെ മഹത്ത്വത്തെ അംഗീകരിക്കുകയോ ആദരിക്കുകയോ ചെയ്യുന്നതല്ലെന്ന് പ്രൊലൈഫ് അപ്പോസ്തലേറ്റ്.

   കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കരടുപെരുമാറ്റച്ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പുനഃപരിശോധിക്കണം.
ജീവന്റെ സംസ്‌കാരത്തില്‍ വിശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്നവര്‍ കരടുപെരുമാറ്റച്ചട്ടങ്ങളെക്കുറിച്ച് സര്‍ക്കാര്‍ നിര്‍ദേശിച്ച അവസാനതീയതിയായ ഒക്ടോബര്‍ 20 മുമ്പ് അഭിപ്രായങ്ങള്‍ അറിയിക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അഭ്യര്‍ഥിച്ചു.
ആരോഗ്യം ക്ഷയിക്കുമ്പോള്‍ ജീവിതമവസാനിപ്പിക്കാമെന്ന തീരുമാനമെടുത്ത രാജ്യങ്ങളില്‍പ്പോലും ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യമുയരുമ്പോള്‍ ഭാരതത്തില്‍ ജീവന്‍വിരുദ്ധമനോഭാവങ്ങളെ പിന്തുണയ്ക്കരുതെന്നും പ്രയോജനക്ഷമതയും വരുമാനവും സാഹചര്യങ്ങളും നോക്കി ജീവിതമവസാനിപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഒരു വ്യക്തി തന്റെ സ്വതന്ത്രമായ തീരുമാനഫലമായി രൂപപ്പെടുത്തിയതല്ല അവന്റെ ജീവന്‍. അതുകൊണ്ടുതന്നെ ഒരു കാരണവശാലും അതിനു വിരാമമിടാനും അവനു സാധിക്കില്ല.
    ആതുരസേവനരംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ കടമ ജീവന്‍ രക്ഷിക്കലും ജീവന്‍ നീട്ടികൊണ്ടുപോകലും മാത്രമല്ല. രക്ഷിക്കാന്‍ കഴിയാത്തവരെ മരണംവരെ സ്‌നേഹനിര്‍ഭരമായി പരിചരിക്കുകയെന്നതും അത്രയുംതന്നെ പ്രാധാന്യമര്‍ഹിക്കുന്ന കര്‍ത്തവ്യമാണ്.
ഉപകാരപ്രദമല്ലാത്ത ചികിത്സ ഉപേക്ഷിക്കാനും വേദനയില്‍നിന്നും സഹനത്തില്‍നിന്നും ശമനം ലഭിക്കാനും മറ്റുള്ളവരുടെ സ്‌നേഹനിര്‍ഭരമായ സാമീപ്യവും ശ്രദ്ധയും ലഭിക്കാനും രോഗിക്ക് അവസരമുണ്ടാക്കണം. ഈ അവസ്ഥയിലും താന്‍ സ്‌നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന അനുഭവം രോഗിക്കു ലഭിക്കണം.
ദയാവധം, കാരുണ്യവധം എന്നിങ്ങനെ ആകര്‍ഷകമായ വിവിധ പേരില്‍ വിളിക്കുമ്പോള്‍ത്തന്നെ അത് ആത്മഹത്യയോ കൊലപാതകമോ ആയതുകൊണ്ട് എപ്പോഴും ഒഴിവാക്കേണ്ട പ്രവൃത്തിയാണ്.
   പ്രതീക്ഷയറ്റ മാറാരോഗികള്‍ ദയാവധം ആവശ്യപ്പെടുന്നുവെങ്കില്‍ യഥാര്‍ഥത്തില്‍ അവര്‍ തേടുന്നതും ക്രൂരമായ വധമല്ല; മറിച്ച്, അവര്‍ നിരാശയില്‍ സ്‌നേഹത്തിനും കരുതലിനുംവേണ്ടി നിലവിളിക്കുകയാണെന്നു സമൂഹം തിരിച്ചറിയണം.
   സ്‌നേഹോഷ്മളമായ പരിചരണം രോഗികള്‍ക്കു നല്‍കുന്നതിനുള്ള കടമയുണ്ടെന്ന സങ്കല്പമാണ് ദയാവധചിന്തകള്‍വഴി തകരുന്നത്.
ഇത്തരമൊരു നിയമനിര്‍മാണം രോഗികള്‍ക്കുമാത്രമല്ല, വൃദ്ധര്‍ക്കും ദരിദ്രര്‍ക്കും വികലാംഗര്‍ക്കുമെല്ലാം ഭീഷണിയാകുമെന്നും മറക്കരുത്.
ജീവന്റെ പവിത്രതയെക്കുറിച്ചുള്ള സമൂഹത്തിന്റെ ആത്മീയവും ധാര്‍മികവുമായ ബോധ്യങ്ങള്‍ തകര്‍ക്കുന്ന ഒരു പ്രവണത ദയാവധത്തോടും ആത്മഹത്യയോടുമുള്ള നിലപാടില്‍ കാണുന്നു.
   മരണസംസ്‌കാരത്തിനു വഴിയൊരുക്കുന്ന നിയമനിര്‍മാണനീക്കത്തില്‍നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്നും സമൂഹത്തിന്റെ പ്രാര്‍ഥനയും പ്രതികരണവും പ്രവര്‍ത്തനവും ആവശ്യമാണെന്നും പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)