രണ്ടു കേരളതാരങ്ങള്‍ ഒരുമിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍. ഒക്‌ടോബര്‍ മൂന്നിന് യു.എ.ഇ.യില്‍ ആരംഭിക്കുന്ന വനിതകളുടെ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആശ ശോഭനയും സജന സജീവനും സ്ഥാനം നേടി. തൊട്ടുപിന്നാലെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന - ചതുര്‍ദിന അണ്ടര്‍ 19 ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് ഇനാന്‍ സ്ഥാനം കണ്ടെത്തി. പുതുശേരിയിലും ചെന്നൈയിലുമായാണ് ഇന്ത്യാ-ഓസ്‌ട്രേലിയ കൗമാരക്രിക്കറ്റ്.
ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ ദിവസം സമാപിച്ച ഇന്ത്യന്‍ വനിതാ 'എ' ടീമിന്റെ പര്യടനവേളയില്‍ നായികയായത് മിന്നുമണിയാണ്. സജനയും ടീമില്‍ ഉണ്ടായിരുന്നു. നേരത്തേ ബംഗ്ലാദേശിലും ചൈനയിലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലും മിന്നുമണി കളിച്ചു. 2028 ലെ ലൊസാഞ്ചലസ് ഒളിമ്പിക്‌സില്‍ ട്വന്റി 20 ക്രിക്കറ്റ് മത്സരയിനമാകുമ്പോള്‍ ഇന്ത്യയുടെ പുരുഷ - വനിതാടീമുകളില്‍ കേരളതാരങ്ങള്‍ ആരെങ്കിലും കാണുമെന്ന പ്രതീക്ഷ ഉയരുകയാണ്.
വയനാട്ടിലെ മാനന്തവാടിയില്‍നിന്നാണ് സജനയും മിന്നുവും കളിച്ചുവളര്‍ന്നത്. ആശ തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിനി. ആശ വര്‍ഷങ്ങളായി ഹൈദരാബാദില്‍ റെയില്‍വേസിലാണ്. മിന്നുവും അടുത്തനാളില്‍ റെയില്‍വേസില്‍ ചേര്‍ന്നു. ദേശീയക്രിക്കറ്റില്‍ ഇരുവരും ഇനി കേരളത്തിനുവേണ്ടി കളിച്ചെന്നുവരില്ല. പക്ഷേ, അഭിമാനിക്കാം, ഇവര്‍ ക്രിക്കറ്റ്കളിയില്‍ ഉയരങ്ങള്‍ കീഴടക്കിയത് കേരളത്തിന്റെ മണ്ണില്‍നിന്നാണ്.
മുഹമ്മദ് ഇനാന്‍ തൃശൂര്‍ സ്വദേശിയാണ്. തൃശ്ശൂര്‍ മുണ്ടൂര്‍ ഷാനവാസ് മൊയ്തൂട്ടിയുടെയും റഹീനയുടെയും പുത്രന്‍. സംസ്ഥാന ടീമില്‍ അണ്ടര്‍ 14 തലംമുതല്‍ കളിച്ച ഓള്‍ റൗണ്ടര്‍. ലെഗ് സ്പിന്നറും മധ്യനിര ബാറ്ററുമാണ് ഇനാന്‍. മുണ്ടൂര്‍ ആത്രേയ ക്രിക്കറ്റ് അക്കാദമിയില്‍ പി. ബാലചന്ദ്രന്റെ ശിക്ഷണത്തില്‍ വളര്‍ന്ന ഇനാന്‍ വിജയ് മെര്‍ച്ചന്റ് ട്രോഫിയിലും കൂച്ച്ബിഹര്‍ ട്രോഫിയിലും കാഴ്ചവച്ച മികച്ച പ്രകടനത്തിന്റെ വെളിച്ചത്തില്‍ ബംഗളൂരുവില്‍ ദേശീയ ക്രിക്കറ്റ് ക്യാമ്പില്‍ എത്തി. അക്കാദമിയിലെത്തിയ 25 പേരില്‍ നിന്ന് 15 അംഗ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടുകയായിരുന്നു ഈ പതിനെട്ടുകാരന്‍. കൂച്ച് ബിഹര്‍ ട്രോഫിയില്‍ പോയവര്‍ഷം കേരളത്തിന്റെ അണ്ടര്‍ 19 ടീമിനെ രണ്ടാംഘട്ടത്തില്‍ എത്തിച്ചത്. ഇനാന്‍ നേടിയ 200 ല്‍ അധികം റണ്‍സും 24 വിക്കറ്റുമാണ്. തൃശൂര്‍ കേരളവര്‍മ കോളജില്‍ ഒന്നാംവര്‍ഷ ബി.കോം. വിദ്യാര്‍ഥിയാണ് ഇനാന്‍.
വനിതാ ക്രിക്കറ്റില്‍ നമ്മുടെ മൂന്നുതാരങ്ങളും ഒരുപോലെ ദേശീയശ്രദ്ധ നേടിയത് ഈ വര്‍ഷം നടന്ന വിമന്‍സ് പ്രീമിയര്‍ ലീഗ് രണ്ടാം പതിപ്പിലാണ്. ലെഗ്‌സ്പിന്നറായ ആശ ശോഭന 2009 ല്‍ ഇന്ത്യയുടെ അണ്ടര്‍ 19 ക്യാമ്പില്‍ എത്തിയപ്പോള്‍ ഈ നേട്ടം കൈവരിച്ച ആദ്യ മലയാളിവനിതാതാരമായി, 2023 ല്‍ മിന്നുമണി ഇന്ത്യന്‍ ട്വന്റി 20 ടീമിലെത്തിയപ്പോഴും കേരളത്തിനു ചരിത്രനേട്ടമായി.
കഴിഞ്ഞ ജൂണില്‍ ബംഗളൂരുവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനമത്സരത്തിലാണ് ആശ ശോഭന ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയത്. നാലു വിക്കറ്റും വീഴ്ത്തി മുപ്പത്തിമൂന്നാം വയസ്സില്‍ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ ആശ പ്രായം കൂടിയ അരങ്ങേറ്റക്കാരിയായി. നേരത്തേ മേയില്‍ ആശ ബംഗ്ലാദേശിനെതിരായ ട്വന്റി 20 യില്‍ അരങ്ങേറിയിരുന്നു. ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലാണ് സജനയും ആദ്യമായി ഇന്ത്യയ്ക്കുവേണ്ടി കളിച്ചത്. വെടിക്കെട്ട് ബാറ്ററാണു സജന. കൂറ്റന്‍ സിക്‌സറുകള്‍ക്കു പേരുകേട്ട താരം.
ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ 'എ' ടീമിനെ നയിച്ച മിന്നുമണിയാണ് മൂവരില്‍ ചെറുപ്പം. ഈ ഇരുപത്താറുകാരി അനൗദ്യോഗിക ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ 'എ' ടീമിന്റെ 11 വിക്കറ്റാണു വീഴ്ത്തിയത്. ഇന്ത്യന്‍ പുരുഷടീമിന്‍ സഞ്ജു സാംസനുതന്നെ സ്ഥിരം സാന്നിധ്യമാകാന്‍ കഴിയാതെ വരുന്നു. പിന്‍ഗാമിയാകാന്‍ മുഹമ്മദ് ഇനാനു കഴിയുമെന്നു കരുതാം. കേരള ക്രിക്കറ്റ് ലീഗ് പുതിയ താരനിരയെ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുമെന്നു പ്രതീക്ഷിക്കാം.
മറിച്ച്, വനിതാവിഭാഗത്തില്‍ മൂന്നു കേരളതാരങ്ങള്‍ ഒരുപോലെ മികവു കാട്ടുന്നു. രണ്ടുപേര്‍ ഒരുമിച്ച് ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്നത് വലിയ നേട്ടമാണ്. പുരുഷവിഭാഗത്തില്‍ എസ്. ശ്രീശാന്തും(2007, 2011) സഞ്ജു സാംസനും (2024) ലോകകപ്പ് നേടിയ
ഇന്ത്യന്‍ ടീമുകളില്‍ ഉള്‍പ്പെട്ടു. വനിതാവിഭാഗത്തില്‍ ഇന്ത്യയ്ക്ക് ലോകകപ്പ് വിജയം സാധ്യമായിട്ടില്ല. മലയാളി താരസാന്നിധ്യത്തില്‍ അതു സാധ്യമാകട്ടെ.
Porno İzmir Escort türk ifşa amatör türk porno manisa escort Türk İfşa Twitter İfşa Türk İfşa Türk İfşa Türk İfşa Türk İfşa Türk İfşa Escobarvip Escobarvip Escobarvip Escobarvip amatör porno japon porno anal porno sert porno İzmir Son Dakika