•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

സിനിമാമേഖലയിലെ അഴിഞ്ഞാട്ടങ്ങള്‍ അവസാനിപ്പിക്കണം

  • ചീഫ് എഡിറ്റര്‍ & മാനേജിങ് ഡയറക്ടര്‍ : ഫാ. കുര്യന്‍ തടത്തില്‍
  • 29 August , 2024

  മലയാളചലച്ചിത്രലോകത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെപ്പറ്റി പഠിക്കാന്‍ നിയോഗിച്ചിരുന്ന ജസ്റ്റീസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിട്ടതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണു വെളിച്ചത്തുവന്നിരിക്കുന്നത്. വെള്ളിത്തിരയ്ക്കു പിന്നിലെ അസാന്മാര്‍ഗികതയ്ക്കും അഴിഞ്ഞാട്ടങ്ങള്‍ക്കുമെതിരേ ശുദ്ധികലശത്തിന്റെ പടവാളുയര്‍ത്തിയിരിക്കുകയാണ് റിപ്പോര്‍ട്ട്.
    കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട പ്രമാദമായ കേസിനെത്തുടര്‍ന്നാണ്, സിനിമാമേഖലയിലെ ഒരുകൂട്ടം സ്ത്രീകളുടെ നേതൃത്വത്തില്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) എന്ന സംഘടന രൂപീകരിക്കുകയും 2017 ജൂണില്‍ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കുകയും ചെയ്തത്. അതേവര്‍ഷം ജൂലൈയില്‍ ജസ്റ്റീസ് ഹേമ അധ്യക്ഷയും മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥ കെ.സി. വത്സലകുമാരി, നടി ശാരദ എന്നിവര്‍ അംഗങ്ങളുമായി മൂന്നംഗക്കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചു. കമ്മിറ്റി 2019 ഡിസംബര്‍ 31 ന് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഇപ്പോള്‍ നാലരവര്‍ഷത്തിനുശേഷം (2024 ഓഗസ്റ്റ് 19) പുറത്തുവിട്ടിരിക്കുന്നത്.
     സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടുന്ന കടുത്ത ലൈംഗികപീഡനവും ചൂഷണവും മനുഷ്യാവകാശലംഘനവും അക്കമിട്ടു നിരത്തുന്നതാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. വ്യക്തികളുടെ സ്വകാര്യതയെ ഹനിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സംസ്ഥാന വിവരാവകാശക്കമ്മീഷന്‍ നിര്‍ദേശിച്ചതനുസരിച്ച്, 295 പേജുള്ള റിപ്പോര്‍ട്ടിലെ 63 പേജുകള്‍ പുറത്തുവിട്ടിട്ടില്ല. സിനിമാരംഗത്തെ വര്‍ണപ്പകിട്ടുകള്‍ പുറംമോടിമാ്രതമാണെന്നും സിനിമയുടെ ആകാശം ദുരൂഹതകള്‍ നിറഞ്ഞതാണെന്നും അറിയേണ്ടിവന്നിരിക്കുന്നു. റിപ്പോര്‍ട്ടു തുടങ്ങുന്നത് ഇപ്രകാരമാണ്: ''തിളക്കമുള്ള നക്ഷത്രങ്ങളും സുന്ദരചന്ദ്രനുമുള്ള ആകാശം നിഗൂഢതകള്‍ നിറഞ്ഞതാണ്. നക്ഷത്രങ്ങള്‍ക്കു തിളക്കമോ ചന്ദ്രന് അത്രയേറെ സൗന്ദര്യമോ ഇല്ല...'' നിരാശ നിഴലിച്ച പൊള്ളുന്ന കഥകള്‍ സ്ത്രീകളില്‍നിന്നുമാത്രമല്ല, പുരുഷന്മാരില്‍നിന്നും കേള്‍ക്കാനിടയായെന്നു റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നുണ്ട്. അപ്രിയസത്യങ്ങളുടെ ആകാശക്കോട്ടകളാണ് ഇപ്പോള്‍ ഇടിഞ്ഞുപൊളിഞ്ഞുവീണിരിക്കുന്നത്.
     തൊഴിലിടങ്ങളിലും യാത്രാമധ്യേയും താമസസ്ഥലത്തും ലൈംഗികപീഡനവും അതിക്രമവും, ലൈംഗികതാത്പര്യങ്ങള്‍ക്കു വഴങ്ങിയില്ലെങ്കിലോ എതിര്‍ത്താലോ ഉപദ്രവം,  സൈബറാക്രമണങ്ങള്‍, ശുചിമുറിയും വസ്ത്രംമാറാനുള്ള മുറികളും ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളുടെ നിഷേധം, തൊഴില്‍സ്ഥലത്തും ഫോണിലും അശ്ലീലഭാഷാപ്രയോഗം, മദ്യം മയക്കുമരുന്നുപയോഗം, ലിംഗവിവേചനം,  കരാറുകളില്ലാതെയുള്ള തൊഴില്‍, സമ്മതിച്ച വേതനംപോലും നല്കാതിരിക്കല്‍ ഇങ്ങനെ സ്ത്രീകളുടെ ദുരവസ്ഥകള്‍ എണ്ണിപ്പറഞ്ഞാണ് ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
    സിനിമാമേഖലയില്‍ ആണധികാരത്തിന്റെ ആറാട്ടാണു നടക്കുന്നതെന്നും മേഖല അടക്കിഭരിക്കുന്നത് പതിനഞ്ചു പേരടങ്ങുന്ന പവര്‍ഗ്രൂപ്പാണെന്നും പൊതുസമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു. പുരുഷന്റെ കാഴ്ചപ്പാടുകള്‍ക്കനുസൃതം വേഷംകെട്ടിയാടാന്‍മാത്രം വിധിക്കപ്പെട്ടതാണോ (തിരക്കഥയിലും ജീവിതത്തിലും) സ്ത്രീജന്മമെന്നു ചോദിക്കാന്‍ ധൈര്യമുള്ള പെണ്മയുടെ ഉയിര്‍ത്തെഴുന്നേല്പ് സിനിമാമേഖലയെ ശുദ്ധീകരിക്കാനുള്ള മുന്നേറ്റമാണ്.
     ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മലയാളസിനിമയിലെ ലൈംഗികചൂഷണത്തിന്റെ നീറുന്ന കഥകള്‍ ചൂടേറിയ ചര്‍ച്ചയാവുകയാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന മനുഷ്യാവകാശംപോലും സിനിമയിലെ സ്ത്രീകള്‍ക്കില്ലെന്നത്  തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ വ്യക്തമായിരിക്കേ, സര്‍ക്കാര്‍ ഉരുണ്ടുകളിക്കുന്നതാണ് ഏറെ ആക്ഷേപകരം. നാലരവര്‍ഷം സാങ്കേതികത്വം പറഞ്ഞ് റിപ്പോര്‍ട്ടു പൂഴ്ത്തിവച്ച സര്‍ക്കാരാണ് ഒന്നാംപ്രതി. പോക്‌സോ ഉള്‍പ്പെടെയുള്ള കേസുകള്‍ ഉണ്ടായിരിക്കെ സര്‍ക്കാര്‍ സ്വമേധയാ കേസെടുത്തു നിയമനടപടിക്കു മുതിരാത്തത് ഏതു പവര്‍ഗ്രൂപ്പിന്റെ സ്വാധീനവും സമ്മര്‍ദവുംമൂലമാണെന്നു പൊതുസമൂഹത്തിന് അറിഞ്ഞേ പറ്റൂ. മൊഴി കൊടുത്തവര്‍ക്കു പരാതിയുണ്ടെങ്കിലേ കേസെടുക്കൂഎന്ന സര്‍ക്കാര്‍നയം റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈയിലിരിക്കേ പ്രസക്തമല്ല. ലൈംഗികാതിക്രമങ്ങളെപ്പറ്റി പരാതി പറയാന്‍ സ്ത്രീകള്‍ പൊതുവെ തയ്യാറാവില്ല എന്നതിന്റെ മറവില്‍ സര്‍ക്കാര്‍ ഒത്തുകളിക്കുന്നത് സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നതാണ്. വേട്ടക്കാര്‍ക്കോ ഇരകള്‍ക്കോ, ആര്‍ക്കൊപ്പമാണു സര്‍ക്കാര്‍ എന്നതാണ് ഇവിടെ വ്യക്തമാക്കേണ്ടത്. മലയാളസിനിമയെ അടക്കിവാഴുന്ന തമ്പ്രാക്കന്മാരെയും അധോലോകസംഘങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന മാഫിയയെയും നിലയ്ക്കുനിര്‍ത്താനും നിയമത്തിനുമുമ്പില്‍ കൊണ്ടുവരാനും ഇവിടുത്തെ നിയമപാലകര്‍ക്കും നീതിപീഠങ്ങള്‍ക്കും കഴിഞ്ഞില്ലെങ്കില്‍ നമ്മള്‍ കൊട്ടിഘോഷിക്കുന്ന സ്ത്രീസുരക്ഷ എവിടെയാണ്? സിനിമാ ഇന്‍ഡസ്ട്രി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്ന വലിയൊരു ലോകമാണ്, കുടുംബമാണ്. ഈ കുടുംബത്തില്‍ ശുദ്ധികലശം നടത്തി കലാമേന്മയും മനുഷ്യനന്മയും വിളംബരം ചെയ്യുന്ന ചലച്ചിത്രങ്ങള്‍ മലയാളക്കരയില്‍ ഇനിയും പിറവിയെടുക്കുകതന്നെ വേണം. 

 

Porno İzmir Escort türk ifşa amatör türk porno manisa escort Türk İfşa Twitter İfşa Türk İfşa Türk İfşa Türk İfşa Türk İfşa Türk İfşa Escobarvip Escobarvip Escobarvip Escobarvip amatör porno japon porno anal porno sert porno İzmir Son Dakika

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)