•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

ഐക്കണുകളാല്‍ വിസ്മയംതീര്‍ത്ത് ഫാ. സാബു മണ്ണട

ഭാരതത്തിലെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നവീകരിച്ച പരിപാവനമായ അള്‍ത്താരയിലെ ഐക്കണുകള്‍ വരച്ചത് ഒരു വൈദികന്‍! പ്രമുഖ ആര്‍ട്ടിസ്റ്റും ദിവ്യകാരുണ്യമിഷനറിസഭയിലെ വൈദികനുമായ റവ. ഫാ. സാബു മണ്ണടയ്ക്കാണ് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ രൂപം ഉള്‍പ്പെടെയുള്ള ഐക്കണുകള്‍ വരയ്ക്കാനുള്ള ദൈവനിയോഗം ലഭിച്ചത്. 

പൗരസ്ത്യസഭകളുടെ പുരാതനപാരമ്പര്യമനുസരിച്ചാണ് അള്‍ത്താര രൂപകല്പന ചെയ്തിരിക്കുന്നത്. മധ്യത്തില്‍ സ്ലീവായും വശങ്ങളിലും മുകളിലും ഐക്കണുകളും സ്ഥാപിച്ചിരിക്കുന്നു. പൂര്‍ണമായും തടികളിലാണ് അള്‍ത്താര നിര്‍മിച്ചിരിക്കുന്നത്.
അല്‍ഫോന്‍സാമ്മയോടുള്ള പ്രാര്‍ഥന നിത്യജീവിതത്തിന്റെ ഭാഗമാക്കിയ സാബുവച്ചന് അല്‍ഫോന്‍സാപ്പള്ളിയിലെ ഐക്കണുകള്‍ വരയ്ക്കാനുള്ള ഭാഗ്യം എത്തിച്ചേരുകയായിരുന്നു. 
ഫാ. സാബു മണ്ണട കുട്ടനാട് നെടുമുടി പൊങ്ങസ്വദേശിയാണ്. നിലവില്‍ ഏലപ്പാറ സര്‍ഗാരാം ആര്‍ട്ട് സെന്ററിന്റെ നേതൃത്വവും വഹിക്കുന്നു. ചെറുപ്പംമുതലേ ചിത്രകാരനായിരുന്ന സാബുവച്ചന്‍ അതിരമ്പുഴ മൈനര്‍ സെമിനാരിയിലെ പഠനത്തിനിടെ ഒരു വര്‍ഷം തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജില്‍ ചിത്രരചന അഭ്യസിച്ചു.തുടര്‍ന്ന്, ഇറ്റലിയില്‍ ഉപരിപഠനത്തിനു പോയപ്പോള്‍ അവിടെ ഫൈന്‍ ആര്‍ട്‌സ് കോളജില്‍ നാലുവര്‍ഷവും റോമില്‍ സെന്റ് ആന്‍സലം യൂണിവേഴ്‌സിറ്റിയില്‍ പെയിന്റിങ്ങും പരിശീലിച്ചു. ആര്‍ട്ട് ആന്റ് ആര്‍ക്കിടെക്ട് ഫോര്‍ ലിറ്റര്‍ജിയില്‍ പ്രത്യേക പഠനവും നടത്തി. 2021 ല്‍ തിരികെയെത്തി കോട്ടയം കാരിത്താസ് ക്രിസ്റ്റോണ്‍ മീഡിയായുടെ ഡയറക്ടറുമായി. ഇതിനോടകം നിരവധി പള്ളികളിലും സെമിനാരികളിലും ചാപ്പലുകളിലും വിശുദ്ധരുടെ രൂപങ്ങള്‍ റവ. ഫാ. സാബു മണ്ണട ഐക്കണുകളായി ചിത്രീകരിച്ചിട്ടുണ്ട്.
ഇത് അല്‍ഫോന്‍സാമ്മ എനിക്കായിനല്‍കിയ നിയോഗം ലോകം പ്രാര്‍ഥിക്കുന്നതും ശ്രദ്ധിക്കുന്നതുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പള്ളിയിലെ അള്‍ത്താരയില്‍ അല്‍ഫോന്‍സാമ്മയുടെയും പഠിപ്പിക്കുന്ന ഈശോയുടെയും മാതാവിന്റെയും ഉള്‍പ്പെടെയുള്ള ഐക്കണുകള്‍ ചിത്രീകരിക്കാന്‍ തനിക്കു ലഭിച്ച അവസരം വിശുദ്ധ അല്‍ഫോന്‍സാമ്മതന്നെ കനിഞ്ഞുനല്‍കിയതാണെന്ന് ഉറച്ചുവിശ്വസിക്കുന്നുവെന്ന് ഫാ. സാബു മണ്ണട പറഞ്ഞു. അല്‍ഫോന്‍സാകബറിടത്തില്‍ മുട്ടിപ്പായി പ്രാര്‍ഥിച്ചാണ് അദ്ദേഹം ചിത്രീകരണത്തിനൊരുങ്ങിയത്. ഇറ്റാലിയന്‍ കളറുകള്‍കൂടി ഉപയോഗിച്ചാണ് ഇവിടെ ഐക്കണുകള്‍ ഒരുക്കിയിട്ടുള്ളത്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)