•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

അല്‍ഫോന്‍സാമ്മയ്ക്ക് പാലാ രൂപത നല്‍കുന്ന ഏറ്റവും വലിയ സമ്മാനം

രണങ്ങാനം: അല്‍ഫോന്‍സാമ്മയ്ക്കു പാലാരൂപത നല്കുന്ന ഏറ്റവും വലിയ സമ്മാനങ്ങളിലൊന്നാണ് നവീകരിച്ച അള്‍ത്താരയെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പുതുമോടിയില്‍ പുനഃസംവിധാനം ചെയ്തഭരണങ്ങാനം അല്‍ഫോന്‍സാതീര്‍ഥാടനകേന്ദ്രത്തിലെ അള്‍ത്താരയുടെ കൂദാശാകര്‍മം ജൂലൈ 11 ന് നിര്‍
വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രൂപതയുടെയും സഭയുടെയും വലിയൊരു നിധിയാണ് അല്‍ഫോന്‍സമ്മയുടെ ജീവിതവും ഈ പുണ്യകുടീരവും. ലോകാവസാനം വരെ ഈ
വിശുദ്ധകബറിടം ഭരണങ്ങാനത്തുണ്ട്. ഈ പുണ്യകുടീരം ശിഷ്യന്‍മാര്‍ക്ക് ഈശോ നല്കിയതുപോലെയുള്ള ഒരു പ്രാതലാണ് അല്ലെങ്കില്‍ ആത്മീയ
ഭക്ഷണമാണ്, അദ്ദേഹം പറഞ്ഞു. അല്‍ഫോന്‍സാമ്മയുടെ പുണ്യകബറിടം സന്ദര്‍ശിച്ചു പ്രാര്‍ഥിക്കുമ്പോള്‍, വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുമ്പോള്‍, കുമ്പസാരിക്കുമ്പോള്‍ ഇവിടെ വരുന്ന
വര്‍ ഒരു അദ്ഭുതകരമായ മീന്‍പിടിത്തം നടത്തുകയാണ്. നമ്മള്‍ പ്രതീക്ഷിക്കാത്ത ദൈവത്തിന്റെ കൃപ ഈ അമ്മയിലൂടെ ലഭിക്കുകയാണ്. നമ്മുടെ
എല്ലാ പ്രയാസങ്ങളും മാറ്റിത്തന്ന് കര്‍ത്താവിന്റെ കൂട്ടത്തില്‍ ശക്തമായി മുമ്പോട്ടുപോകാനുള്ള അവസരമാണ് ഇവിടെ വരുമ്പോള്‍ നമുക്കു കിട്ടുന്നത്. എല്ലാവരോടും കര്‍ത്താവു പറയുന്നത് നീ എന്നെ അനുഗമിച്ചാല്‍ മതി, എന്നെക്കുറിച്ചുള്ള രഹസ്യത്തില്‍ആഴപ്പെടുക, നിരന്തരമായി പഠിച്ചുകൊണ്ടിരിക്കുക എന്നാണ്. അങ്ങനെ നിലനില്ക്കാനും മുന്നോട്ടു പോകാ
നും കൂടുതല്‍ ശക്തിയോടെ നമ്മുടെ വിശ്വാസം പ്രഘോഷിക്കാനും നമുക്കു സാധിക്കട്ടേയെന്ന് ബിഷപ് പറഞ്ഞു. നവീകരിച്ച ദൈവാലയം ഐക്യത്തിന്റെ അടയാളമാകട്ടേയെന്നും അദ്ദേഹം ആശംസിച്ചു. ഇവിടുത്തെ ത്രോണോസ് അല്ലെങ്കില്‍ മദ്ബഹ, ഐക്കണ്‍സ് എന്നിവ അദ്ഭുതകാര്യങ്ങളാണെന്നും ബിഷപ് ചൂണ്ടിക്കാട്ടി.
കൂദാശാകര്‍മത്തില്‍ ബിഷപ് എമിരറ്റസ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ സഹകാര്‍മികനായി. രൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോണ്‍.  ജോസഫ് തടത്തില്‍, സിഞ്ചെല്ലൂസുമാരായ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍. ജോസഫ് കണിയോടിക്കല്‍ എന്നിവരും നിരവധി വൈദികരും കൂദാശാകര്‍മത്തില്‍ പങ്കെടുത്തു. നാടിന്റെ നാനാഭാഗത്തുനിന്നുള്ള നൂറുകണക്കിനു സമര്‍പ്പിതരും വിശ്വാസികളും സാക്ഷികളായി.
തീര്‍ഥാടനകേന്ദ്രം റെക്ടര്‍ ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, ഫാ. ആന്റണി തോണക്കര, ഭരണങ്ങാനം ഫൊറാന വികാരി ഫാ. സക്കറിയാസ് ആട്ടപ്പാട്ട് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)