•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

മനുഷ്യജീവന്‍ ദൈവത്തിന്റെ അവകാശം മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ:  മനുഷ്യജീവന്‍ ദൈവത്തിന്റെ അവകാശമാണെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ജൂലൈ രണ്ടിന് കാസര്‍ഗോഡുനിന്നാരംഭിച്ച ജീവസംരക്ഷണ സന്ദേശയാത്രയ്ക്കു പാലായില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ അവകാശമായ ജീവന്‍, അതില്‍ ഏറ്റവും പ്രധാനമായ മനുഷ്യജീവന്‍, ഹനിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. 

പാലാ രൂപത ഫാമിലി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തില്‍ പ്രോലൈഫ്, പിതൃവേദി, മാതൃവേദി, നവോമി ഫോറം, എസ്.എം.വൈ.എം പ്രവര്‍ത്തകര്‍  ബിഷപ്‌സ് ഹൗസില്‍ നല്കിയ സ്വീകരണത്തില്‍ രൂപത പ്രോലൈഫ് പ്രസിഡന്റ് മാത്യു എം. കുര്യാക്കോസ് സ്വാഗതം ആശംസിച്ചു. സന്ദേശയാത്രയുടെ ജനറല്‍ കോര്‍ഡിനേറ്റര്‍ സാബു ജോസ് യാത്രയുടെ ലക്ഷ്യത്തെക്കുറിച്ചു സംസാരിച്ചു. രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പാലാ രൂപത പ്രോലൈഫ് സെക്രട്ടറി ഡോ. ഫെലിക്‌സ് ജെയിംസ്  നന്ദി പറഞ്ഞു. തുടര്‍ന്ന് അഞ്ചു മണിക്ക് യാത്രാസംഘം ഭരണങ്ങാനത്ത് അല്‍ഫോന്‍സാമ്മയുടെ കബറിടം സന്ദര്‍ശിച്ചു. പാലായിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്തു. പാലാ ളാലം സെന്റ് മേരീസ് ഹൈസ്‌കൂളില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ അധ്യാപകരും കുട്ടികളും പങ്കെടുത്തു. 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)